അയര്‍ലാന്റില്‍ നിന്നും പുതിയതായി തെരഞ്ഞെടുക്കപ്പെട്ട യൂറോപ്യന്‍ പാര്‍ളമെന്റ് അംഗങ്ങള്‍ “Free Assange” എന്ന ടി ഷര്‍ട്ട് ധരിച്ചാണ് Strasbourg ല്‍ വെച്ച് നടന്ന പാര്‍ളമെന്റിന്റെ ആദ്യ സമ്മേളനത്തില്‍ പങ്കെടുക്കാനെത്തിയത്. വിക്കിലീക്സ് സ്ഥാപകനായ ജൂലിയന്‍ അസാഞ്ജിന്റെ ജന്മദിനം ജൂലൈ 3 ആയിരുന്നു. അദ്ദേഹത്തിന് പിന്‍തുണ അര്‍പ്പിക്കാനാണ് സ്വതന്ത്ര രാഷ്ട്രീയക്കാരായ Mick Wallace ഉം Clare Daly ഉം ആ ടി ഷര്‍ട്ട് ധരിച്ചെത്തിയത്. “അമേരിക്കന്‍ വിദേശകാര്യ നയത്തിന്റെ വൃത്തികേട് തുറന്ന് കാണിച്ചതിനാണ് അദ്ദേഹം ജയിലിലടക്കപ്പെട്ടത്. സ്വതന്ത്ര മാധ്യമങ്ങളെ പരിഗണിക്കുന്ന ഏതൊരാളും അസാഞ്ജിനോട് ചെയ്യുന്ന പ്രവര്‍ത്തികളെ എതിര്‍ക്കണം” എന്ന് Wallace എഴുതി.

— സ്രോതസ്സ് telesurenglish.net | 3 Jul 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.