15 പ്രാവശ്യം വാക്സിന്‍ ചികില്‍സ നിഷേധിച്ച റാബീസ് ബാധിച്ച കുട്ടി മരിച്ചു

ആഗ്ര: എട്ട് വയസ് പ്രായമായ അഞ്ജുവിന് റാബീസ് ബാധ ഏറ്റിരുന്നു. ആഗ്രയിലെ Sarojini Naidu Medical College (SNMC) ന് മുമ്പില്‍ 7 മണിക്കൂറില്‍ അധികം ചികില്‍സക്ക് കാത്ത് നിന്ന ആ കുട്ടി മരിച്ചു. Jarar ഗ്രാമത്തിലെ Bah ബ്ലോക്കിലെ Community Health Centre (CHC) ല്‍ flimsy ന്യായങ്ങള്‍ പറഞ്ഞ് 15 പ്രാവശ്യമെങ്കിലും കുട്ടിക്ക് anti-rabies vaccine (ARV) ചികില്‍സ നിഷേധിച്ചു.

ദരിദ്ര കുടുംബത്തില്‍ പെട്ട അഞ്ജുവിനെ ഒരു മാസം മുമ്പ് ഒരു തെരുവ് നായ കടിച്ചു. ആരോഗ്യ വകുപ്പിന്റെ രേഖകള്‍ പ്രകാരം Bah CHC ല്‍ ARV ലഭ്യമായിരുന്നു. 8 വയസ് പ്രായമായ പെണ്‍കുട്ടി SNMC ല്‍ പ്രവേശനം ലഭിക്കാത്തതിനാല്‍ അത്യാഹിത വാര്‍ഡിന് പുറത്ത് അവളുടെ അമ്മയുടെ മടിയില്‍ മരിച്ചതിനെക്കുറിച്ച് TOI ഞായറാഴ്ച റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഒരു തൊഴിലാളിയായ അച്ഛന്‍ രാംവീര്‍ മിക്കപ്പോഴും ഗ്രാമത്തിന് പുറത്തായിരിക്കും. പട്ടികടി ഏറ്റതിന് ശേഷം അദ്ദേഹം കുട്ടിയെ Bah CHC ല്‍ കൊണ്ടുവന്നു എന്ന് പറയുന്നു. എന്നാല്‍ അവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്‍ അവള്‍ക്ക് ARV കുത്തിവെപ്പ് കൊടുക്കാന്‍ വിസമ്മതിച്ചു. കാരണം അഞ്ജുവിന് ആധാര്‍ കാര്‍ഡ് ഇല്ലാതിരുന്നു. അടുത്ത ദിവസം വരാന്‍ അവരോട് അയാള്‍ പറഞ്ഞു. “അടുത്ത ദിവസം ഞങ്ങള്‍ ആധാര്‍ കാര്‍ഡുമായി ചെന്നപ്പോള്‍ ARVs ലഭ്യമല്ല എന്നാണ് ഉദ്യോഗസ്ഥര്‍ പറഞ്ഞത്. കുറഞ്ഞത് 15 പ്രാവശ്യമെങ്കിലും ഞാന്‍ ആ സെന്റര്‍ സന്ദര്‍ശിച്ചു. എന്നാല്‍ ഓരോ പ്രാവശ്യവും ഓരോ ന്യായീകരണങ്ങള്‍ പറഞ്ഞൊഴുവാക്കി. ഞാന്‍ പണം ശേഖരിച്ചു. എന്നാല്‍ വാക്സിന്‍ പ്രാദേശിക കമ്പോളത്തില്‍ ലഭ്യമായിരുന്നില്ല,” അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഒരു മാസത്തിലധികമായി Jarar CHC ല്‍ ARV ന്റെ ദൌര്‍ലഭ്യമൊന്നുമില്ല. കൂടുംബാംഗങ്ങള്‍ ശരിയായ വ്യക്തിയെ കണ്ടിട്ടുണ്ടാവില്ല, അല്ലെങ്കില്‍ ശരിയായ സമയത്താവില്ല സന്ദര്‍ശനം നടത്തിയത്. ഒരു vial ല്‍ നിന്ന് നാല് രോഗികളില്‍ വാക്സിന്‍ കുത്തിവെക്കാം. ശക്തി കുറയുന്നത് കാരണം ഒരിക്കല്‍ തുറന്നാല്‍ vial പിന്നെ സൂക്ഷിച്ച് വെക്കില്ല. നാലോ അഞ്ചോ രോഗികളുണ്ടാവുമ്പോഴാണ് ഡോക്റ്റര്‍മാര്‍ vial തുറക്കുന്നത്,” എന്ന് Ramveer ന്റെ വാദങ്ങളെ എതിര്‍ത്തുകൊണ്ട് പ്രധാന മെഡിക്കല്‍ ഓഫീസറായ Mukesh Kumar Vats പറഞ്ഞു [ഒരാള്‍ക്ക് കടി കിട്ടിയാല്‍ പട്ടിയെകൊണ്ട് മറ്റ് മൂന്നുപേരെക്കൂടി കടിപ്പിച്ചിട്ടേ ആശുപത്രിയില്‍ കൊണ്ടുപോകാവൂ!]

Kahajuapura ഗ്രാമത്തിലെ ധാരാളം ആളുകള്‍ പെണ്‍കുട്ടിയുടെ വീട് സന്ദര്‍ശിച്ച് അവരുടെ ദുഖം അറിയിച്ചു. അവര്‍ക്ക് അഞ്ജുവിന്റെ അമ്മ Shrimati Deviയെ സാന്ത്വനിപ്പിക്കാനായില്ല. വെള്ളിയാഴ്ചക്ക് ശേഷം അവര്‍ ആഹാരം പോലും കഴിച്ചിട്ടില്ല. ആര്‍ക്കും ഇതുപോലൊരു നിസഹായ അവസ്ഥ ഉണ്ടാകരുതേ എന്ന് പ്രാര്‍ത്ഥിക്കുന്നു എന്ന് ആ അമ്മ പറഞ്ഞു. കഴിഞ്ഞ വെള്ളിയാഴ്ച അവരുടെ ഇളയ കുട്ടി മരിച്ചു. “ഈ Bah ബ്ലോക്കില്‍ ആരോഗ്യ പരിപാലനം വളരെ മോശമാണ്. പണമുള്ളവര്‍ക്ക് നഗരത്തില്‍ പോകാം. മറ്റുള്ളവര്‍ക്ക് എന്റെ മകളെ പോലെ മരിക്കാന്‍ വിധിക്കപ്പെട്ടിരിക്കുന്നു,” വിറച്ചുകൊണ്ട് അവര്‍ പറഞ്ഞു.

— സ്രോതസ്സ് timesofindia.indiatimes.com | Aug 26, 2019

എന്തവകാശങ്ങളും നിഷേധിക്കാനുള്ള എളുപ്പ വഴിയാണ് ആധാര്‍

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


wordpress.com നല്‍കുന്ന സൌജന്യ സേവനത്താലാണ് ഈ സൈറ്റ് പ്രവര്‍ത്തിക്കുന്നത്. അതിനാല്‍ അവര്‍ പരസ്യങ്ങളും സൈറ്റില്‍ കൂട്ടിച്ചേര്‍ക്കുന്നു. അതാണ് അവരുടെ വരുമാനം. നമുക്ക് ഒന്നും കിട്ടില്ല. നാം പണം അടച്ചാലേ പരസ്യങ്ങള്‍ ഒഴുവാക്കാനാവൂ.

ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.


പൌരത്വ നിയമത്തോടൊപ്പം ആഭ്യന്തര മന്ത്രി അമിത് ഷാ രാജിവെക്കുക.

റിലയന്‍സ് ഉല്‍പ്പന്നങ്ങള്‍ ബഹിഷ്കരിക്കുക. യഥാര്‍ത്ഥ യജമനന്‍മാര്‍ക്ക് വേദന അനുഭവിച്ചെങ്കിലേ മാറ്റം ഉണ്ടാകൂ.
രാഷ്ട്രീയ പ്രശ്നങ്ങളെ ഭരണഘടനയുടേയും സുപ്രീംകോടതിയുടേയും ശക്തിപരീക്ഷണമായി മാറ്റരുത്. രാഷ്ട്രീയ പ്രശ്നങ്ങള്‍ക്ക് ഗാന്ധിജിയുടെ നിസഹകരണ സമരമാര്‍ഗ്ഗത്തിലൂടെ രാഷ്ട്രീയമായ പരിഹാരമാണ് വേണ്ടത്. അതിനായി പ്രവര്‍ത്തിക്കുക.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )