ആഗോള കാലാവസ്ഥാ പ്രശ്നത്തെക്കുറിച്ച് കൂടുതല്‍ മെച്ചപ്പെട്ട വിവരണം കൊടുക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് നൂറുകണക്കിന് ആളുകള്‍ New York Times ന്റെ headquarters ന് മുമ്പില്‍ സമരം നടത്തി. ലോക ശാസ്ത്ര സമൂഹത്തിന്റെ മുന്നറീപ്പിനോട് ചേര്‍ന്ന് നിന്നുകൊണ്ട് പ്രശ്നത്തെ “കാലാവസ്ഥാ അടിയന്തിരാവസ്ഥ” എന്ന് റിപ്പോര്‍ട്ടര്‍മാര്‍ വിളിക്കണമെന്ന് അവര്‍ ആവശ്യപ്പെട്ടു.
Extinction Rebellion NYC ആണ് പരിപാടിയില്‍ ആസൂത്രണം ചെയ്തത്. പത്രത്തിന്റേയും ജേണലിസം വ്യവസായത്തിന്റേയും പരാജയത്തെക്കുറിച്ച് ശ്രദ്ധ കൊണ്ടുവരാനായി മാന്‍ഹാറ്റനിലെ Eight Avenue യില്‍ സംഘം കുത്തിയിരിപ്പ് സമരം തുടങ്ങിയപ്പോള്‍ 70 പേരെ അറസ്റ്റ് ചെയ്തു. അന്തരീക്ഷത്തില്‍ അതിവേഗം വര്‍ദ്ധിക്കുന്ന ഹരിതഗൃഹവാതകത്തിന്റേയും, സമുദ്രം അതിവേഗം ചൂടാകുന്നതിന്റേയും, അവയുമായി ബന്ധപ്പെട്ട എല്ലാ നാശങ്ങളുടേയും അടിയന്തിരാവസ്ഥ പര്യാപ്തമായ രീതിയില്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നില്ല.
— സ്രോതസ്സ് commondreams.org | Jun 23, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.