തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമെന്നത് വളരെ പ്രചാരമുള്ള ആശയമാണ്. മിക്കവാറും അത് ബന്ധപ്പെട്ടിരിക്കുന്നത് കമ്പോളത്തോടാണ്. മിക്കപ്പോഴും “സ്വാതന്ത്ര്യം” എന്ന വാക്ക് കേള്‍ക്കുമ്പോള്‍ തന്നെ കമ്പോളം നമ്മുടെ മനസിലേക്ക് യാന്ത്രികമായി തന്നെ കയറിവരും. നാം സാധനങ്ങള്‍ വിതരണം നടത്തുന്നത് കമ്പോളത്തിലൂടെയാണ്. ഉപഭോക്താക്കളായ നാം കമ്പോളത്തിലെ വില്‍പ്പനക്കാരന് പണം കൊടുത്ത് സാധനങ്ങള്‍ വാങ്ങുന്നു. നിങ്ങള്‍ക്ക് സോപ്പ് വേണമെങ്കില്‍ കമ്പോളത്തിലേക്ക് പോയി സോപ്പ് ആവശ്യപ്പെടാം. പണം കൊടുക്കുമ്പോള്‍ കടക്കാരന്‍ അത് നിങ്ങള്‍ക്ക് തരും.
ഒരു കമ്പോളത്തിലെന്തുണ്ട്
കമ്പോളത്തിന് വേണ്ടി ഒരു തരം സോപ്പുണ്ടാക്കുന്ന ഒരു കമ്പനി ഉണ്ടായിരുന്നു എന്ന് കരുതുക. നിങ്ങള്‍ക്ക് അതില്‍ വലിയ കാര്യമില്ല. സോപ്പ് ഏതായാലും ശരീരം വൃത്തിയായാല്‍ മതിയല്ലോ. ചിലപ്പോള്‍ അത് നിങ്ങള്‍ക്ക് അലര്‍ജിയുണ്ടാക്കുകയോ മറ്റ് അസൌകര്യങ്ങളുണ്ടാക്കുകയോ ചെയ്തേക്കാം. നിങ്ങള്‍ അതിന്റെ ഉപയോഗം ഉപേക്ഷിക്കുകയോ കുറക്കുകയോ ചെയ്യും. അല്ലെങ്കില്‍ അത് പരിഹരിക്കാനുള്ള മറ്റെന്തെങ്കിലും വഴി കണ്ടെത്തും. ജീവിതം മുന്നോട്ട് പോകുന്നു. കുറച്ച് കാലം കഴിഞ്ഞ് പുതിയ തരം സോപ്പുമായി പുതിയൊരു കമ്പനി വന്നു. നിങ്ങള്‍ക്ക് അത് പരീക്ഷിക്കാന്‍ സന്തോഷം തോന്നും. ആദ്യത്തേതില്‍ നിന്ന് നല്ലതായി നിങ്ങളത് കണ്ടെത്തി. അതായത് നിങ്ങള്‍ക്ക് ഇപ്പോള്‍ കമ്പോളത്തിലെ പുതിയ ഉല്‍പ്പന്നം തെരഞ്ഞെടുക്കാനുള്ള ‘സ്വാതന്ത്ര്യം’ ഉണ്ട്.
പിന്നീട് മൂന്നാമത്തെ കമ്പനി വന്നു. ഇപ്പോള്‍ കമ്പോളത്തില്‍ മല്‍സരമുണ്ട്. കൂടുതല്‍ കൂടുതല്‍ ഉല്‍പ്പന്നങ്ങള്‍ കമ്പോളത്തില്‍ പ്രത്യക്ഷപ്പെട്ടു. കമ്പനികള്‍ പരസ്യം ഉപയോഗിച്ച് അവരവരുടെ ഉല്‍പ്പന്നങ്ങളെ ജനങ്ങളില്‍ പ്രചരിപ്പിച്ചു. എന്നാല്‍ ഇപ്പോള്‍ അവര്‍ ജീവിത രീതിയെയാണ് വില്‍ക്കുന്നത്. നിങ്ങളുടെ പ്രിയ താരം ബ്രാന്റ് അംബാസിഡറായ ഒരു ഉല്‍പ്പന്നം ആണ് നിങ്ങള്‍ വാങ്ങുന്നത്. ആ പ്രത്യേക വര്‍ഗ്ഗം ആളുകളോട് ചേര്‍ന്ന് നില്‍ക്കാന്‍ നിങ്ങള്‍ ആഗ്രഹിക്കുന്നു. അത് വളരെ ഭംഗിയായി No Logo എന്ന പുസ്തകത്തില്‍ വിവരിക്കുന്നുണ്ട്.
