പുകവലിക്കാരുടെ നിക്കോട്ടിനോടുള്ള ആസക്തി പോലെ കീടനാശിനി അടങ്ങിയ ആഹാരത്തിനോട് Bumblebees തേനീച്ചകള്‍ക്ക് സ്വാദ് തോന്നുന്നു എന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. നിക്കോട്ടിന്‍ പോലുള്ള രാസവസ്തുക്കള്‍ കൂടിയ ആഹാരങ്ങള്‍ അവ ഉപയോഗിക്കും തോറും അത് കൂടുതല്‍ വേണമെന്ന ആഗ്രഹം അവര്‍ക്ക് തോന്നുന്നു എന്ന് പഠനം കണ്ടെത്തി. മുമ്പ് കരുതിയതിനേക്കാള്‍ കൂടുതലായി ദോഷകരമായ കീടനാശിനി അടങ്ങിയ പൂമ്പൊടി തേനീച്ചയിലെത്തുന്നുണ്ട്. വിവാദപരമായ neonicotinoid കീടനാശിനികള്‍ രാസപരമായി പുകയിലയിലെ ആസക്തിയുണ്ടാക്കുന്ന രാസവസ്തുവായ നിക്കോട്ടിനോട് സാമ്യമുള്ളതാണ്. തേനീച്ചകള്‍ക്ക് ദോഷകരമായതിനാല്‍ 2013 ല്‍ യൂറോപ്യന്‍ യൂണിയന്‍ മൂന്ന് neonicotinoidകളെ ഭാഗികമായി നിരോധിച്ചിരുന്നു.
— സ്രോതസ്സ് theguardian.com, rspb.royalsocietypublishing.org | 29 Aug 2018
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.