ഓപ്പണ്‍ സോഴ്സെന്നാല്‍ വെറും ഓഇ​എം സോഴ്സ് സോഫ്റ്റ്‌വെയറാണ്

ഉപയോക്താക്കളുടെ സ്വാതന്ത്ര്യത്തെ പിന്‍തുണക്കുന്ന സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തെ തകര്‍ക്കാനുള്ള ഒരു ട്രോജന്‍ കുതിരായാണ് ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍. സത്യത്തില്‍ അത് OEM എന്ന പഴയ ഒരു ആശയത്തിന്റെ പുതിയ പേര് മാത്രമാണ്.

OEM എന്നാല്‍ Original Equipment Manufacturer എന്നതിന്റെ ചുരുക്കപ്പേരാണ്. യന്ത്രങ്ങളുണ്ടാക്കുന്ന കമ്പനികള്‍ അത് ഉപയോഗിക്കുന്നു. പണ്ട് യന്ത്രങ്ങള്‍ മാത്രല്ലേ ഉണ്ടായിരുന്നുള്ളു. പിന്നീടല്ലേ സോഫ്റ്റ്‌വയര്‍ വന്നത്. ഒരു കമ്പനി മറ്റൊരു കമ്പനിയുടെ യന്ത്രമോ അതിന്റെ ഘടകങ്ങളോ ഉത്പാദിപ്പിക്കുന്നുണ്ടെങ്കില്‍ ആദ്യത്തെ കമ്പനിയെ രണ്ടാമത്തെ കമ്പനിയുടെ Original Equipment Manufacturer എന്ന് വിളിക്കുന്നു. ഇത് പല രീതിയില്‍ നടപ്പാക്കാം. എങ്കിലും ഇവിടെ നമ്മള്‍ ചര്‍ച്ച ചെയ്യുന്നത് അതിന്റെ ഒരു പ്രത്യേക രീതിയിലുള്ള പ്രയോഗത്തെക്കുറിച്ചാണ്.

ഉദാഹരണത്തിന് മുമ്പ് അമേരിക്കയുടെ സര്‍ക്കാര്‍ ദശാബ്ദങ്ങളായി ടെലി കമ്മ്യൂണിക്കേഷനും ഇലക്ട്രോണിക്സിനും വേണ്ടി വന്‍ തോതില്‍ പണം ചിലവാക്കി. സാങ്കേതിക വിദ്യ എല്ലാം ശരിയായിക്കഴിഞ്ഞപ്പോള്‍ iIdiot എന്നൊരു കമ്പനി ആ വിവരങ്ങളെല്ലാം ശേഖരിച്ച് പുതിയ ഒരു ഉല്‍പ്പന്നത്തിന്റെ രൂപരേഖ തയ്യാറാക്കി അത് നിര്‍മ്മിച്ചു. കുറച്ച് കാലം കഴിഞ്ഞ് അവര്‍ അതിന്റെ എല്ലാ രേഖകളും ചൈനയിലെ ബാലവേലയൊക്കെ നടപ്പാക്കുന്ന Foxconn എന്നൊരു കമ്പനിക്ക് കൊടുത്ത് ഉത്പാദനം അവിടെ നിന്നാക്കി. (കുട്ടികളുടെ കൈകള്‍ ലോലമായതിനാല്‍ സുഷ്മ ഉപകണങ്ങള്‍ ഘടിപ്പിക്കുന്ന എളുപ്പായതുകൊണ്ടാ. ഒന്നും തോന്നരുത്! വേറൊരു കാര്യം ഈ കമ്പനി ഫാക്റ്ററിക്ക് ചുറ്റും വല വലിച്ച് കെട്ടിയിട്ടുണ്ട്. മാനസികമായി തകര്‍ന്ന തൊഴിലാളികള്‍ കെട്ടിടത്തിന് മുകളില്‍ നിന്ന് ചാടി ആത്മഹത്യ ചെയ്യാതിരിക്കാനാണ്. അതുകൊണ്ട് നിങ്ങളുടെ കൈകളിലിരിക്കുന്ന ഈ അതിസുന്ദര ഉപകരണം മുഴുവനും ചോരക്കറ പിടിച്ചതാണ്.) അവര്‍ ആണ് ഉല്‍പ്പന്നം ഉണ്ടാക്കുന്നത്. എന്നാല്‍ ആദ്യത്തെ കമ്പനിയുടെ മുദ്ര ഒട്ടിച്ചു വെക്കും. അത് പിന്നീട് ലോകം മൊത്തം കടത്തിക്കൊണ്ടുവന്ന് വില്‍ക്കുന്നു.

ഇത് OEM ന്റെ ക്ലാസിക് നിര്‍വ്വചനമാണ്. ഇവിടെ ശരിക്കും സംഭവിക്കുന്നതെന്താണ്? ഉല്‍പ്പന്നത്തെക്കുറിച്ചുള്ള എല്ലാ വിശദാംശങ്ങളും ആദ്യത്തെ കമ്പനി രണ്ടാമത്തെ കമ്പനിക്ക് കൈമാറുന്നു. അതായത് ആദ്യത്തെ കമ്പനി രണ്ടാമത്തെ കമ്പനിയോട് ഓപ്പണ്‍ ആണ്. രണ്ടാമത്തെ കമ്പനി NDA പോലുള്ള കരാര്‍ ചിലപ്പോള്‍ ഒപ്പിട്ടാവും അത് നേടിയത്.

