വെളിപ്പെടുത്തലുകള്‍ വന്നിരിക്കുന്നത് Wyoming ആസ്ഥാനമായ കല്‍ക്കരി ഖനന കമ്പനിയായ Cloud Peak Energy ല്‍ നിന്നാണ്. അവര്‍ Chapter 11 പാപ്പരാകലിന് മെയ് 10 ന് അപേക്ഷ കൊടുത്തു. അന്താരാഷ്ട്ര കമ്പോളത്തിലുള്‍പ്പടെയുള്ള കല്‍ക്കരിയുടെ കുറയുന്ന വിലയാണ് അതിന് കാരണമായിരിക്കുന്നത്.
കോടതിയില്‍ കൊടുത്തിരിക്കുന്ന രേഖകള്‍ അനുസരിച്ച് ഫോസിലിന്ധനങ്ങള്‍ കത്തിക്കുന്നതും കാലാവസ്ഥാമാറ്റവുമായുള്ള ബന്ധത്തെ ആക്രമിക്കുന്ന പ്രധാനപ്പെട്ട think tanks നും അതുപോലെ പുനരുത്പാദിതോര്‍ജ്ജത്തിലേക്ക് സമ്പദ്‌വ്യവസ്ഥയെ നീക്കാനുള്ള ലക്ഷ്യത്തോടുള്ള പദ്ധതികളെ തകര്‍ക്കാന്‍ ശ്രമിക്കുന്നധാരാളം യാഥാസ്ഥിതിക ശുപാര്‍ശാ സംഘങ്ങള്‍ക്കും ഈ കല്‍ക്കരി ഭീമന്‍ സാമ്പത്തിക സഹായം കൊടുക്കുന്നത് വ്യക്തമാകുന്നു. ആ സംഭാവനകളുടെ വലിപ്പത്തെക്കുറിച്ച് വ്യക്തമല്ല. എന്നാലും അത്തരം സംഘങ്ങളുടെ പട്ടികയില്‍ നിന്ന് ഈ കമ്പനി കാലാവസ്ഥാമാറ്റ വിസമ്മതത്തിന് എത്രമാത്രം പ്രാധാന്യം കൊടുത്തിരുന്നു എന്ന് മനസിലാക്കാന്‍ സഹായിക്കും. കമ്പനി ഇതിനെക്കുറിച്ച് അഭിപ്രായമൊന്നും പറഞ്ഞിട്ടില്ല.
— സ്രോതസ്സ് theintercept.com | Lee Fang | May 17 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.