Koch ന്റെ ധനസഹായത്താല്‍ പ്രവര്‍ത്തിക്കുന്ന വലതുപക്ഷ മാധ്യമമായ Daily Caller ന്റെ CheckYourFact.com മായി പങ്കുചേരുന്നു എന്ന് കഴിഞ്ഞ ആഴ്ച സാമൂഹ്യമാധ്യമ ഭീമന്‍ ഫേസ്‌ബുക്ക് പ്രഖ്യാപിച്ചു. ആഗോളതപനമുള്‍പ്പടെ ഫേസ്‌ബുക്കില്‍ വരുന്ന വാര്‍ത്തകളുടെ ഉള്ളടക്കത്തിന്റെ മേല്‍നോട്ടം ഈ സത്യ പരിശോധന സൈറ്റ് നിര്‍വ്വഹിക്കും.
തങ്ങള്‍ “പാര്‍ട്ടികളുമായി ബന്ധമില്ലാത്തതും”, “വ്യക്തികളുമായോ പാര്‍ട്ടികളുമായോ വിധേയത്വമില്ലാത്തതും” ആണെന്ന് Check Your Fact സൈറ്റ് പറയുന്നത്. Daily Caller ല്‍ നിന്നും Daily Caller News Foundation ല്‍ നിന്നും ധനസഹായം കിട്ടുന്നെങ്കിലും തങ്ങള്‍ Daily Caller ന്റെ “എഡിറ്റോറിയല്‍ സ്വതന്ത്രമായ” ശാഖയായാണെന്ന് അവര്‍ അവകാശപ്പെടുന്നു. കാലാവസ്ഥാ വിരുദ്ധ പരിപാടികള്‍ നടത്തുന്ന Fox News ലെ രാഷ്ട്രീയ വിശകലനക്കാരനായ Tucker Carlson തുടങ്ങിയ മാധ്യമമാണ് Daily Caller.
— സ്രോതസ്സ് grist.org | Apr 29, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.