ഒരു കറുത്ത കുടുംബം അരിസോണയിലെ ഫിനിക്സ് നഗരത്തിനെതിരെ കേസ് കൊടുത്തിരിക്കുന്നു. Family Dollar കടയില്‍ നിന്ന് 4-വയസുകാരി കളിപ്പാട്ടമെടുത്തതിന് പോലീസ് അവരെ തോക്കിന്‍മുനയില്‍ നിര്‍ത്തി എന്നാണ് ആരോപണം. പോലീസുകാര്‍ ഇവര്‍ക്ക് നേരെ തോക്ക് ചൂണ്ടി ചീത്തവിളിച്ചു. നാല് വയസുകാരിയുടെ അച്ഛന്‍ Dravon Ames നെ വെടിവെച്ച് കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. പെണ്‍കുട്ടിയുടെ ഗര്‍ഭിണിയുടെ കൂടിയായ അമ്മ Iesha Harper ന് കുട്ടിയെ എടുത്തിരുന്നതിനാല്‍ കൈകളുയര്‍ത്താന്‍ കഴിഞ്ഞില്ല. Phoenix മേയറും പോലീസ് തലവനും ഈ സംഭവത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. സംഭവങ്ങള്‍ കൈകാര്യം ചെയ്യുന്നതില്‍ പോലീസിനെ വിമര്‍ശിക്കുകയും ചെയ്തു. പോലീസ് അക്രമത്തിന്റേയും കൊലപാതകത്തിന്റേയും ഏറ്റവും പുതിയ സംഭവമാണിതെന്ന് സാമൂഹ്യ പ്രവര്‍ത്തകര്‍ പറഞ്ഞു. കഴിഞ്ഞ വര്‍ഷം നഗരത്തില്‍ 44 പോലീസ് വെടിവെപ്പുണ്ടായി. അതിന്റെ മുമ്പത്തെ വര്‍ഷത്തേക്കാള്‍ ഇരട്ടിയാണിത്.
— സ്രോതസ്സ് democracynow.org | Jun 19, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.