അദൃശ്യമായ കൌശലം: നമ്മുടെ ഡാറ്റ നമ്മള്‍ക്കെതിരെ ഉപയോഗിക്കുന്നതിനെക്കുറിച്ച്

നമ്മുടെ കമ്പ്യൂട്ടറുകളിലെ നമ്മെക്കുറിച്ചുള്ള ഡാറ്റ നാം തന്നെ നിയന്ത്രിക്കുന്ന യുഗത്തില്‍ നിന്ന്നമ്മുടെ അവകാശങ്ങള്‍ അര്‍ത്ഥമില്ലാത്തതാകുന്ന പരിതസ്ഥിതിയില്‍, നമുക്ക് നിരീക്ഷിക്കാനാകാത്ത് ഓപ്പറേറ്റിങ് സിസ്റ്റങ്ങള്‍ക്കകത്ത്, നമുക്ക് ലഭ്യമല്ലാത്ത ഡാറ്റ സംഭരിച്ച്, നമുക്ക് നിയന്ത്രിക്കാനാകാത്ത മാപിനികള്‍ (sensors) ഉള്ള ഉപകരണങ്ങളിലേക്ക് മാറിയിരിക്കുകയാണ്. പെട്ടന്ന് തന്നെ സാധാരണമായത് നമ്മളില്‍ നിന്ന് അകത്തപ്പെട്ടു. നമ്മുടെ ഉപകരണങ്ങളോട് ഇടപെടുന്നത് എന്നതില്‍ നിന്നും നമുക്ക് യാതൊരു നിയന്ത്രണവും ഇല്ലാത്ത ഒരു അറിവും ഇല്ലാത്ത നമ്മള്‍ ഡാറ്റ സൃഷ്ടിക്കുന്ന ഉപകരണങ്ങളുമായി ഇടപെടുന്നതായി മാറി. ഇപ്പോള്‍ തന്നെ നടക്കുന്ന ചൂഷണത്തിന്റേയും കൃത്രിമത്വത്തിന്റേയും പത്ത് വഴികള്‍ ഇതിന് താഴെ കൊടുത്തിട്ടുണ്ട്.

1. ഫിന്‍ടെക്കും ഉപഭോക്തൃ ഡാറ്റയുടെ ധനകാര്യ ചൂഷണവും

നമ്മുടെ സ്വഭാവത്തെക്കുറിച്ചും, താല്‍പ്പര്യങ്ങളെക്കുറിച്ചും, നെറ്റ്‌വര്‍ക്കിനെക്കുറിച്ചും, വ്യക്തിത്വത്തെക്കുറിച്ചുമുള്ള വര്‍ദ്ധിച്ച് വരുന്ന ഡാറ്റയെ സാമ്പത്തിക സേവനങ്ങള്‍ ശേഖരിക്കുകയും ചൂഷണം ചെയ്യുകയും ചെയ്യുന്നത് നമ്മുടെ creditworthiness പോലെ നമ്മളെക്കുറിച്ചുള്ള സാമ്പത്തിക വിധികളെടുക്കാനാണ്.

2. Profiling ഉം തെരഞ്ഞെടുപ്പും — എങ്ങനെയാണ് രാഷ്ട്രീയ പരിപാടികള്‍ നമ്മുടെ ആഴത്തിലുള്ള രഹസ്യങ്ങള്‍ അറിയുന്നത്

ലോകം മൊത്തം രാഷ്ട്രീയ പരിപാടികള്‍ സങ്കീര്‍ണ്ണമായ ഡാറ്റാ ഓപ്പറേഷനുകളായി മാറി.

