ശബരിമല ചരിത്രവും വിശ്വാസവും

T S Syamkumar

അപൂര്‍ണ്ണമായ നോട്ട് (എഴുതിയതില്‍ തെറ്റുണ്ടാകാം):

സ്കന്ദപുരാണത്തില്‍ ശിവന് വിഷ്ണുവിലുണ്ടായതാണ് ശാസ്താവെന്ന് സൂചിപ്പിക്കുന്നുണ്ട്.
ഭാഗവതത്തില്‍ ഇത്തരത്തില്‍ പുത്രന്‍ ജനിക്കുന്നതിനെക്കുറിച്ച് പറയുന്നില്ല. ശിവന്റെ രേതസ് പതിച്ച സ്ഥലം സ്വര്‍ണ്ണവും വെള്ളിയുമുള്ളതായി മാറി എന്ന് മാത്രമേ പറയുന്നുള്ളു.
പുത്രനെ കൊടുത്തു എന്ന് മാത്രമേ ഭാഗവതത്തില്‍ എഴുത്തച്ഛന്‍ പറയുന്നുള്ളു.
ശബരിമല പ്രസിദ്ധമായിരുന്നെങ്കില്‍ എഴുത്തച്ഛന്‍ അതിനെക്കുറിച്ച് എന്തുകൊണ്ട് പരാമര്‍ശിച്ചില്ല.
ഒരു ബ്രഹദ് പാരമ്പര്യത്തില്‍ അയ്യപ്പന്‍ ഒരിക്കലുമുണ്ടായിരുന്നില്ല. ശാസ്താവും ഉണ്ടായിരുന്നില്ല.
ശാസ്താവിനുപയോഗിക്കുന്ന മൂര്‍ത്തിപൂജാ മന്ത്രങ്ങളും പീഠപൂജാ മന്ത്രങ്ങളും ആണ് അയ്യപ്പനും ഉപയോഗിക്കുന്നത്.
പുസ്തകത്തില്‍ അയ്യപ്പന്‍ എന്നെഴുതിയതിന് പിറകില്‍ ബ്രാക്കറ്റില്‍ ശാസ്താവെന്നും എഴുതിയിട്ടുണ്ടാവും.
ശാസ്താവിന്റെ ഉത്പത്തിയെക്കുറിച്ച് സുപ്രമേദാഗമം എന്ന ആഗമത്തില്‍ പറയുന്നു. ശിവന് മോഹിനിയില്‍ മഹാശാസ്താവുണ്ടായി. അല്ലാതെ അയ്യപ്പനല്ല.
ad 1792 ല്‍ വാവരുടെ കുടുംബത്തിന് പന്തളം രാജകുടുംബം കൊടുത്ത ഒരു അവകാശത്തിന്റെ രേഖ. ചെമ്പ് പട്ടയം
കൊല്ലം 986. കാഞ്ഞിരപ്പള്ളി പ്രവര്‍ത്തിയില്‍ കാഞ്ഞിരപ്പള്ളി മുറിയില്‍ പള്ളിവീട്ടില്‍ കുടിയിരിക്കും ശിങ്കാര മുഹമ്മദ് മഹദുവിന് …. ശബരിമല ക്ഷേത്രത്തില്‍ ആയുര്‍വേദ ഗുരുഭൂതനായ വാവര്‍ സ്വാമി തന്നുടെ പേര്‍ക്കായി …. ആണ്ടുതോറും നടക്കുന്ന തിരു ഉല്‍സവ സംബന്ധമായി ആണ്ടുതോറും മേട്ടും പുറത്ത് കുരുതി ആയതിലേക്ക് 36 ഇടങ്ങഴി ഉണക്കലരിയും 5.25 ഇടങ്ങഴി പഴയരിയും 7.5 വീതം … രണ്ട് റാത്തല്‍ സാമ്പ്രാണിയും രണ്ട് റാത്തല്‍ ചന്ദനവും … 36 ആടും കെട്ടിയൊരുക്കം 1000 പണവും ഈവക സാമാനങ്ങള്‍ ക്ഷേത്രത്തില്‍ ആണ്ടുതോറും വന്ന് വാങ്ങി ഈ ഉല്‍സവ സംബന്ധമായ പൂജാദിഷ്ടകളെ നിങ്ങളും നിങ്ങള്‍ കുടുംബത്തോടും അനുഷ്ടിക്കണം. അതിന് അവിടെ വന്ന് പാളയമടിച്ച് താമസിക്കുന്നതിന് 40 കോല്‍ സമചതുര സ്ഥലവും 18 ആം പടിക്ക് താഴെ അനുവദിച്ച് തിരുവടയാമായി തന്നിരിക്കുന്നു. – പുല്ലിക്കാട്ട് തണ്ടന്‍ …. പന്തളത്ത്. ഒപ്പ്.