എന്നാല്‍ ചില സമൂഹത്തില്‍ ആളുകള്‍ക്ക് ഉല്‍പ്പന്നങ്ങള്‍ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉണ്ടായിരിക്കില്ല. അവിടെ കമ്പോളവും ഉണ്ടാകില്ല. അവിടെ സര്‍ക്കാരാകും ഉല്‍പ്പന്നങ്ങള്‍ റേഷന്‍ വ്യവസ്ഥയില്‍ വിതരണം ചെയ്യുന്നത്. ചിലപ്പോള്‍ അത് നല്ല ഉദ്ദേശത്തോടെയാകാം. പരിമിതമായ വിഭവങ്ങള്‍ ഏറ്റവും ഉപയോഗക്ഷമതയോടെ എല്ലാവല്‍ക്കും നീതി എന്ന അടിസ്ഥാനത്തില്‍ ചെയ്യുന്നതാകാം. ചിലപ്പോള്‍ ഭരണാധികാരികള്‍ മോഷ്ടിക്കുകയും ആളുകള്‍ക്ക് ബാക്കി ഒന്നും ഇല്ലാതാകുകയും ചെയ്യുന്ന അവസ്ഥ കൊണ്ടുമാകാം.
എന്താ കാരണമായാലും നിങ്ങള്‍ക്ക് രണ്ട് തരത്തിലുള്ള കമ്പോളം കാണാനാകും. തെരഞ്ഞെടുക്കാനനുവദിക്കുന്ന കമ്പോളവും, തെരഞ്ഞെടുപ്പ് തരാത്ത കമ്പോളവും. “ഏതാണ് നല്ലത്?” എന്നൊരു ചിന്ത അത് നിങ്ങളിലുണ്ടാക്കിയിട്ടുണ്ടാകും. ഒരു കോടി രൂപയുടെ ചോദ്യമാണത്. തീര്‍ച്ചയായും എല്ലാവരും തെരഞ്ഞെടുപ്പ് അനുവദിക്കുന്ന കമ്പോളത്തേയെ സ്വീകരിക്കൂ. എല്ലാം നല്ലത്. ഇനി എല്ലാവരും പിരിഞ്ഞ് പോകൂ. വീട്ടില്‍ പോകൂ.
കമ്പോളത്തിലെ സ്വാതന്ത്ര്യത്തിന്റെ യാഥാര്‍ത്ഥ്യം
സത്യം മറച്ച് വെക്കാനും യഥാര്‍ത്ഥ സ്വാതന്ത്ര്യത്തില്‍ നിന്ന് നമ്മുടെ ശ്രദ്ധ മാറ്റാനും വേണ്ടി അധികാരി വര്‍ഗ്ഗം നടത്തുന്ന പ്രചാരവേലയാണ് ഇത്. അവര്‍ എല്ലായിപ്പോഴും ഇത് ചെയ്യുന്നുണ്ട്. ആളുകള്‍ക്ക് ശക്തി പകരുന്ന ആശയങ്ങളെ തിരിച്ചിടുന്ന പ്രവര്‍ത്തി. സ്വാതന്ത്ര്യത്തെ തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമായി ചുരുക്കിക്കാണുമ്പോള്‍ ധാരാളം കാര്യങ്ങളാണ് സംഭവിക്കുന്നത്.