ഉപഭോക്താക്കളെ സംബന്ധിച്ചടത്തോളം എന്താണ് സംഭവിക്കുന്നത്? ഒന്നുമില്ല. ഈ ബന്ധം സത്യത്തില്‍ ഉപഭോക്താക്കള്‍ അറിയണമെന്ന് തന്നെയില്ല. അവരുടെ ഭാഗത്ത് ഒന്നും സംഭവിക്കുന്നില്ല.

ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയറിന്റെ ശരിക്കുള്ള യാഥാര്‍ത്ഥ്യമാണിത്. പഴയ വീഞ്ഞ് (OEM) പുതിയ കുപ്പിയിലാക്കി (ഓപ്പണ്‍ സോഴ്സ്). സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാരോ കമ്പനികളോ മറ്റ് പ്രോഗ്രാമരുമായോ കമ്പനികളുമായോ ഒരു കരാറിലേര്‍പ്പെട് അവര്‍ OEM ആയി മാറുന്നു. അതിന് ശേഷം അവര്‍ക്ക് സ്രോതസ് കോഡ് കിട്ടുന്നു. അത് വഴി അവര്‍ക്ക് ആ സോഫ്റ്റ്‌വെയറിന്റെ സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പോലുള്ള അവകാശം കിട്ടും.

ഉപയോക്താക്കള്‍ക്ക് എന്ത് കിട്ടും? അവര്‍ക്ക് സോഫ്റ്റ്‌വെയറിന്റെ സേവനം കിട്ടും (സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ Freedom 0). ചിലപ്പോള്‍ അതിനായി അവര്‍ ചെറിയൊരു തുക ലൈസന്‍സ് ഫീസായി കൊടുക്കണം. ഒരു അവകാശങ്ങളും ഇല്ലാത്ത വെറും ഉപയോക്താക്കളാണ് അവര്‍. സ്രോതസ് കോഡ് കാണാനുള്ള അവസരം ചിലപ്പോള്‍ ഉണ്ടായേക്കാം. (ഓപ്പണ്‍ ആണെന്ന തോന്നലുണ്ടാക്കണമല്ലോ). പക്ഷേ ഒരു സാധാരണ ഉപയോക്താവിന് സ്രോതസ് കോഡ് വായിച്ചിട്ട് എന്ത് ഗുണം.

അതുകൊണ്ട് OEM സോഫ്റ്റ്‌വെയര്‍ (ഓപ്പണ്‍ സോഴ്സ് സോഫ്റ്റ്‌വെയര്‍ ) എന്നത് സോഫ്റ്റ്‌വെയര്‍ പ്രോഗ്രാമര്‍മാര്‍ക്കും കമ്പനികള്‍ക്കും മാത്രം സ്വതന്ത്ര സോഫ്റ്റ്‌വെയറായി പ്രവര്‍ത്തിക്കന്ന സോഫ്റ്റ്‌വെയര്‍ ആണ്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ നല്‍കുന്ന സ്വാതന്ത്ര്യങ്ങളില്‍ നിന്ന് ഉപയോക്താക്കളെ വലിച്ചെറിയുന്ന ഒന്നാണത്.

OEM സോഫ്റ്റ്‌വെയറിന്റെ ഗുണഭോക്താക്കള്‍ പ്രോഗ്രാമര്‍മാരോ കമ്പനികളോ ആണ്. ഉപയോക്താക്കളല്ല. അതുകൊണ്ടാണ് കമ്പനികള്‍ ആ ആശയത്തോട് അത്ര പ്രീയം കാണിക്കുന്നത്. സോഫ്റ്റ്‌വെയര്‍ നിര്‍മ്മിക്കാനായി അവര്‍ക്ക് സൌജന്യമായി സന്നദ്ധപ്രവര്‍ത്തകരെ കിട്ടും. പിന്നീട് അത് കുത്തകയാക്കുകയുമാകാം. അത് അവരുടെ ലാഭം കൂട്ടുന്നു, സമ്പദ്‌വ്യവസ്ഥയിലെ കമ്പോളത്തെ വലുതാക്കുകയും ചെയ്യുന്നു. സ്വതന്ത്ര സോഫ്റ്റ്‌വെയാറാണെങ്കില്‍ നേരേ തിരിച്ചും.

സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ അര്‍ത്ഥവും വ്യാപ്തിയും തലതിരിച്ചിട്ട് അതിനെ തകര്‍ക്കുന്ന ഒരു ട്രോജന്‍ കുതിരയാണ് OEM സോഫ്റ്റ്‌വെയര്‍ എന്ന ഓപ്പണ്‍ സോഴ്സ്.

കുറിപ്പ്: പുതിയ ഒരു ചരിത്രം നിര്‍മ്മിച്ചെടുക്കാനുള്ള ഒരു ശ്രമം വിപുലമായി നടക്കുന്നുണ്ട്. അതിനാലാണ് വീണ്ടും പറയുന്നത്.


എഴുതിയത്: ജഗദീശ്.എസ്സ്.
 

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )