മുമ്പത്തെ ഏകാധിപതിയായ ബെനിറ്റോ മുസോളിനിയുടെ ചെറുമകന്‍ യൂറോപ്യന്‍ പാര്‍ളമെന്റിലേക്ക് മല്‍സരിക്കുന്നു എന്ന് ഇറ്റലിയിലെ തീവൃവലതുപക്ഷ പാര്‍ട്ടിയായ Fratelli D’Italia (FDI) നേതാവ് Giorgia Meloni പ്രഖ്യാപിച്ചു. തന്റെ മുത്തച്ഛന്റെ ഫാസിസത്തെക്കുറിച്ച് മുസോളിനി പ്രത്യേകിച്ച് ഒന്നും പറഞ്ഞില്ലെങ്കിലും താന്‍ ഇറ്റലിയെ 1919 – 1945 കാലത്ത് ഭരിച്ച മുമ്പത്തെ ഏകാധിപതിയായ അദ്ദേഹത്തിന്റെ വലിയ ആരാധകനാണെന്ന് വ്യക്തമാക്കി. തന്റെ കുടുംബപ്പേരില്‍ താന്‍ “എക്കാലവും അതിയായി അഭിമാനം കൊള്ളുന്നു” എന്നും സമ്മതിദായകര്‍ “മുസോളിനി ബ്രാന്റിനെ” സ്വീകരിക്കുമെന്നും Il Messaggero എന്ന പത്രത്തിന് കൊടുത്ത അഭിമുഖത്തില്‍ അയാള്‍ പറഞ്ഞു.
— സ്രോതസ്സ് telesurenglish.net | 21 Apr 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.