ആദ്യമായി നിങ്ങളുടെ തെരഞ്ഞെടുപ്പ് എന്നത് ലഭ്യമായ ഒരു കൂട്ടം കാര്യങ്ങളില്‍ നിന്നുള്ളതാണ്. നിങ്ങള്‍ക്ക് അതിലൊന്നും തീരുമാനമുണ്ടാകില്ല. ലഭ്യമായതെന്തോ അതിലൊന്ന് തെരഞ്ഞെടുത്തോണം. അത് നിങ്ങളെ ഒരു നിഷ്ക്രിയ പ്രജയായി മാറ്റുന്നു. അത് കിട്ടാനായി നിങ്ങള്‍ക്ക് പണം ചിലവാക്കണം. ആ ഭാഗം പ്രചാരവേല പരിപാടികളില്‍ മിക്കപ്പോള്‍ ദൃശ്യമാകുകയില്ല. തെരഞ്ഞെടുപ്പിന് അവസരം നല്‍കുന്നവര്‍ മറ്റുള്ളവരേക്കാള്‍ പ്രധാനപ്പെട്ടവരായി മാറും. നിങ്ങള്‍ അവരെ പൂജിക്കും. അവരുടെ നിലനില്‍പ്പ് സംരക്ഷിക്കുക നിങ്ങളുടെ ഉത്തരവാദിത്തമാണെന്ന് നിങ്ങള്‍ വിശ്വസിക്കും. അവര്‍ക്ക് നിങ്ങളെ സമ്മര്‍ദ്ദത്തിലാക്കാനാകും. ഈ കാര്യങ്ങളെല്ലാം അദൃശ്യമായാവും സംഭവിക്കുന്നത്. നിങ്ങള്‍ അത് തിരിച്ചറിയില്ല.
കമ്പോളത്തില്‍ നിന്ന് ഒരു ഉല്‍പ്പന്നം തെരഞ്ഞെടുക്കാനോ അത് തെരഞ്ഞെടുക്കാനുള്ള അവസരത്തേയോ നിങ്ങള്‍ “സ്വാതന്ത്ര്യം” ആയി പരിഗണിച്ചാല്‍ നിങ്ങള്‍ സത്യത്തില്‍ സ്വാതന്ത്ര്യത്തിന്റെ അര്‍ത്ഥം തന്നെ തകര്‍ക്കുകയാണ് ചെയ്യുന്നത്. അത് നമ്മേ യജമാനന്‍മാരുടെ കല്‍പ്പനകള്‍ അനുസരിക്കുന്ന പഴയ നിര്‍ജ്ജീവ അടിമകളായി മാറ്റും. ഉല്‍പ്പന്നത്തെക്കുറിച്ച് ചോദ്യമില്ല, അതിന്റെ ഉള്ളടക്കത്തെക്കുറിച്ച് ചോദ്യമില്ല, അതിന്റെ വിലയെക്കുറിച്ച് ചോദ്യമില്ല, കമ്പോളത്തെക്കുറിച്ച് ചോദ്യമില്ല. ഏതെങ്കിലുമൊന്ന് തെരഞ്ഞെടുക്കുക മാത്രം നമുക്ക് ചെയ്യാം. അത് ഏകാധിപത്യമാണ്.
അതുകൊണ്ട് സ്വാതന്ത്ര്യമെന്നത് തെരഞ്ഞെടുക്കാനുള്ള ശേഷിയല്ല.
എന്താണ് സ്വാതന്ത്ര്യം
തുടക്കത്തില്‍ പ്രകൃതിയുടെ പരിധി വരെ എല്ലാവരും സ്വതന്ത്രരായിരുന്നു. പിന്നീട് അടിമത്തം, മതം പോലുള്ള മനുഷ്യ സ്ഥാപനങ്ങള്‍ നിയന്ത്രണങ്ങള്‍ മനുഷ്യരില്‍ അടിച്ചേല്‍പ്പിക്കാന്‍ തുടങ്ങി. അതിന് ശേഷമാണ് ‘സ്വാതന്ത്ര്യം’ എന്ന വാക്ക് ഉണ്ടായത്. ചങ്ങലകള്‍ പൊട്ടിക്കാന്‍ ആളുകള്‍ ആഗ്രഹിച്ചു. എല്ലാവരും സ്വതന്ത്രരായ മനുഷ്യരാകാന്‍ ആഗ്രഹിച്ചു. അധികാരികളെ പോലെ സ്വന്തമായി ഇഷ്ടമുള്ളതെന്തും ചെയ്യാവുന്നവര്‍ ആകാന്‍. അതായത് സമൂഹത്തെ നിര്‍വ്വചിക്കുന്നതില്‍ എല്ലാവര്‍ക്കും ഒരേ അവസരം കിട്ടണം.
