ആഗോള സമ്പദ്‌വ്യവസ്ഥയും ഊര്‍ജ്ജ വ്യവസ്ഥയും നിയന്ത്രിക്കുന്ന ഉന്നത മുതലാളിമാരേയും രാഷ്ട്രീയക്കാരേയും വിമര്‍ശിച്ചുകൊണ്ട്, ഭൂമിയിലെ കാലാവസ്ഥ പ്രതിസന്ധിക്ക് കാരണം ‘പരാന്നഭോജിയും ഇരപടിയനുമായ നവലിബറലിസം’ ആണെന്ന് മെക്സിക്കോയുടെ പുതിയതായി അധികാരത്തില്‍ വന്ന പരിസ്ഥിതി സെക്രട്ടറി Víctor Manuel Toledo Manzur പറഞ്ഞു. “മനുഷ്യരല്ല ആഗോളതപനത്തിന് കാരണക്കാര്‍ എന്നാണ് ഉപരിപ്ലവമായ പരിസ്ഥിതിവാദവും വിമര്‍ശബുദ്ധിയില്ലാത്ത ശാസ്ത്രവും നമ്മോട് പറയുന്നത്. ഉത്തരവാദികള്‍ പരാന്നഭോജിയും ഇരപടിയനുമായ ഒരു ചെറിയ ന്യൂനപക്ഷമാണ്. ആ ന്യൂനപക്ഷത്തെ നവലിബറലിസം എന്ന് വിളിക്കാം. നമുക്ക് ജീവന് വേണ്ടി പ്രതിരോധിക്കുകയോ കമ്പോളം, സാങ്കേതികവിദ്യ, പുരോഗതി, വികസനം, സാമ്പത്തിക വളര്‍ച്ച തുടങ്ങിയവയുടെ പേരില്‍ ജീവനെ നശിപ്പിക്കുകയോ ചെയ്യാം,” അദ്ദേഹം പറയുന്നു. മുതലാളിത്തത്തിന്റേയും വ്യാവസായിക അധികാര ദല്ലാള്‍മാരുടെ ആജ്ഞകള്‍ക്ക് മുകളില്‍ ആണ് പാരിസ്ഥിതിക മാനുഷിക വ്യാകുലതകള്‍ എന്ന് അദ്ദേഹം പ്രതിജ്ഞ ചെയ്തു.
— സ്രോതസ്സ് commondreams.org | May 30, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.