ശബരിമലയില്‍ കുരുതി നടത്തുന്നതിന് പന്തള രാജാവ് കൊടുത്ത നീട്ടാണിത്. ആടിന്റെ കുരുതി എവിടെ പോയി?
കുരുതിയുമായി ബന്ധപ്പെട്ട് ധാരാളം കേസുകള്‍ ഹജൂര്‍ കോടതിയിലുണ്ടായിട്ടുണ്ട്. ഒന്നില്‍ തന്റെ ആടുകളില്‍ ചിലതിനെ കാണാതെ പോയി എന്ന വാവര്‍ കേസുകൊടുത്തതും ഉണ്ട്.
തങ്ങള്‍ക്കിഷ്ടമുള്ള ആചാരം നിലനിര്‍ത്തുകയും അല്ലാത്തവയും ബ്രാഹ്മണേതരമായ ആചാരങ്ങളെ തുടച്ചുനീക്കി.
അവകാശത്തിനായി തര്‍ക്കങ്ങളുണ്ടായപ്പോള്‍ കോടതി തന്നെ രേഖകള്‍ പരിശോധിച്ച് ഈ ശിങ്കാര മുഹമ്മദിന് തന്നെയാണ് അവകാശം എന്ന് തീര്‍പ്പാക്കുന്നുണ്ട്. ദിവാന്ഡ കെ കൃഷ്ണസ്വാമിയാണ് അതില്‍ ഒപ്പ് വെച്ചത്. ad 1903 ല്‍ ആണത് സംഭവിക്കുന്നത് (ഐന്‍സ്റ്റീന്‍ ആപേക്ഷിതാ സിദ്ധാന്തം പ്രസിദ്ധീകരിക്കുന്നതിന് രണ്ട് വര്‍ഷം മുമ്പ്.)
കറുപ്പ് സ്വാമിക്ക് എന്നാണ് ക്ഷേത്രമുണ്ടായത്? ഒരു തീപിടുത്തത്തിന് ശേഷം അമ്പലം പുതുക്കിപ്പണിതപ്പോഴാണ്. കറുപ്പ് സ്വാമിയുടെ കുടുംബക്കാര്‍ അവിടെ പൂജ ചെയ്യുകയായരുന്നു. ബ്രാഹ്മണര്‍ അവിടെ പൂജ ചെയ്യാറില്ല.

ചെങ്ങന്നൂര്‍ താലൂക്കില്‍ നിന്നും വടക്കേക്കര പകുതിയില്‍ …. ശബരിമല ക്ഷേത്രത്തില്‍ മളികപ്പുറം കടുത്ത സ്വാമി നടയില്‍ … നടത്തുന്ന വെള്ളം കുടി
തര്‍ക്കവുമായി ബന്ധപ്പെട്ടാണ് ഈ രേഖയും വന്നത്.

