പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ആധാര്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍

കേന്ദ്രത്തോടും Unique Identification Authority of India (UIDAI) ആധാര്‍ ബയോമെട്രിക്സ് പേരറിയാത്ത മൃതദേഹങ്ങള്‍ തിരിച്ചറിയാന്‍ ഉപയോഗിക്കണമെന്ന ആവശ്യവുമായി ഡല്‍ഹി ഹൈക്കോടതിയില്‍ അപേക്ഷ ഫയല്‍ ചെയ്തു.

തിങ്കളാഴ്ച Justice Rajendra Menon ന്റേയും Justice V K Rao ന്റേയും ബഞ്ച് ഈ പരാതി കേള്‍ക്കുമെന്ന് കരുതുന്നു. സാമൂഹ്യപ്രവര്‍ത്തകനായ Amit Sahni ആണ് കേന്ദ്രം, UIDAI, National Crime Records Bureau (NCRB) എന്നിവര്‍ക്ക് എല്ലാ സംസ്ഥാനങ്ങളും ശവശരീരങ്ങളുടെ ബയോമെട്രിക്സ് എടുക്കുകയും അത് ആധാര്‍ പോര്‍ട്ടലിലെ മുമ്പ് കൊടുത്തിരിക്കുന്ന ബയോമെട്രിക്സ് വിവരങ്ങളുമായി ഒത്ത് നോക്കുകയും ചെയ്യണമെന്നുള്ള നിര്‍ദ്ദേശം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് കോടതിയെ സമീപിച്ചത്.

NCRBക്കും സംസ്ഥാനങ്ങള്‍ക്കും ശവശരീരങ്ങളുടെ മുമ്പുണ്ടായിരുന്ന ആധാര്‍ വിവരങ്ങള്‍ ഒട്ടും വൈകിപ്പിക്കാതെ പങ്കുവെക്കാന്‍ കേന്ദ്രത്തോടും, UIDAIയോടും ആവശ്യപ്പെടണമെന്ന് അദ്ദേഹത്തിന്റെ അപേക്ഷയില്‍ പറയുന്നു.

“ശവശരീരത്തിന്റെ ബയോമെട്രിക്സ് ആധാര്‍ പോര്‍ട്ടലില്‍ ഉണ്ടെങ്കില്‍ ആ വ്യക്തികളുടെ ആധാര്‍ വിവരങ്ങള്‍ ആവശ്യപ്പെടുന്നവര്‍ക്ക് ഒട്ടും വൈകാതെ വേഗം പങ്കുവെക്കണം. ബഹുമാനത്തോടും അന്തസ്സോടും ബന്ധുക്കള്‍ക്ക് അന്തിമ ഉപചാര ചടങ്ങുകള്‍ നടത്തുന്നതിന് മരിച്ച ആളിന്റെ ശരീരം കുടുംബത്തിനോ ബന്ധുക്കള്‍ക്കോ വേഗം തന്നെ എത്തിച്ച് കൊടുക്കാന്‍ അതിനാലാകും,” എന്ന് അപേക്ഷയില്‍ പറയുന്നു.

അവധിദിനങ്ങള്‍ പരിഗണിക്കാതെ അതേ ദിവസമോ, തൊട്ടടുത്ത ദിവസമോ തിരിച്ചറിയാത്ത ശവശരീരങ്ങളുടെ കേസുകള്‍ വേഗം പൂര്‍ത്തിയാക്കാനായി ആധാര്‍ നിയമത്തിന് കീഴില്‍ പ്രത്യേക കോടതി രൂപീകരിക്കാനും നവക്കീലും കൂടിയായ സാഹ്നി കൊടുത്ത അപേക്ഷയില്‍ പറയുന്നു.

