ഇന്‍ഡ്യയിലെ നികുതി ഭീകരവാദം

പ്രീയപ്പെട്ട TVMohandasPai താങ്കള്‍ നികുതി ഭീകരവാദത്തെക്കുറിച്ച് സംസാരിച്ചതിന് നന്ദി. താങ്കള്‍ അറിയേണ്ട ചില കാര്യങ്ങള്‍ ഉണ്ട്. ജീവിത വിജയം നേടിയ professionals ന്റെ 8-10 വര്‍ഷം മുമ്പുള്ള നികുതി returns വലിച്ചെടുത്ത് അതിലെ ചെറിയ വൈകലുകളും/തെറ്റുകളും കണ്ടെത്തി, 8-10 മുമ്പേ പിഴയടച്ച് പരിഹാരം കണ്ടെത്തിയിരുന്നു.

വരുമാനത്തിലെ ചെറിയ ഒരു അംശത്തെ അറിയാതെ വിട്ടുകളഞ്ഞ കുറ്റത്തിന് ഒരു ബാങ്ക് നടത്തിപ്പുകാരി പറഞ്ഞത് അവര്‍ Rs12 ലക്ഷം പിഴയടച്ചു എന്നാണ്. അവര്‍ സ്വയം പ്രഖ്യാപിച്ചതിന്റെ 1% ല്‍ താഴെ മാത്രം വരുന്ന വരുമാനത്തിന്റേ പേരിലായിരുന്നു ഈ നടപടി. അത് 10 വര്‍ഷം മുമ്പായിരുന്നു. ഈ ജൂണില്‍ അവര്‍ക്ക് ജയില്‍ ശിക്ഷ ആവശ്യപ്പെട്ടുകൊണ്ടുള്ള ഒരു ഉത്തരവ് വന്നിരിക്കുന്നു. …

അന്യായമായ ഈ ആവശ്യത്തില്‍ ഞെട്ടിപ്പോയ അവര്‍ income tax commissioner നെ കാണാന്‍ പോയി. അവരോട് അദ്ദേഹം പറഞ്ഞു: ഞങ്ങള്‍ മാപ്പ് പറയുന്നു. അത് അന്യായമാണെന്ന് ഞാന്‍ സമ്മതിക്കുന്നു. എന്നാല്‍ എനിക്കൊന്നും ചെയ്യാനാവില്ല.

എന്തുകൊണ്ട് മല്‍സരിക്കാന്‍ തയ്യാറാവുന്നില്ല എന്ന ചോദ്യത്തിന്, നീതിന്യായ വകുപ്പിനും ചിലവേറിയ വക്കീലന്‍മാരുടേയും ഇടയില്‍ ഞാന്‍ വീണ്ടും ഉപദ്രവിക്കപ്പെടുകയും അവഹേളിക്കപ്പെടുകയും ചെയ്യും എന്ന് മറുപടി പറഞ്ഞു.

അതിനേക്കാള്‍ പ്രധാനമായി 10 വര്‍ഷം കഴിഞ്ഞ് ആണ് അവര്‍ക്ക് ഈ crapമായി വരാമെങ്കില്‍ ഇനി ദശാബ്ദങ്ങളില്‍ അവര്‍ എന്തൊക്കെ നിയമങ്ങള്‍ മാറ്റും. ഇത് എന്റെ തലക്ക് മേലെ എക്കാലത്തേക്കും തൂങ്ങിക്കിടക്കും. എനിക്ക് ദേഷ്യമുണ്ട്. ഈ പ്രശ്നം പരിഹരിക്കാന്‍ ഞാന്‍ പണം അടച്ചതാണ്. ഇത് രാഷ്ട്രത്തിന്റെ പിടിച്ചുപറി ആണ്.

ഇങ്ങനെ ഉപദ്രവിക്കപ്പട്ട പതിനായിരങ്ങളില്‍ ഒരാളാണ് അവര്‍.

IBM ല്‍ ജോലി ചെയ്തിരുന്ന മറ്റൊരു വ്യക്തി വ്യക്തിപരമായ കാരണത്താലും ജോലികള്‍ക്കിയടിലും ഒരു വര്‍ഷത്തെ നികുതി ഫയല് ചെയ്യാന്‍ വിട്ടുപോയി. 8 വര്‍ഷം മുമ്പ്. തൊട്ടടുത്ത വര്‍ഷം അയാള്‍ അത് ഫയല് ചെയ്യുകയും പിഴ അടക്കുകയും ചെയ്തു. ഈ സര്‍ക്കാര്‍ നിയമങ്ങള്‍ മാറ്റി.