അടിയന്തിരം മുന്‍കാലത്ത് …. കറുത്തസ്വാമി എന്ന് പറയുന്നത് ഹര്‍ജിക്കാരന്റെ പൂര്‍വ്വികന്‍ കടുത്ത എന്ന ആള്‍ ശബരിമല ക്ഷേത്രത്തില്‍ വിളക്ക് വെപ്പുകാരനായിരുന്നു. അവിടെ വെച്ച് നിര്യാണം വന്ന് പോയതിനാല്‍ മാളികപ്പുറത്ത് ഭഗവതി ക്ഷേത്രത്തിന് കിഴക്ക് വശം കുടിയിരുത്തി കടുത്ത സ്വാമി എന്ന നാമധേയത്തില്‍ വാഴിപാട് ആചരിച്ച് വരുന്നതാണെന്നും വെള്ളം കുടി ഹര്‍ജിക്കാരനെക്കൊണ്ട് നടത്തിക്കണമെന്നും എഴുതി ബോധിപ്പിച്ചതിന് അനുവദിച്ച് 156 ആം നമ്പര്‍ തുലാം മാസം 5 ആം തീയതി എഴുതിയ ഉത്തരവ്. ആ ആണ്ട് മുതല്‍ ഹര്‍ജിക്കാരനെക്കൊണ്ട് നടത്തിപ്പാന്‍ ഉത്തരവയച്ചിരിക്കുന്നു. തഹസില്‍ദാര്‍ പദ്മനാഭ അയ്യര്‍
ഇന്ന് ആ വെള്ളം കുടി ഉണ്ടോ?

ബ്രാഹ്മണേതര പാരമ്പര്യം ശബരിമലക്കുണ്ടായിരുന്നു.

പന്തളം അടമാനത്തില്‍ പറയുന്നത് ശബരിമല ശാസ്താ ക്ഷേത്രം എന്നാണ്.
ശബരിമലയും നടവരുമാനം ഉള്‍പ്പടെ തിരുവിതാംകൂറിന് ഒറ്റിക്കൊടുത്തവരാണ് പന്തള രാജവംശം
ക്ഷേത്ര സ്വത്ത് പണയം വെക്കുന്നവരും വില്‍ക്കുന്നവരേയും ഒക്കെ അമ്മയെ കൊന്ന പാപം ചെയ്യുന്നവരാണ്. ഇരിങ്ങാലക്കുട ക്ഷേത്ര രേഖ പാപ പരിഹാരം. ad 855
ഐരാണിക്കുളം ക്ഷേത്ര രേഖ പ്രകാരം ക്ഷേത്ര സ്വത്ത് വില്‍ക്കാന്‍ പാടില്ല. പണയം വെക്കുകയോ ഒറ്റ് വെക്കകയോ ചെയ്യരുത്. അങ്ങനെ ചെയ്യുന്നവര്‍ മൂഴിക്കുളം കച്ചം ലംഘിക്കുന്നവരാണ്.
ad 1910 ലെ എടങ്ങാട്ടരി ക്ഷേത്ര രേഖ. ഏത് വലിയ പിഴ വന്നാലും ദേവന്റെ ആരാധന മുടക്കാന്‍ പാടില്ല. തിരു ആരാധന മുടക്കാന്‍ പാടില്ല.

8 ആം നൂറ്റാണ്ട് മുതല്‍ അയ്യന്‍ ക്ഷേത്രങ്ങള്‍ കേരളത്തിലുണ്ട്.
ad 910 ലെ തിരുപ്പറങ്ങോട്ട് ക്ഷേത്ര രേഖയില്‍ – അയ്യന് വേണ്ടി ഏര്‍പ്പെടുത്തിയ ഭൂമി എന്ന്.
അയ്യന്‍ എന്നത് 8 ആം നൂറ്റാണ്ട് തിരുവല്ല ചെപ്പേടുകളില്‍ കാണാം.

തൃപ്പൂണിത്തറ ക്ഷേത്രരേഖ – ad 913 – ദേവദാന വസ്തുക്കളില്‍ പ്രവേശിച്ച് വിലക്കുകയോ ആദായമെടുക്കുകയോ ചെയ്യാന്‍ പാടില്ല.
ശബരിമലയിലെ ദക്ഷിണയെല്ലാം കഴുതപ്പുറത്ത് വെച്ചാണ് താഴെ പമ്പയിലേക്ക് കൊണ്ടുവരുന്നത്. വിലക്കുകളുടെ ഭണ്ടാരമല്ലേ ശബരിമലയില്‍

നാരദ സൂത്രം – ഭക്തി എന്നാല്‍ പരമ പ്രേമമാണ്.

ലോക ചരിത്രത്തില്‍ ജപ്തി ചെയ്യപ്പെട്ട രാജ്യം പന്തള രാജ്യമാണ്.
തിരുവിതാംകൂറില്‍ നിന്ന് കടം വാങ്ങിയത് തിരികെ കൊടുക്കാക്കത്തതിന് ഒരു നീട്ട് വരുന്നു.
നിനവ് എന്നാണ് അതിന് പറയുന്നത്

ചീരപ്പന്‍ ചിറ ചെപ്പേട്. 17ആം നൂറ്റാണ്ടില്‍. 1668 ല്‍. ചീരപ്പന്‍ ചിറക്കാര്‍ക്ക് ശബരിമലയില്‍ വെടിവഴുപാട് നടത്തിപ്പിക്കാനുള്ള അവകാശം കൊടുക്കുന്നത്.

ദക്ഷിണ.
അളവറ്റ സമ്പത്താണ് പൌരോഹിത്യത്തെ ശബരിമലയിലേക്ക് ആകര്‍ഷിക്കുന്നത്.
ത്രിസ്തലീ സേതു എന്ന പുരാതന ഗ്രന്ഥം – ഒരു ബ്രാഹ്മണന്‍ തീര്‍ത്ഥ സ്ഥാനങ്ങളിലുള്ള ക്ഷേത്രങ്ങളില്‍ മരണം വരെ ദക്ഷിണ സ്വീകരിക്കരുത്. തീര്‍ത്ഥ സ്ഥാനങ്ങളില്‍ നിന്ന് സമ്മാനങ്ങള്‍ സ്വീകരിക്കുന്നവര്‍ തീര്‍ത്ഥത്തെ വില്‍ക്കുന്നവരാണ്. അവര്‍ യഥാര്‍ത്ഥത്തില്‍ വില്‍ക്കുന്നത് ഗംഗയേയും വിഷ്ണുവിനേയും മൂന്ന് ലോകങ്ങളേയും ആണ്.
ഇവര്‍ വ്യാപാരികളാണ്.

ഒരു സ്ത്രീ ശബരിമലക്ക് അകത്ത് വന്നപ്പോള്‍ പൂജാരിമാര്‍ പൂജ നിര്‍ത്തി ഉപരോധം നടത്തി. കടുത്ത പാപമാണ്. ഇവര്‍ക്ക് പൂജയോടുപോലും ആത്മാര്‍ത്ഥതയില്ല.
ad 956 ലെ ചെമ്പ്ര ക്ഷേത്ര രേഖ. പൂജാരിയോ പൊതുവാളോ? ക്ഷേത്രപതിവ് മുടക്കിയാല്‍ മുടങ്ങിയതിന്റെ ഇരട്ടി പിഴ ഈടാക്കണം.

ബ്രാഹ്മണര്‍ക്ക് അയ്യപ്പ പൂജ അറിയില്ല. ശാസ്താവിന്റെ പൂജയാണ് അറിയാവുന്നത്. അതുകൊണ്ട് എവിടെയൊക്കെ അയ്യപ്പനുണ്ടോ അവിടെയെല്ലാം അതിനെ ശാസ്താവാക്കി.
പുലിയൂരിന് സമീപമുള്ള തിരുപ്പുലിയൂര്‍ ഗ്രന്ഥവരി നാലാം രേഖ. തെക്കെ പെരുവേലി കാവില്‍ …. എന്നൊരു ഭൂതം അതിന് ശാസ്താവായി നിവേദ്യം.
ഭൂതഗണങ്ങള്‍ക്കും, ചാത്തനും, കരുങ്കുട്ടിയും എല്ലാത്തിനേയും ശാസ്താവാക്കി മാറ്റുക അവിടെ ബ്രാഹ്മണപൂജ നടപ്പാക്കുക ഇതൊണ് അവര്‍ ചെയ്തുവരുന്നത്. ഒരു ശാസ്താവല്‍ക്കരണം കേരളത്തില്‍ നടന്നുവരുന്നു. അയ്യപ്പന്‍ കാവുകളെയൊക്കെ ശാസ്താവല്‍ക്കരിക്കുക. ബ്രാഹ്മണവല്‍ക്കരണമാണ് നടക്കുന്നത്.