അപേക്ഷകന്‍ ഇതുപോലെ മറ്റൊരു കേസ് മുമ്പ് സുപ്രീം കോടതിയില്‍ കൊടുത്തിരുന്നു. സുപ്രീം കോടതി അദ്ദേഹത്തെ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ആവശ്യപ്പെട്ടു.
കാണാതായ കുട്ടികളേയും മാനസികമായി വെല്ലുവിളി നേരിടുന്ന ആളുകളേയും പിന്‍തുടര്‍ന്ന് കണ്ടെത്തി സ്വന്തം കുടുംബങ്ങളോട് ഒത്തുചേര്‍ക്കാനായി ആധാര്‍ ബയോമെട്രിക്സ് ഉപയോഗിക്കണം എന്ന ആവശ്യത്തോടെ അദ്ദേഹം അവിടെ മുമ്പ് ഒരു കേസ് കൊടുത്തിട്ടുണ്ടായിരുന്നു. അതുകൊണ്ട് അദ്ദേഹം പരമോന്നത കോടതിയിലെ ഹര്‍ജി പിന്‍വലിച്ചു.

ആധാര്‍ പോര്‍ട്ടലില്‍ 122 കോടി പൌരന്‍മാരുടെ ബയോമെട്രിക്സ് സ്കാന്‍ ചെയ്ത് രജിസ്റ്റര്‍ ചെയ്ത് സൂക്ഷിച്ചിട്ടും തിരിച്ചറിയാത്ത ശവശരീരം തിരിച്ചറിയാനായി ഉപയോഗിക്കുന്നില്ല എന്ന് ഹര്‍ജിയില്‍ പറയുന്നു.

എല്ലാ വര്‍ഷവും തിരിച്ചറിയാനാവാത്ത ആയിരക്കണക്കിന് മൃതദേഹങ്ങളാണ് കണ്ടെത്തപ്പെടുന്നത്.

ആധാര്‍ വിവരങ്ങള്‍ ജോലിഭാരവും, ശവശരീരം സംസ്കരിക്കുന്നതില്‍ സംസ്ഥാനങ്ങളുടെ ചിലവ് കുറക്കുമെന്നും മാത്രമല്ല ശരീരം കുറഞ്ഞ കാലാവധിയില്‍ കുടുംബങ്ങള്‍ക്ക് എത്തിച്ച് കൊടുക്കുകയും ചെയ്യാം എന്ന് പരാതിയില്‍ പറയുന്നു. ഇതിനാവശ്യമായ നടപടികളെടുക്കാന്‍ പരാതി അധികാരികളോട് ആവശ്യപ്പെടുന്നു.

5 അംഗ ഭരണഘടനാ കോടി സെപ്റ്റംബര്‍ 26 ന് ആധാര്‍ ഭരണഘടനാപരമായി ശരിയാണ് എന്ന് വിധിച്ചപ്പോള്‍ അത് ബാങ്ക് അകൌണ്ടുകളുമായും, മൊബൈല്‍ ഫോണുമായും, സ്കൂള്‍ അഡ്മിഷനമുമായും ബന്ധിപ്പിക്കുന്നതിനെ തടഞ്ഞിരുന്നു.

Income Tax returns ഫയല് ചെയ്യാനും Permanent Account Number (PAN) കിട്ടാനും ആധാര്‍ നിര്‍ബന്ധിതമാണെങ്കിലും ബാങ്ക്, ടെലികോം സേവനങ്ങള്‍ക്ക് അത് നിര്‍ബന്ധിതമല്ല. സേവന ദാദാക്കള്‍ അത് ആവശ്യപ്പെടാന്‍ പാടില്ലെന്ന് ബഞ്ച് വ്യക്തമാക്കി.

— സ്രോതസ്സ് hindustantimes.com | Nov 11, 2018

അപ്പോള്‍ അവര്‍ ആളുകളേയും കുട്ടികളേയും തിരിച്ചറിഞ്ഞു എന്ന് മാധ്യമങ്ങളില്‍ പ്രചരിച്ചത് കള്ളവാര്‍ത്തയായിരുന്നു എന്ന് സാരം

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