ക്യാനഡയുടെ ഭാഗമായ ആര്‍ക്ടിക്കില്‍ മുമ്പ് കരുതിയിരുന്നതിനേക്കാള്‍ 70 വര്‍ഷം മുമ്പേ തന്നെ Permafrost ഉരുകിത്തുടങ്ങി എന്ന് പര്യവേഷണം കണ്ടെത്തി. ശാസ്ത്രജ്ഞര്‍ ഭയന്നിരുന്നതിനേക്കാള്‍ വേഗത്തിലാണ് ആഗോള കാലാവസ്ഥാ പ്രതിസന്ധിക്ക് പ്രവേഗം കൂടുന്നത് എന്നതിന്റെ പുതിയ സൂചനയാണിത്. മനുഷ്യര്‍ താമസിക്കുന്നതിനും 300 km അകലെയുള്ള അസാധാരണമായി വിദൂരമായ പ്രദേശങ്ങളിലേക്ക് ഒരു പരിഷ്കരിച്ച പ്രൊപ്പല്ലര്‍ വിമാനം ഉപയോഗിച്ച് പഠന സംഘം നിരീക്ഷണം നടത്തി. വേഗത്തില്‍ ഉരുകുന്നത് വന്‍തോതില്‍ താപത്തെ കുടുക്കി നിര്‍ത്തുന്ന വാതകങ്ങളുടെ ഉദ്‌വമനത്തിന് കാരണമാകും എന്ന അപകടസാദ്ധ്യത കാരണം പെര്‍മാഫ്രോസ്റ്റിന്റെ സ്ഥിരതയെക്കുറിച്ച് ശാസ്ത്രജ്ഞര്‍ക്ക് സംശയമുണ്ടായിരുന്നു. ഇത് feedback ചക്രങ്ങളെ അഴിച്ചുവിട്ട് അതിവേഗ താപനിലാ വര്‍ദ്ധനവിന് കാരണമാകും. University of Alaska Fairbanks ലെ ഗവേഷകരാണ് ഈ പഠനം നടത്തിയത്.
— സ്രോതസ്സ് reuters.com | Jun 18, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.