ശബരിമലയിലെ പള്ളിവേട്ട. അയ്യപ്പ വിഗ്രഹം ആലിന്‍ചുവട്ടില്‍ എഴുന്നള്ളിക്കുന്ന സമയത്ത് നായാട്ട് വിളിക്കുന്ന ഒരു പരിപാടിയുണ്ട്. ആ നായാട്ട് വിളി ഇപ്പോഴുണ്ടോ? ആ നായാട്ട് വിളിയില്‍ ശബരിമല ധര്‍മ്മശാസ്താവ് എന്ന് വ്യക്തമായി പരാമര്‍ശിക്കുന്നുണ്ട്. പുത്തന്‍വീട്ടുകാര്‍ക്കാണ് നായാട്ട് വിളിക്ക് അവകാശം.
പ്രയാര്‍ ഗോപാലകൃഷ്ണന്‍ ഈ ധര്‍മ്മശാസ്താവിനെ അയ്യപ്പസ്വാമി ക്ഷേത്രം എന്ന് മാറ്റി. അവസരവാദികള്‍
മാളികപ്പുറത്തിന്റെ രേഖ ശേഖരത്തില്‍ ഈ നായാട്ട് വിളിയുണ്ട്.

പുരാണത്തിലൊരിടത്തും അയ്യപ്പനില്ല. ശാസ്താവ് പോലും ചെറിയ ഒരു സൂചനയാണുള്ളത്.

കൊല്ല വര്‍ഷം 1700കളില്‍ ശബരിമലക്ക് തീപിടിച്ചു. [ശബരിമല മൂന്ന് പ്രാവശ്യം തീപിടിച്ചിരുന്നു. 1700കളിലും, 1902 ലും, 1950 ലും.]
മേല്‍ശാന്തി വര്‍ഷാവര്‍ഷം മാറുന്നു. അതൊരു ആചാരമാണെന്നാണ് പറയുന്നത്.
1700ലെ രേഖകളില്‍ വാസുദേവന്‍ എമ്പ്രാന്തിരി എന്ന ചെങ്ങന്നൂരലെ മഹാദേവക്ഷേത്രത്തിന് സമീപം ജീവിച്ചയാള്‍ ശബരിമല തീപിടിച്ച സന്ദര്‍ഭത്തിലുണ്ടാകുകയും അദ്ദേഹം അയ്യപ്പ വിഗ്രഹം രക്ഷിച്ചതുകൊണ്ട് മരിക്കുന്നത് വരെ ക്ഷേത്രത്തിന്റെ ശാന്തിയായി അവിടെ കഴിയാന്‍ രാജാവ് ഉത്തരവിട്ടു.

[1902 ലെ തീപിടുത്തത്തിന് ശേഷം] തീപിടിച്ച് ശബരിമല വര്‍ഷങ്ങളോളം പണിയാതെ കിടന്നു. ശ്രീമൂലം തിരുനാള്‍ മഹാരാജാവ് ക്ഷേത്രം പുതുക്കിപ്പണിയുന്നതിന് വേണ്ടി കരാറിന് വേണ്ടി ധാരാളം ഗസറ്റുകള്‍ പ്രസിദ്ധീകരിച്ചു. അയ്യപ്പനെ സ്നേഹിക്കുന്ന ഒറ്റരാളും അതിന് തയ്യാറായില്ല. ഒരു ഹിന്ദു പോലും ശബരിമല ക്ഷേത്രം പണിയാന്‍ തയ്യാറായില്ല. മാവേലിക്കരയിലെ ക്രിസ്ത്യാനി കുടുംബത്തിലെ കൊച്ചു തൊമ്മന്‍ എന്നയാള്‍ അതിന് തയ്യാറായി. ശങ്കരന്‍ തമ്പിയും ശ്രീമൂലം തിരുനാളും കൂടി കരാറ് കൊടുത്തു. പറഞ്ഞ വഴിയിലൂടെ അല്ലാതെ സാധനങ്ങള്‍ കൊണ്ടുവന്നതിന്റെ പേരില്‍ തൊമ്മന് പറഞ്ഞ പൈസ പോലും കൊടുത്തില്ല. ആ വിഷമത്തില്‍ അദ്ദേഹം മരിച്ചു.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

