ആധാര്‍-വോട്ടര്‍ ഐഡി ബന്ധിപ്പികലിനെതിരെ പൌരന്‍മാര്‍ തെരഞ്ഞെടുപ്പ് കമ്മീഷന് എഴുതി

ആധാര്‍ അടിസ്ഥാനത്തിലെ ഒരു വോട്ടിങ് സംവിധാനത്തെക്കുറിച്ചുള്ള അപേക്ഷ പരിഗണിക്കണമെന്ന് ജൂലൈ 16 ന് ഡല്‍ഹി ഹൈക്കോടതി Election Commission of India (ECI) ന് നിര്‍ദ്ദേശം നല്‍കി. BJP അംഗമായ Ashwini Kumar Upadhyay കൊടുത്ത അപേക്ഷയുടെ അടിസ്ഥാനത്തിലായിരുന്നു ഇത്. “വിരലടയാളവും മുഖ ബയോമെട്രിക്കും ഉപയോഗിക്കുന്ന ഒരു ഇ-വോട്ടിങ് സംവിധാനം നിര്‍ദ്ദേശിക്കുന്ന” അപേക്ഷ ആ ആവശ്യത്തിനായി ആധാര്‍ നമ്പരിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കാന്‍ ആവശ്യപ്പെടുന്നു. അത്തരത്തിലെ സംവിധാനം വോട്ടിങ് ശതമാനം വര്‍ദ്ധിപ്പിക്കുകയും കള്ളവോട്ട് തടയുകയും ചെയ്യുമെന്ന് അപേക്ഷകന്‍ അവകാശപ്പെടുന്നു. നിര്‍ണ്ണായകമായി ഈ അപേക്ഷ ഒറ്റൊരു പഠനത്തെ പോലും സൂചിപ്പിക്കുന്നില്ല. ഈ രണ്ട് വാദങ്ങളേയും സമ്മതിക്കുന്ന ഒരു പൈലറ്റ് പരിപാടി പോലും കൊടുത്തിട്ടില്ല. ഹൈക്കോടതിയുടെ നിര്‍ദ്ദേശത്തെക്കുറിച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഈ നിര്‍ദ്ദേശത്തിന്റെ പ്രധാന വ്യാകുലതകള്‍ താഴെപ്പറയുന്നവയാണ്:

കള്ള വോട്ടര്‍ ഐഡികള്‍ കുറത്താന്‍ ആധാര്‍ സഹായിക്കും എന്ന് ഊഹിക്കുമ്പോഴും ഗവേഷണങ്ങളില്‍ പറയുന്നത് വോട്ടര്‍ ഐഡി ഡാറ്റാബേസിലേതിനേക്കാള്‍ കൂടുതല്‍ പിഴവുകള്‍ ആധാര്‍ ഡാറ്റാബേസിനുണ്ടെന്നാണ്. അതുകൊണ്ട് ആധാറുമായി വോട്ടറൈഡി ബന്ധിപ്പിക്കുന്നത് കള്ള വോട്ടര്‍ ഐഡികളുടെ എണ്ണം കുറക്കുമെന്നത് യുക്തിയില്ലാത്ത കാര്യമാണ്.

ECI ന്റെ 2015 National Electoral Roll Purification and Authentication Programme (NERPAP) എന്ന പദ്ധതി ആന്ധ്രാപ്രദേശിലേയും തെലുങ്കാനയിലേയും 55 ലക്ഷം വോട്ടര്‍മാരെ പട്ടികയില്‍ നിന്ന് നീക്കം ചെയ്യുന്നതിന് കാരണമായി.

ഇന്‍ഡ്യയില്‍ താമസിക്കുന്ന എല്ലാവര്‍ക്കും ആധാര്‍ കൊടുക്കും. അതില്‍ ദീര്‍ഘകാലമായി ഇവിടെ താമസിക്കുന്ന വിദേശികളും ഉള്‍പ്പെടും. അതുകൊണ്ട് ആധാര്‍ പൌരത്വത്തിനുള്ള ഒരു തെളിവല്ല. അതേ സമയം വോട്ടവകാശം എന്നത് പൌരന്‍മാര്‍ക്ക് മാത്രമുള്ള ഒരു അവകാശമാണ്.

