
ഫോസില്‍ ഇന്ധന കമ്പനികളും അവര്‍ക്ക് പണം കൊടുക്കുന്ന ബാങ്കുകളുമായി സര്‍ക്കാരിനുള്ള കുറ്റപങ്കാളിത്തം അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് പാരീസില്‍ 2,000ല്‍ അധികം കാലാവസ്ഥ സാമൂഹ്യപ്രവര്‍ത്തകര്‍ ഫ്രഞ്ച് പരിസ്ഥിതി മന്ത്രാലയത്തിന് മുമ്പില്‍ കഴിഞ്ഞ ദിവസം സത്യാഗ്രഹസമരം നടത്തി. ഫ്രാന്‍സിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ സമാധാനപരമായ നിയമ ലംഘന പരിപാടിയായിരുന്നു എന്ന് സംഘാടകര്‍ പറയുന്നു. ഫ്രഞ്ച് എണ്ണ ഭീമന്‍ Total നേയും വൃത്തികെട്ട ഊര്‍ജ്ജ പദ്ധതികള്‍ക്ക് ധനസഹായം കൊടുക്കുന്ന Société Générale നേയും ആണവരോജ്ജത്തെ കൂടുതലായി ആശ്രയിക്കുന്ന സര്‍ക്കാര്‍ വൈദ്യുതി കമ്പനിയേയും ശ്രദ്ധയില്‍ കൊണ്ടുവരാന്‍ സമരത്തിന് കഴിഞ്ഞു.
— സ്രോതസ്സ് democracynow.org | Apr 22, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.