ദരിദ്രരായ വീട്ടുകാര്‍ക്ക് വിവാഹ സമയത്ത് സാമ്പത്തിക സഹായം നല്‍കുന്ന പദ്ധതിയാണ് Kalyana Lakshmi-Shaadi Mubarak. പെണ്‍മക്കളെ അവരുടെ പ്രായത്തില്‍ കൃത്രിമം കാട്ടി കല്യാണം ചെയ്ത് അയക്കന്‍ തെലുങ്കാനയിലെ രക്ഷകര്‍ത്താക്കളെ ഇത് സഹായിക്കുന്നു. ആളുകള്‍ അവരുടെ പെണ്‍മക്കളുടെ ജനന തീയതി ആധാര്‍ കാര്‍ഡില്‍ തിരുത്തി Rs 1,00,116 രൂപ നേടിയെടുക്കുന്ന കാഴ്ചയാണ് അവിടെ കാണുന്നത്. അത് കൂടാതെ നല്‍കുന്ന ആധാര്‍ വിവരങ്ങള്‍ ശരിയാണോ എന്ന് അറിയാനായി ഈ പദ്ധതിയുടെ nodal agency ആയ റവന്യൂ വകുപ്പ് UIDAI ഡാറ്റാബേസുമായി ഒത്തു നോക്കുന്നില്ല എന്ന് Tata Institute of Social Sciences (TISS) കണ്ടെത്തി. ഇത് തെലുങ്കാനയില്‍ വ്യാപകമായ കാര്യമാണെന്ന് TISS അറിയിച്ചു. village revenue officer (VRO) അംഗീകാരം കൊടുത്താലേ ആധാര്‍ വിവരങ്ങള്‍ മാറ്റാനാകൂ. എന്നാല്‍ ഇത് ഇവിടെ സംഭവിക്കുന്നില്ല.
— സ്രോതസ്സ് timesofindia.indiatimes.com | Jul 9, 2019
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.