പ്രോസിക്യൂട്ടറുടേയും മുമ്പത്തെ ജഡ്ജിയായിരുന്ന ബോള്‍സനാരോയുടെ ഇപ്പോഴത്തെ നിയമമന്ത്രിയും തമ്മിലുള്ള ചോര്‍ന്ന ആശയവിനിമയം റിപ്പോര്‍ട്ട് ചെയ്ത അമേരിക്കന്‍ പത്രപ്രവര്‍ത്തകനായ ഗ്ലന്‍ ഗ്രീന്‍വാള്‍ഡിന്റെ ബാങ്ക് അകൌണ്ടുകള്‍ ബ്രസീലിലെ ഫെഡറല്‍ പോലീസ് പരിശോധിക്കുന്നത് ബ്രസീലിലെ ബാര്‍ അസോസിയേഷന്‍, പത്രപ്രവര്‍ത്തകര്‍, പ്രതിപക്ഷ ജനപ്രതിനിധികള്‍ തുടങ്ങിയവരുടെ പ്രതിഷേധത്തിന് കാരണമായി. ബ്രസീലിലെ ധനകാര്യമന്ത്രാലയത്തിന്റെ പണം വെളുപ്പിക്കല്‍ യൂണിറ്റിനോട് ഗ്രീന്‍വാള്‍ഡിന്റെ “സാമ്പത്തിക പ്രവര്‍ത്തനങ്ങളെക്കുറിച്ച്” അന്വേഷണം നടത്താന്‍ ഫെഡറല്‍ പോലീസ് ആവശ്യപ്പെട്ടതായി വലത് പക്ഷ സൈറ്റായ Antagonist (O Antagonista) റിപ്പോര്‍ട്ട് ചെയ്തിരുന്നു. പുലിറ്റ്സര്‍ സമ്മാന ജേതാവായ മാധ്യമ പ്രവര്‍ത്തകനാണ് റിയോ ഡി ജനീറോയില്‍ താമസിക്കുന്ന ഗ്രീന്‍വാള്‍ഡ്. എഡ്വേര്‍ഡ് സ്നോഡന്‍ പുറത്തുകൊണ്ടുവന്ന National Security Agency (NSA) യുടെ ചാരപ്പണിയെക്കുറിച്ച് ഗാര്‍ഡിയനില്‍ റിപ്പോര്‍ട്ട് ചെയ്ത മാധ്യമപ്രവര്‍ത്തകനാണ് അദ്ദേഹം. 2014 ല്‍ അദ്ദേഹവും കൂടിച്ചേര്‍ന്നാണ് Intercept എന്ന ഓന്‍ലൈന്‍ മാധ്യമം തുടങ്ങിയത്.
— സ്രോതസ്സ് theguardian.com | 3 Jul 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.