ശ്രദ്ധമാറ്റലും സൈബര്‍തെമ്മാടിത്തരവും ഒഴുവാക്കാനായി വിക്റ്റോറിയയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ മൊബൈല്‍ ഫോണുകള്‍ നിരോധിക്കുന്നു. നിരോധനം സ്കൂള്‍ സമയത്ത് സര്‍ക്കാര്‍ പ്രൈമറി സ്കൂളുകളുകളിലും സെക്കന്ററി സ്കൂളുകളിലും 2020 ലെ ആദ്യത്തെ term മുതല്‍ പ്രയോഗത്തില്‍ വരുമെന്ന് വിദ്യാഭ്യാസ മന്ത്രി James Merlino പറഞ്ഞു. ഫോണുകള്‍ സ്കൂളിലെ ലോക്കറുകളില്‍ സൂക്ഷിക്കണം. കുട്ടിക്ക് എന്തെങ്കിലും ആരോഗ്യ കാരണമോ അദ്ധ്യാപകനില്‍ നിന്ന് പ്രത്യേക അനുമതിയുണ്ടങ്കിലും മാത്രമേ ഫോണ്‍ കൈവശം വെക്കാനാകൂ. വിദ്യാര്‍ത്ഥികള്‍ പരസ്പരം സംസാരിക്കുയാണ് വേണ്ടത് അല്ലാതെ എപ്പോഴും ഫോണ്‍ പരിശോധിച്ചിരിക്കയല്ലെന്ന് Merlino കൂട്ടിച്ചേര്‍ത്തു. ഇത് സൈബര്‍ തെമ്മാടിത്തരം പൂര്‍ണ്ണമായും ഇല്ലാതാക്കില്ലെങ്കിലും വലിയ ഒരു വ്യത്യാസം ഇത് കൊണ്ടുവരുമെന്ന് കരുതുനനു.
— സ്രോതസ്സ് abc.net.au | Jun 25, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.