ഓഫീസുകളിലെ താപനില സാധാരണയായി പുരുഷന്‍മാരുടെ ഉപാപചയ പ്രവര്‍ത്തന തോതിനോട് ചേരുന്ന രീതിയിലാണ് സെറ്റ് ചെയ്തിരിക്കുന്നത് എന്ന് ധാരാളം പഠനങ്ങള്‍ വ്യക്തമാക്കിയതാണ്. ആ മാതൃക സ്ത്രീകളുടെ വിശ്രമസമയ താപോല്‍പ്പാദനത്തെ 35% ഉയര്‍ന്നതായി തെറ്റായി കണക്കാക്കുന്നു. എന്നാല്‍ ambient താപനില ഉത്പാദനക്ഷമതയെ എങ്ങനെ ബാധിക്കുന്നു എന്നതിനെക്കുറിച്ച് പഠനങ്ങളൊന്നും ഇതുവരെ നടത്തിയിരുന്നില്ല. PLOS One ല്‍ വന്ന പുതിയ പഠനം വിവിധ താപനിലയിലെ സ്ത്രീകളുടേയും പുരുഷന്‍മാരുടേയും cognitive കാര്യക്ഷമതയെക്കുറിച്ച് വിശകലനം ചെയ്യുന്നതാണ്. തണുത്ത താപനിലയില്‍ സ്ത്രീകളേക്കാള്‍ ഉയര്‍ന്ന മാര്‍ക്ക് സംസാര, ഗണിത പരീക്ഷകളില്‍ പുരുഷന്‍മാര്‍ നേടി എന്ന് അതില്‍ കണ്ടെത്തി. എന്നാല്‍ താപനില കുറച്ച് കൂട്ടിയപ്പോള്‍ സ്ത്രീകളുടെ മാര്‍ക്ക് നന്നായി കൂടി. താപനില 21 Celsius ല്‍ താഴെയായിരുന്നപ്പോള്‍ സ്ത്രീകള്‍ ശരാശരി 8.31 ഗണിത പ്രശ്നങ്ങളായിരുന്നു ശരിയായി ചെയ്തത്. എന്നാല്‍ താപനില 27 C ആക്കിയപ്പോള്‍ അവര്‍ക്ക് 10.56 കണക്കുകള്‍ ശരിയായി ചെയ്യാനായി. അതായത് സ്ത്രീകളുടെ കാര്യക്ഷമത 27% വര്‍ദ്ധിച്ചു.
— സ്രോതസ്സ് treehugger.com | May 24, 2019
നിങ്ങളുടെ ഓഫീസിലും വീട്ടിലും ac ഉപയോഗിക്കുന്നുണ്ടെങ്കില്‍ അതിന്റെ താപനില 27 C ആക്കുക.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.