ആധാറിനെ വോട്ടര്‍ ഐഡിയുമായി ബന്ധിപ്പിക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് മഹാരാഷ്ട്രയുടെ മുഖ്യമന്ത്രി ECIക്ക് ഒരു കത്തയച്ച സന്ദര്‍ഭത്തില്‍ ഈ പ്രശ്നം കൂടുതല്‍ പ്രാധാന്യമര്‍ഹിക്കുന്നു. വോട്ടര്‍മാരെ രൂപരേഖാനിര്‍മ്മാണം(profiling) ചെയ്യുന്നതിന്റെ അപകടം Cambridge Analytica സംഭവത്തോടെ നാം കണ്ടതാണ്. ഈ വര്‍ഷം ആദ്യം ആന്ധ്രാ പ്രദേശില്‍ 3.7 കോടി വോട്ടര്‍മാരുടെ പേരുകള്‍, ഫോട്ടോകള്‍, ജാതിവിവരങ്ങള്‍, കുടുംബവിവരങ്ങള്‍ തുടങ്ങിയ ആധാറിന്റെ demographic ഡാറ്റ Telugu Desam Party ദുരുപയോഗം ചെയ്തു എന്നൊരാരോപണം ഈ വര്‍ഷം ആദ്യം വന്നിരുന്നു. ആധാര്‍ വിവരങ്ങള്‍ ചോര്‍ത്തി പഞ്ചാബിലെ മറ്റൊരു രണ്ട് കോടി സമ്മതിദായകരെ തെരഞ്ഞെടുപ്പ് പട്ടികയില്‍ നിന്ന് നീക്കം ചെയ്തു എന്ന് അന്വേഷണാത്മക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

200 സാമൂഹ്യ സംഘടനകളും വ്യാകുലതയുള്ള പൌരന്‍മാരും ഒപ്പ് വെച്ച ഒരു കത്ത് തെരഞ്ഞെടുപ്പ് കമ്മീഷന് അയച്ച പരാതിയില്‍ ഈ അപേക്ഷ തള്ളിക്കളയണമെന്ന് ആവശ്യപ്പെട്ടു. ഈ പത്രപ്രസ്ഥാവനയില്‍ അവരുടെ മുഴുവന്‍ പേരും കൊടുത്തിട്ടുണ്ട്. അതിലുള്ള പ്രധാനപ്പെട്ട പേരുകള്‍ ചുവടെ കൊടുക്കുന്നു.

 • Political leaders such as Brinda Karat, Yashwant Sinha and Manoj Jha
 • Over twenty five former civil servants
 • Retired defence personnel Col Mathew Thomas and Wg Cdr Kartar Sainani
 • Those working on electoral issues and reform such as Kamal Kant Jaswal (Former Secretary, Department of Information Technology, GoI), Vipul Mudgal (Common Cause), Jagdeep Chhokar (Association for Democratic Reform) and Srinivas Kodali
 • Petitioners in the SC Aadhaar case: Kalyani Menon-Sen, Shantha Sinha, M. G. Devasahayam and Bezwada Wilson
 • Activists and social workers Syeda Hameed, Aruna Roy, Harsh Mander, Deep Joshi, and Nikhil Dey among numerous others
 • Academicians, for example, Uma Chakravarti, Jayati Ghosh, Virginius Xaxa, Jean Dreze, Sukhadeo Thorat, Satish Deshpande, Aditya Nigam, Achin Vanaik and Rajendran Narayanan
 • Jurists like G Haragopal (Visiting Professor, NLSIU, Bengaluru)
 • Journalists like Rajni Bakshi, Sucheta Dalal and P. Sainath
 • Artists including Nandita Das, Shyam Benegal, T. M. Krishna and Anand Patwardhan
 • The organisations Action India, JEEVIKA, IT for Change and the Internet Freedom Foundation

— സ്രോതസ്സ് mangalorean.com | Jul 25, 2019

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

Leave a Reply

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  Change )

Google photo

You are commenting using your Google account. Log Out /  Change )

Twitter picture

You are commenting using your Twitter account. Log Out /  Change )

Facebook photo

You are commenting using your Facebook account. Log Out /  Change )

Connecting to %s