2 thoughts on “ശബരിമല ചരിത്രവും വിശ്വാസവും

  1. കൊല്ലവർഷം 1700 ക്ഷേത്രത്തിന് ശബരിമലയ്ക്ക് തീപിടിച്ചുവെന്ന് പറയുന്നു.
    കൊല്ലവർഷം 1700 ആകണമെങ്കിൽ 504 വർഷം ഇനിയും കഴിയണം മറിച്ച് ശബരിമല ക്ഷേത്രത്തിന് തീപിടിച്ചത് 1950-ലാണ് എന്ന കാര്യം മറന്നുപോയിരിക്കുന്നു. അതിനുമുൻപ് മുൻപ് 1900 ൽ ക്ഷേത്രം അഗ്നിക്കിരയാക്കിപെട്ടിരുന്നു. ശാസ്താവിനെ കുറിച്ച് ബ്രഹ്മാണ്ഡപുരാണം, കമ്പരാമായണം, സ്കന്ദപുരാണം, എന്നീ ഗ്രന്ഥങ്ങളിൽ വിശദമായി വിവരിക്കുന്നുണ്ട് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിക്കുന്നതിനുവേണ്ടി പോസ്റ്റുകൾ തയ്യാറാക്കുമ്പോൾ വർഷങ്ങൾ ചേർക്കുന്നത് ശ്രദ്ധിച്ചാൽ നന്നായിരുന്നു. ഇതിൽ പറഞ്ഞിരിക്കുന്ന ബഹുഭൂരിപക്ഷം കാര്യങ്ങളും തെറ്റായി ധരിപ്പിക്കുക ആണ് ചെയ്തിട്ടുള്ളത്

    1. മറുപടി എഴുതിയതിന് നന്ദി സുഹൃത്തേ.
      ശബരിമല മൂന്ന് പ്രാവശ്യം തീപിടിച്ചിരുന്നു. 1700കളിലും, 1902 ലും, 1950 ലും.
      പുരാണത്തില്‍ ശാസ്താവിനെ പറയുന്നില്ല എന്ന് അദ്ദേഹം പറയുന്നില്ലല്ലോ. പുരാണത്തില്‍ ചെറിയ സൂചനയുണ്ടെന്നാണ് പറയുന്നത്. അത് മുഖ്യ സ്ഥാനമല്ലന്നും പറയുന്നു. അതിനേക്കാളേറെ അയ്യപ്പന്‍ എന്നൊരു വാക്ക് പോലും ഒരു ഹിന്ദു ഗ്രന്ധങ്ങളിലും പറയുന്നില്ല എന്നകാര്യമാണ് അദ്ദേഹം പറയുന്നത്.
      എല്ലാ കീഴാള ആരാധന മൂര്‍ത്തികളേയും ശാസ്താവായി ആരാധന നടത്തുന്നു എന്നാണ് ഹിന്ദു രേഖകള്‍ പറയുന്നത്. അതായത് ഏറ്റെടുക്കുന്നു എന്ന് സാരം

      അദ്ദേഹം സൂചിപ്പിക്കുന്ന രേഖകള്‍ തെറ്റാണെന്ന് താങ്കള്‍ക്ക് തെളിയിക്കാമോ?

ഒരു അഭിപ്രായം ഇടൂ