3. ബന്ധിപ്പിക്കപ്പെട്ട കാറുകളും ഭാവിയിലെ കാര്‍ യാത്രയും

സമൂഹം കൂടുതല്‍ ബന്ധിപ്പിക്കപ്പെട്ട ഒരു ലോകത്തിലേക്ക് മാറുന്നതിനനുസരിച്ച് ആളുകള്‍ക്ക് പ്രവരി‍ത്തിക്കാനുള്ള ശേഷിയും തങ്ങളെക്കുറിച്ച് കമ്പനികളുടെ മൂന്നാമന്‍മാരുടെ കൈവശം വെച്ചിരിക്കുന്ന അദൃശ്യമായ ഡാറ്റ കൈകാര്യം ചെയ്യുന്നതും വളരേധികം വിഷമമകരമായിരിക്കുകയാണ്. ഡാറ്റ ചോര്‍ച്ചകള്‍, ഹാക്കുകള്‍, രഹസ്യ വിവര ശേഖരണ സങ്കേതങ്ങള്‍ തുടങ്ങിയ സംഭവങ്ങളാല്‍ ഇത് കൂടുതല്‍ സങ്കീര്‍ണ്ണമായി. അതെല്ലാം ഒരിക്കലും സമ്മതിക്കാനാകാത്തതാണ്.

4. ഉപകരണ നിയന്ത്രണമെന്ന കെട്ടുകഥയും ഡാറ്റാ ചൂഷണത്തിന്റെ യാഥാര്‍ത്ഥ്യവും

ബന്ധിപ്പിക്കപ്പെട്ട നമ്മുടെ ഉപകരണങ്ങള്‍ വന്‍തോതിലുള്ള നമ്മുടെ വ്യക്തിപരമായ ദൃശ്യവും അദൃശ്യവുമായ വിവരങ്ങള്‍ കൊണ്ടുനടക്കുന്നവയാണ്

5. സൂപ്പര്‍ ആപ്പുകളും മൊബൈല്‍ ആപ്പുകളുടെ ചൂഷണാത്മക സാദ്ധ്യതകളും

ഉപയോക്താക്കളുടെ ഡാറ്റ ഉപയോഗിച്ച് ഉപയോക്താക്കളുടെ sensitive ആയ അന്തര്‍ദര്‍ശനം നിര്‍മ്മിച്ചെടുക്കുന്ന ഫേസ്‌ബുക്കിന്റെ ചൂഷണത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ വ്യാകുലപ്പെടുത്തുന്നുവെങ്കില്‍ WeChat നെ കുറിച്ച് കൂടി ശ്രദ്ധിക്കണം. ഈ ചൈനീസ് സൂപ്പര്‍ ആപ്പിന്റെ വിജയം ഫേസ്ബുക്കുള്‍പ്പടെയുള്ള പടിഞ്ഞാറന്‍ സാങ്കേതികവിദ്യാ ഭീമന്‍ കമ്പനികളെ അസൂയാലുക്കളാക്കിയിരിക്കുന്നു. 90 കോടിയിലധികം ഉപയോക്താക്കള്‍ WeChat നുണ്ട്. ചൈനയിലെ എല്ലാത്തരത്തിലുമുള്ള ബന്ധപ്പെടലുകളുടെ ഒരു പോര്‍ട്ടലായി അത് പ്രവര്‍ത്തിക്കുന്നു.

6. സ്മാര്‍ട്ട് സിറ്റികളും നമ്മുടെ ധീരമായ ലോകവും

ലോകം മൊത്തമുള്ള നഗരങ്ങള്‍ കൂടുതല്‍ അളവില്‍ ഡാറ്റ ശേഖരിച്ചുകൊണ്ടിരിക്കുകയാണ്. ഇത്തരത്തിലുള്ള ഒരു സംവിധാനം വേണോ, വേണമെങ്കില്‍ എങ്ങനെ നടപ്പാക്കാം എന്നതിനെക്കുറിച്ചുള്ള തീരുമാനങ്ങളിലൊന്നും പൊതുജനങ്ങള്‍ ഭാഗമായിരുന്നില്ല.

