2013 – 2018 കാലത്ത് വിലകുറഞ്ഞ തദ്ദേശീയമായ കല്‍ക്കരി ഇല്ലാത്തതിനാല്‍ Baran ജില്ലയിലെ Kawai യില്‍ സ്ഥിതിചെയ്യുന്ന അദാനിയുടെ 1,320-മെഗാവാട്ട് താപനിലയം ഇന്‍ഡോനേഷ്യയില്‍ നിന്ന് കല്‍ക്കരി ഇറക്കുമതി ചെയ്തു. ഇന്‍ഡോനേഷ്യന്‍ കല്‍ക്കരിയുടെ ഉയര്‍ന്ന വില കാരണം Rs 5,100 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് അദാനി പിന്നീട് ആവശ്യപ്പെട്ടു.
ആദാനി ഗ്രൂപ്പിന്റെ ഉടമസ്ഥതയിലുള്ള Adani Power Rajasthan Limited (APRL) ന് Rs 3,591 കോടി രൂപ നല്‍കാന്‍ സെപ്റ്റംബര്‍ 2018 ല്‍ Appellate Tribunal for Electricity (APTEL) രാജസ്ഥാനിലെ പൊതുമേഖല വൈദ്യുതി വിതരണ കമ്പനികള്‍ക്ക്(discoms) നിര്‍ദ്ദേശം കൊടുത്തു. discoms സുപ്രീം കോടതില്‍ കൊടുത്ത ഒരു അപ്പീലിന്റെ ഭാഗമായി രാജസ്ഥാന്‍ കൊടുക്കാനുള്ള ആ തുക Rs 2,500 കോടി രൂപ എന്ന് കോടതി ചെറുതാക്കി നിശ്ഛയിച്ചു.
എന്നാല്‍ ഇറക്കുമതി ചെയ്ത കല്‍ക്കരിയുടെ വില 50% – 100% വരെ വീര്‍പ്പിച്ചതാണെന്ന് DRI കണക്കാക്കുന്നു.
“ഇന്‍ഡോനേഷ്യയില്‍ നിന്നുള്ള കല്‍ക്കരി ഇന്‍ഡോനേഷ്യയിലെ തുറമുഖങ്ങളില്‍ നിന്നും ഇന്‍ഡ്യയിലെ തുറമുഖങ്ങളിലേക്ക് നേരിട്ട് ഇറക്കുമതി ചെയ്യാന്‍ കഴിയുമായിരുന്നിട്ടും ഇറക്കുമതി invoices ല്‍ സിംഗപ്പൂര്‍, ദുബായ്, ഹോംകോങ്, ബ്രിട്ടീഷ് വിര്‍ജിന്‍ ദ്വീപുകള്‍ (U.K.) തുടങ്ങിയ ഇടനില താവളങ്ങളിലൂടെയാണ് കൊണ്ടുവന്നിരിക്കുന്നത്
അതിന്റെ വില മനപ്പൂര്‍വ്വം വീര്‍പ്പിക്കാനാണ്” എന്ന് DRI മനസിലാക്കുന്നു.
“പെരുപ്പിച്ച invoicing കാരണം രാജസ്ഥാനിലെ ഉപഭോക്താക്കള്‍ Rs 2,500 കോടി രൂപ അദാനിക്ക് കൊടുക്കണം. കല്‍ക്കരിയുടെ തെറ്റായ invoicing ആണ് ഇതിന് കാരണം,” എന്ന് All India Power Engineers’ Federation (AIPEF) പറയുന്നു.
— സ്രോതസ്സ് newsclick.in | 26 Jun 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.