ഇപ്പോഴത്തെ പ്രസിഡന്റ് ലെനിന്‍ മൊറേനോയുടെ സര്‍ക്കാരും ഫേസ്‌ബുക്കിന്റെ Latin American Politics and Government ന്റെ ഡയറക്റ്റര്‍ ആയ Diego Bassante ആണ് തന്റെ ഫേസ്‌ബുക്ക് അകൌണ്ട് അടപ്പിച്ചത് എന്ന് ഇക്വഡോറിലെ മുമ്പത്തെ പ്രസിഡന്റായ റാഫേല്‍ കൊറേയയ ആരോപിക്കുന്നു. “ഒരു മുന്നറീപ്പും ഉണ്ടായിരുന്നില്ല. മുമ്പത്തെ പ്രസിഡന്റിന്റെ വ്യക്തിപരമായി പരിശോധിക്കപ്പെട്ട 15 ലക്ഷം പേര്‍ പിന്‍തുടരുന്ന അകൌണ്ട് അടക്കുന്നത് എന്തുകൊണ്ട് എന്ന് അവര്‍ വ്യക്തമാക്കിയില്ല,” മുമ്പത്തെ പ്രസിഡന്റ് പറയുന്നു. ഏപ്രില്‍ 12 ന് ആണ് കൊറേയയുടെ അക്കൌണ്ട് അടക്കപ്പെട്ടതായി അദ്ദേഹം പറയുന്നത്. വികിലീക്സ് സ്ഥാപനകനായ ജൂലിയന്‍ അസാഞ്ജിന്റെ അഭയാര്‍ത്ഥി അപേക്ഷ തള്ളിക്കളഞ്ഞതിനെ കൊറേയ വിമര്‍ശിച്ചതിന് ഒരു ദിവസം കഴിഞ്ഞാണ് അകൌണ്ട് ഇല്ലാതായത്.
— സ്രോതസ്സ് telesurenglish.net | 29 May 2019
ഇവര്‍ക്കൊക്കെ സ്വന്തമായി ഒരു വെബ് സൈറ്റ് നിര്‍മ്മിച്ചുകൂടെ? എന്തിന് social control media ഉപയോഗിക്കുന്നു? എന്നിട്ട് അകൌണ്ട് പോയെന്ന് പരാതിയും. കഷ്ടമാണ്.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.