7. സൌജന്യ Wi-Fiയുടെ കെട്ടുകഥ

നമ്മുടെ ദൈനംദിന ജീവിതത്തില്‍ നിര്‍ണ്ണായകമായവ ഉള്‍പ്പടെയുള്ള ധാരാളം സാങ്കേതിക വിദ്യകള്‍ നമ്മുടെ സ്വകാര്യതയോ സുരക്ഷിതത്വമോ സംരക്ഷിക്കുന്നില്ല. സ്വകാര്യതയെ സംരക്ഷിക്കുന്ന അനിവാര്യ ഘടകമായ സുരക്ഷിതത്വത്തിന് നമ്മുടെ ആധുനിക ഇന്റര്‍നെറ്റ് infrastructure മുന്‍ഗണന കൊടുക്കുന്നില്ല എന്നതാണ് ഇതിന്റെ ഒരു കാരണം.

8. അദൃശ്യമായ വിവേചനവും ദാരിദ്ര്യവും

ഓണ്‍ലൈനായും, കൂടുതലായി ഓഫ് ലൈനായും, കമ്പനികള്‍ നമ്മേക്കുറിച്ചുള്ള ഡാറ്റ ശേഖരിച്ച് ഏത് പരസ്യമാണ് നമ്മേ കാണിക്കേണ്ടത് എന്ന് തീരുമാനിക്കുന്നു. നമ്മുടെ ജീവിതത്തിലെ സാദ്ധ്യതകളെ ഫലത്തില്‍ അത് ബാധിക്കുന്നു. നമ്മേ ഒരു തൊഴില്‍ പരീക്ഷക്ക് വിളിക്കുന്നതായാലും എന്തെങ്കിലും പ്രയോജനം നമുക്ക് കിട്ടുന്നതായാലും നാം കാണുന്ന പരസ്യങ്ങള്‍ തീരുമാനിക്കുന്നത് അതി granular ആയ ഡാറ്റയെ അത്യധികം ആശ്രയിക്കുന്ന അതാര്യമായ സംവിധാനങ്ങള്‍ ആണ്. ഇത്തരത്തിലുള്ള ഡാറ്റയുടെ ചൂഷണം സമൂഹത്തില്‍ ഇപ്പോള്‍ തന്നെയുള്ള അസമത്വങ്ങളെ അത് വര്‍ദ്ധിപ്പിക്കുന്നു. അത് സംഭവിക്കുന്നു എന്ന് നമുക്ക് അറിയാനാകില്ല. അതിന്റെ ഫലമായി, ഡാറ്റാ ചൂഷണം ആനുപാതികമായല്ല ദരിദ്രരേയും ദുര്‍ബല ജനവിഭാഗങ്ങളേയും ബാധിക്കുന്നത്.

9. ഡാറ്റാ പോലീസിങ്ങ് – നിങ്ങളുടെ ട്വീറ്റിനെ നിങ്ങള്‍ക്കെതിരെ ഉപയോഗിക്കപ്പെടാനും ഉപയോഗിക്കാനും കഴിയും

പോലീസും സുരക്ഷാ സേവനങ്ങളും രഹസ്യാന്വേഷ​ണ വിവരശേഖരണത്തെ കൂടുതല്‍ കൂടുതല്‍ പുറത്തുകൊടുക്കുകയാണ്, മൂന്നാമന്‍മാരായ കമ്പനികള്‍ക്ക്.
അവര്‍ ഭീഷണിയുടെ മാര്‍ക്കുകള്‍ ഓരോരുത്തവര്‍ക്കും കൊടുക്കും. അതുവെച്ച് നാം ആരാണെന്ന പ്രവചനം നടത്തുന്നു.

10. Gig സാമ്പത്തിക ശാസ്ത്രവം ചൂഷണവും

മൊബൈല്‍ ആപ്പുകളെ ആശ്രയിച്ചിരിക്കുന്ന Gig സമ്പദ്‌വ്യവസ്ഥ തൊഴിലുകള്‍ തൊഴിലുടമകള്‍ക്ക് വേണ്ടി തൊഴിലാളികളുടെ നീക്കങ്ങളെ നിരീക്ഷിക്കുകയും, പരിശോധിക്കുകയും, ചൂഷണം ചെയ്യുകയും ചെയ്യുന്നു

— സ്രോതസ്സ് privacyinternational.org | Jan 16, 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