ടെക്സാസില്‍ അതിര്‍ത്തി സംരക്ഷണ സേന കുടിയേറ്റക്കാര കുട്ടികളെ അവഗണിക്കുന്നു

പൂട്ടിയിട്ട 2-വയസായ ആണ്‍കുട്ടിയെ എപ്പോഴും ആരെങ്കിലും എടുത്തുകൊണ്ടിരിക്കണം. പോലീസുകാര്‍ അവരെ ഏല്‍പ്പിച്ച ആ കുട്ടിക്ക് ആഹാരം കൊടുക്കുക പോലെ തങ്ങള്‍ക്ക് ചെയ്യാവുന്നതിന്റെ പരമാവധി കാര്യങ്ങള്‍ ചെയ്യുന്നുണ്ടെന്ന് 10 – 15 വയസുള്ള കുറച്ച് പെണ്‍കുട്ടികള്‍ പറയുന്നു. Border Patrol കേന്ദ്രത്തില്‍ കുട്ടികള്‍ കുട്ടികളെ പരിപാലിക്കുന്നു, 250 കുട്ടികള്‍ക്ക് ആവശ്യത്തിനുള്ള ആഹാരമില്ല, വെള്ളമില്ല, ശുചിസൌകര്യങ്ങളില്ല എന്ന് വക്കീലന്‍മാര്‍ അപകട സൂചന നല്‍കുന്നു. El Pasoക്ക് അടുത്തുള്ള കേന്ദ്രത്തില്‍ ഒരു നിയമ സംഘം 60 കുട്ടികളുമായി അഭിമുഖം നടത്തിയതിന് ശേഷണാണ് ഇത് പുറത്ത് പറഞ്ഞത്. അമേരിക്കന്‍ സര്‍ക്കാരിന്റെ കൈയ്യില്‍ അവഗണനയും മോശം പെരുമാറ്റവുമാണ് കുടിയേറ്റക്കാരായ കുട്ടികള്‍ അനുഭവിക്കുന്നത് എന്ന് അവിടം സന്ദര്‍ശിച്ച അറ്റോര്‍ണിമാര്‍ പറയുന്നു. University of California, Davis ന്റെ Immigration Law Clinic ന്റെ സഹ ഡയറക്റ്ററും ഈ കുട്ടികളെ പ്രതിനിധാനം ചെയ്യുന്ന വക്കീലുമായ Holly Cooper ന്റെ വാചകം, “കുട്ടികളുടെ തടങ്കല്‍ പാളയം സന്ദര്‍ശിക്കുന്ന എന്റെ 22 വര്‍ഷത്തെ അനുഭവത്തില്‍ ഇതുപോലെ മനുഷ്യത്യരഹിതമായ ഒന്നും കണ്ടിട്ടില്ല.”

— സ്രോതസ്സ് apnews.com | Jun 21, 2019

അമേരിക്കയാണ് ഈ അഭയാര്‍ത്ഥി പ്രവാഹത്തിന് കാരണക്കാര്‍.

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