2019 ജനുവരിക്കും ജൂണിനും ഇടക്ക് സ്കോട്ട്‌ലാന്റിലെ കാറ്റാടികള്‍ 9,831,320 മെഗായൂണീറ്റ് (megawatt hours) ഉത്പാദിപ്പിച്ചു എന്ന് WWF Scotland കഴിഞ്ഞ ദിവസം പറഞ്ഞു. WeatherEnergy ആണ് ഈ ഡാറ്റ നല്‍കിയിരിക്കുന്നത്. അതായത് 44.7 ലക്ഷം വീടുകള്‍ക്ക് ആറ് മാസം ഊര്‍ജ്ജം നല്‍കാന്‍ സ്കോട്ട്‌ലാന്റിലെ പവനോര്‍ജ്ജ വൈദ്യുതി മതിയാകും. അത് സ്കോട്ട്‌ലാന്റിലെ ഇപ്പോഴുള്ള വീടുകളുടെ ഇരട്ടിയാണ്. അവിടെ പവനോര്‍ജ്ജത്തിന്റെ സ്ഥാപിത ശേഷി 659 MW ആയിട്ടുള്ള സ്കോട്ട്‌ലാന്റിലാണ് ലോകത്ത് ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നതിലേക്കും ഏറ്റവും വലിയ തീരക്കടല്‍ കാറ്റാടി പാടം. അതിന് ബ്രിട്ടണിലെ ആറ് ലക്ഷം വീടുകള്‍ക്ക് വൈദ്യുതി നല്‍കാനുള്ള ശേഷിയുണ്ട്.
— സ്രോതസ്സ് cnbc.com | Jul 15 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.