വംശനാശം നേരിടുന്ന North Atlantic right തിമിംഗലങ്ങളുടെ എണ്ണത്തിന് കുറവ് സംഭവിക്കുന്നു. കാരണം അതിന്റെ പ്രധാന ആഹാര സ്രോതസ്സ് ആഗോളതപനം കാരണം നീങ്ങിയിരിക്കുന്നു എന്ന് പുതിയ പഠനം കാണിക്കുന്നു. വടക്കെ അറ്റലാന്റിക് റൈറ്റ് തിമിംഗലങ്ങളുടെ എണ്ണം കുറയുന്നതിന് ശാസ്ത്രജ്ഞര്‍ കാരണമന്വേഷിച്ചുകൊണ്ടിരിക്കുകയാണ്. അവയുടെ എണ്ണം 2010 ലെ 482 ല്‍ നിന്ന് ഇന്ന് 411 ആയി കുറഞ്ഞു. ആഹാര സ്രോതസ്സുകളുടെ നീക്കത്തിന് കാരണം കടലിന്റെ താപനില വര്‍ദ്ധിക്കുന്നതിനാലാണെന്ന് കണ്ടെത്തി. അതുകൊണ്ട് ഇവയും അതിനനുസരിച്ച് നീങ്ങുന്നു. അങ്ങനെ അവ കപ്പല്‍ ചാലുകളുടേയും മീന്‍പിടുത്ത സ്ഥലങ്ങളുടേയും അടുത്തേക്ക് എത്തി. അതുപോലെ തിമിംഗലങ്ങള്‍ ആഹാരത്തിനായി കൂടുതല്‍ സഞ്ചരിക്കുകയും ചെയ്യുന്നു. ഇതിനാലൊക്കെ ഇവ ശീതകാലത്ത് കൂടുതല്‍ വിശപ്പ് സഹിക്കുന്നു.
— സ്രോതസ്സ് theguardian.com | 27 May 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.