പ്രതിദിനം Rs2000 രൂപ പിഴ കുറച്ച് മാസം മുമ്പ് കൊണ്ടുവന്നു! എന്താണ് സംഭവിക്കുന്നത് എന്ന് നോക്കൂ …

അദ്ദേഹത്തിന് കേസിന്റെ നോട്ടീസ് കിട്ടി. സര്‍ക്കാര്‍ ആവശ്യപ്പെടുന്ന നികുതി Rs19 ലക്ഷം രൂപയാണ്. 8 വര്‍ഷം മുമ്പ് അദ്ദേഹത്തിന്റെ നികുതി പിഴ 5 ലക്ഷം രൂപയായിരുന്നു. അദ്ദേഹത്തിന് ജാമ്യം കിട്ടി. വിചാരണ ഒക്റ്റോബറില്‍ തുടങ്ങും. വിറച്ചുകൊണ്ട് പേടിച്ചുകൊണ്ട് അദ്ദേഹം പറയുന്നു – കുറച്ച് ഇന്‍ഡ്യക്കാരാണ് നികുതി കൊടുക്കുന്നത്. അവരെ ഈ രാജ്യം പരിഗണിക്കുന്നത് ഇത്തരത്തിലാണ് അല്ലേ?

അദ്ദേഹത്തിന്റെ പരിപാടി എന്താണെന്ന് ഞങ്ങള്‍ ചോദിച്ചു. ഈ വ്യവസ്ഥയില്‍ അദ്ദേഹത്തിന് ഒരു വിശ്വാസവും ഇല്ല. നല്ല ഒരു വക്കീലിന് വക്കീല്‍ ഫീസ് കൊടുക്കണമെങ്കില്‍ ലക്ഷങ്ങള്‍ വേണ്ടിവരും. കോടതി സര്‍ക്കാരിന്റെ പക്ഷം ചേരില്ല എന്നതിന് ഒരു ഉറപ്പും ഇല്ല. എന്ത് ചെയ്യണമെന്ന് അടുത്ത ആഴ്ചകളില്‍ തീരുമാനിക്കും. അതിനിടക്ക് വിദേശത്ത് ജോലിയോ കുടിയേറ്റത്തിനോ ശ്രമിക്കുന്നു.

കഴിഞ്ഞ ആഴ്ച ഒരു വിരമിച്ച സര്‍ക്കാരുദ്യോഗസ്ഥന്‍ അദ്ദേഹത്തിന്റെ അനന്തരവളോടും അവരുടെ ഭര്‍ത്താവിനോടും ദുബായിലേക്ക് കുടിയേറാന്‍ പറഞ്ഞു. നികുതി ഭീകരവാദത്തെ നേരിടാന്‍ അവര്‍ക്കാവില്ല! സ്വാഭാവികമായി അവര്‍ വലിയ പിടിച്ചുപറിയായ നികുതി അടച്ച് കഴിഞ്ഞു!

രാഷ്ട്രത്തില്‍ നിന്ന് പ്രത്യേകിച്ചൊന്നും ലഭിക്കാത്ത, സാമൂഹ്യ സുരക്ഷയോ ഒന്നും ലഭിക്കാത്ത കഷ്ടപ്പെട്ട് പണിയെടുക്കുന്ന ആത്മാര്‍ത്ഥതയുള്ള ജോലിക്കാരുടെ മേല്‍ സര്‍ക്കാര്‍ പെന്‍ഷന്‍ കിട്ടുന്ന ഒരു കൂട്ടം യ‍ജമാനന്‍മാര്‍ അടിച്ചേല്‍പ്പിക്കുന്ന ഇത്തരത്തിലുള്ള ബോധമില്ലാത്ത നികുതി ശിക്ഷകള്‍ വ്യാജോക്തി ആണോ. എന്ന് എവിടെ ഇത് അവസാനിക്കും?

ഇന്‍ഡ്യയിലെ നികുതി എല്ലാക്കാലത്തും നിര്‍ദ്ദയമായിരുന്നു. എന്നാല്‍ ഈ നിഷ്ഠുരതയും എല്ലാവരോടുമുള്ള വിശ്വാസമില്ലായ്മയും, എല്ലാവരേയും കുറ്റവാളികളായി കാണുന്നതും കഴിഞ്ഞ 5 വര്‍ഷങ്ങളായി വര്‍ദ്ധിച്ച് വരുകയാണ്. അതിന്റെ പേരില്‍ നെഹൃുവിനെ കുറ്റം പറയാനാവില്ല!

ഉത്തരങ്ങള്‍ വേണം ഇതിന്. #MeraBharatMahaan phir bhi taxpayers pareshan!

— സ്രോതസ്സ് threadreaderapp.com | Sucheta Dalal | Aug 9 2019

Nullius in verba


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

Advertisements

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )