1984 – 2017 കാലത്ത് അമേരിക്കക്കാര്‍ വണ്ടി ഓടിച്ചതിന്റെ ഒരു കണക്കുണ്ട്. അതില്‍ ഏറ്റവും കൂടുതല്‍ ദൂരം വണ്ടി ഓടിക്കപ്പെട്ട വര്‍ഷം 2004 ആണ്. ആ തോത് 2013 ല്‍ വീണ്ടും പൊങ്ങി വന്നെങ്കിലും 2017 ല്‍ അത് 2004 ലേതിനേക്കാളും 5.2% കുറവാണ്. ചെറിയ വാഹനങ്ങളുടെ എണ്ണം Federal Highway Administration ല്‍ നിന്നാണ് ലഭിച്ചത്. പ്രതി വ്യക്തികള്‍ക്ക് 2006 ല്‍ ആണ് ഏറ്റവും കൂടുതല്‍ വാഹനങ്ങളുണ്ടായിരുന്നത്. ഏറ്റവും കൂടുതല്‍ ദൂരം ആളുകള്‍ സഞ്ചരിച്ചതിന് രണ്ട് വര്‍ഷം കഴിഞ്ഞാണിത്. പ്രതി വ്യക്തികള്‍ക്കുള്ള വാഹനങ്ങളുടെ എണ്ണം 2012 ല്‍ വീണ്ടും ഉയര്‍ന്ന് വന്നു. എന്നാലും 2006 നേക്കാള്‍ 2.2% കുറവാണ്. പ്രതി വ്യക്തി സഞ്ചരിച്ച ദൂരം 5.2% കുറവാണ്. 1984 – 2006 കാലത്ത് ആളുകള്‍ക്കുള്ള വാഹനങ്ങളുടെ എണ്ണം 18.2% വര്‍ദ്ധിച്ചു. (0.665 വാഹനത്തില്‍ നിന്ന് 0.786 വാഹനത്തിലേക്ക്) പിന്നീട് അത് കുറഞ്ഞു. 2012 ആയപ്പോള്‍ 5.3% കുറഞ്ഞു (0.744 വാഹനങ്ങള്‍) പിന്നീട് 2017 ആയപ്പോഴേക്കും അത് 3.4% വര്‍ദ്ധിച്ചു (0.769).
— സ്രോതസ്സ് greencarcongress.com | 22 Apr 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.