മനുഷ്യന്റെ ദയയില്ലാത്ത സാമ്പത്തിക വളര്‍ച്ചക്കായുള്ള പരാക്രമം കാരണം മൃഗങ്ങളും സസ്യങ്ങളുമായ പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍ ആണെന്ന് ശാസ്ത്രജ്ഞര്‍ കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പ്രകൃതി ലോകത്തില്‍ ആധുനിക സംസ്കാരത്തിന്റെ നാശകാരിയായ ആഘാതത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടില്‍ പറയുന്നു.
Intergovernmental Science-Policy Platform on Biodiversity and Ecosystem Services (IPBES) ന്റെ ആദ്യത്തെ റിപ്പോര്‍ട്ട് ആയ Global Assessment Report on Biodiversity and Ecosystem Services ഭൂമിയുടെ ജൈവവൈവിദ്ധ്യത്തിന്റെ സ്ഥിതിയെക്കുറിച്ച് അപയാ സൂചന നല്‍കുന്നു. ഈ റിപ്പോര്‍ട്ട് പ്രകാരം പത്ത് ലക്ഷം സ്പീഷീസുകള്‍ വംശനാശ ഭീഷണിയില്‍ ആണ്. ദശാബ്ദങ്ങള്‍ക്കകം അവയിലെ ആയിരക്കണക്കിന് ഇനങ്ങള്‍ ഉന്‍മൂലനം ചെയ്യപ്പെടും. “മനുഷ്യന്റെ ചരിത്രത്തിലെ ഏറ്റവും കൂടിയത്” എന്നാണ് ഈ ഉന്‍മൂലനത്തിന്റെ തോത് എന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.
— സ്രോതസ്സ് downtoearth.org.in, reuters.com | 06 May 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.