ഉപയോക്താക്കള്‍ സ്ഥാപിച്ചിരിക്കുന്ന സ്വകാര്യത പരിരക്ഷയെ മറികടക്കാന്‍ നിയമം ലംഘിച്ചുകൊണ്ട് വാറന്റ് എടുക്കാതെ പോലീസുകാര്‍ മറ്റാളുകളുടെ പേരില്‍ കള്ള അകൌണ്ടുകളുണ്ടാക്കി വിവരങ്ങള്‍ ശേഖരിക്കുന്നു. അതിന്റെ ഏറ്റവും പുതിയ ഉദാഹരണം Guardian പത്രം കഴിഞ്ഞ ആഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു. U.S. Department of Homeland Security ഡമ്മി ഫേസ്‌ബുക്ക് പ്രൊഫൈലുകളുടേയും പേജുകളുടേയും സങ്കീര്‍ണ്ണമായ ശൃംഖല നിര്‍മ്മിച്ച് അഭയാര്‍ത്ഥികളെ ഒരു കള്ള കോളേജായ University of Farmington ല്‍ രജിസ്റ്റര്‍ ചെയ്യാന്‍ പ്രേരിപ്പിച്ചു. അതിന്റെ ഫലമായി 170 അഭയാര്‍ത്ഥികളെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
— സ്രോതസ്സ് eff.org | Apr 14, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.