ഒരു ജീനോ ഒരു കൂട്ടം ജീനോ ഒരു മനുഷ്യന് സ്വവര്‍ഗ്ഗാനുരാഗ സ്വഭാവം കൊടുക്കുമെന്ന മുമ്പുണ്ടായിരുന്ന വിശ്വാസം തെറ്റാണെന്ന് തെളിയിക്കുന്നതാണ് പുതിയ പഠനം റിപ്പോര്‍ട്ട്. ആരുമായി ലൈംഗികബന്ധം നടത്തണമെന്നതില്‍ ജനിതകം തീര്‍ച്ചയായും ഉള്‍പ്പെട്ടിട്ടുണ്ടെങ്കിലും ഒരു പ്രത്യേക genetic predictors ഇതിനില്ല എന്ന് ഏകദേശം 5 ലക്ഷത്തോളം വരുന്ന സ്ത്രീ പുരുഷന്‍മാരില്‍ നടത്തിയ ജിനോം പരിശോധയില്‍ തെളിഞ്ഞു. എന്നിട്ടും ആകര്‍ഷണത്തിനുപരി ലൈംഗിക പ്രവര്‍ത്തിയുമായി ബന്ധപ്പെട്ട ജീനുകള്‍ പരിശോധിച്ച, ഒരു സംഗ്രഹത്തിലും എത്തിച്ചേരാനാവാത്ത ലൈംഗിക orientation നെക്കുറിച്ചുള്ള ഈ വിശകലനത്തെ ചില ഗവേഷകര്‍ ചോദ്യം ചെയ്യുന്നു
ഒരു പ്രാവശ്യമെങ്കിലും ഒരേ-ലിംഗ ലൈംഗികത അനുഭവമുള്ള ആളുകളുടെ ജിനോമില്‍ ഒരു പോലെ വരുന്ന 5 ഒറ്റപ്പെട്ട സ്ഥലങ്ങള്‍ ഗവേഷകര്‍ കണ്ടെത്തി. അതില്‍ രണ്ട് ജനിതക മാര്‍ക്കറുകള്‍ ലൈംഗിക ഹോര്‍മോണുകളുമായി ബന്ധപ്പെട്ട ജീനുകള്‍ക്കടുത്താണ്. അവ ലൈംഗികാകര്‍ഷത്തില്‍ പങ്ക് വഹിക്കുന്നുണ്ട്. എന്നാല്‍ ഒന്നിച്ചെടുക്കുമ്പോള്‍ പഠനം നടത്തപ്പെട്ട വ്യക്തികളുടെ ലൈംഗികപ്രവര്‍ത്തികളില്‍ 1% ല്‍ കുറവ് വ്യത്യാസങ്ങള്‍ക്കേ ഈ 5 markers ഉം ഉത്തരവാദികളായി വരുന്നുള്ളു. ഒരേ-ലിംഗ ലൈംഗികത അനുഭവമുള്ള വ്യക്തികളുടെ മൊത്തത്തിലുള്ള ജനിതക സാമ്യം ഗവേഷകര്‍ പരിശോധിച്ചപ്പോള്‍ അവരുടെ സ്വഭാവത്തില്‍ 8% – 25% വരെ മാത്രമേ ജനിതകത്തിന് സ്വാധീനമുള്ളതായേ കണ്ടുള്ളു.
സമിതികള്‍ക്ക് (associations) പുറമേ, ഒരാള്‍ സ്വവര്‍ഗ്ഗാനുരാഗിയാണോ അല്ലയോ എന്ന് ജനിതക സാമ്യം കൊണ്ട് ഇപ്പോഴും പറയാനാവില്ല എന്ന് ഗവേഷകര്‍ പറയുന്നു. “ഇത് ’gay gene’ ന്റെ അവസാമാണ്,” എന്ന് ഗവേഷണത്തില്‍ ഉള്‍പ്പെട്ട Washington, D.C.യിലെ Children’s National Health System ലെ Eric Vilain പറയുന്നു. സ്വവര്‍ഗ്ഗാനുരാഗത്തിന് കാരണമായി Xq28 ആണെന്ന് പറയുന്ന സിദ്ധാന്തത്തിന്റെ ശവപ്പെട്ടിയിലെ അവസാനത്തെ ആണിയാണ് ഈ പുതിയ പഠനം.
https://science.sciencemag.org/content/365/6456/869
— സ്രോതസ്സ് scientificamerican.com | Aug 29, 2019
ഈ LGBT ബഹളങ്ങളെല്ലാം ഒരു ശ്രദ്ധാമാറ്റമാണ്. നിങ്ങളൊരു നല്ല മനുഷ്യനാണെങ്കില്‍ നിങ്ങള്‍ക്ക് മുമ്പില്‍ വരുന്ന എല്ലാത്തിനോടും, അത് മനുഷ്യനായാലും, ജീവിയായാലും, വസ്തുക്കളായാലും, മാന്യമായി പെരുമാറുക. അതാണ് എല്ലാ സ്വത്വവാദ പ്രശ്നങ്ങളുടേയും ശരിയായ പരിഹാരം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.