സ്വാതന്ത്ര്യം എന്നത് ഒരു വാങ്ങല്‍ പ്രക്രിയയല്ല. അതൊരു കഴിവാണ്, ഉദാരണത്തിന്, നിങ്ങള്‍ വാങ്ങുന്നതെന്തെന്ന്, കമ്പോളം എങ്ങനെയായിരിക്കണമെന്ന്, ഉല്‍പ്പന്നമെന്തായിരിക്കണമെന്ന്, എന്തിന് പണത്തെ പോലും നിര്‍വ്വചിക്കാനുള്ള കഴിവ്. എന്നാല്‍ ഇവയൊന്നും എന്താണെന്ന് അറിയാനുള്ള അവകാശം പോലുമില്ലാത്ത ഒരു കാലത്താണ് നാം ജീവിക്കുന്നത് എന്നതാണ് യാഥാര്‍ത്ഥ്യം. നാം കഴിക്കുന്ന ആഹാരത്തിലെന്താണെന്ന് പോലും നമുക്കറിയാന്‍ അവകാശമില്ല.
അതുകൊണ്ട് ദയവുചെയ്ത് അധികാരി വര്‍ഗ്ഗം നിര്‍മ്മിക്കുന്ന ഈ കളികളാലും വാക്കുകളാലും വിഢികളാകാതിരിക്കൂ. സ്വാതന്ത്ര്യം എന്നത് സമൂഹത്തില്‍ ജനത്തിന്റെ അധികാരമാണ്. 1%ക്കാരുടെയ്ലല. അത് ആരാണ് അധികാരി എന്നതിനെക്കുറിച്ചാണ്.
സ്വാതന്ത്ര്യത്തിന് വേണ്ടിയുള്ള സമരം ഒരിക്കലും അവസാനിക്കാത്തതാണ്
എന്തുകൊണ്ട്?
കാരണം അധികാരിവര്‍ഗ്ഗം അവരുടെ സ്വന്തം താല്‍പ്പര്യത്തിനായി എല്ലായിപ്പോഴും നിരന്ത്രം അത് ഇല്ലാതാക്കാന്‍ ശ്രമിക്കും.
നൂറുകണക്കിന് സംഘങ്ങളായി നൂറുകണക്കിന് വ്യത്യസ്ഥ തന്ത്രങ്ങളോടെ അവര്‍ എത്തിച്ചേര്‍ന്നിട്ടുണ്ട്. മിക്കപ്പോള്‍ സ്വാതന്ത്ര്യം ഇഷ്ടപ്പെടുന്ന മുഖ്യധാരക്ക് ഈ ആക്രമണങ്ങള്‍ മനസിലാകുകയേയില്ല. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ പ്രസ്ഥാനത്തിന്റെ കാര്യത്തിലും മറ്റ് സ്വാതന്ത്ര്യ പ്രസ്ഥാനങ്ങളുടെ കാര്യത്തിലും ഇത് സത്യമാണ്. സ്വതന്ത്ര സോഫ്റ്റ്‌വെയറിന്റെ കാര്യത്തില്‍ ചില കള്ളങ്ങള്‍ പ്രചരിപ്പിച്ചുകൊണ്ട് അതിന്റെ സ്ഥാപകനെ തന്നെ പുറത്താക്കിക്കൊണ്ടത് പുതിയ ഒരു തലത്തിലേക്ക് എത്തിയിരിക്കന്നു.
അതുകൊണ്ട് നമ്മുടെ സ്വാതന്ത്ര്യമെന്നത് മറ്റാരുടെയെങ്കിലും പരോപകാരമോ ഔദാര്യമോ അല്ല എന്നതാണ് നാം മനസിലാക്കേണ്ട കാര്യം. അതിന് വേണ്ടിയുള്ള നമ്മുടെ വേദനാജനകമായ സമരത്തിന്റെ ഫലമായുണ്ടാകുന്നതാണ്. കിട്ടിയ ആ സ്വാതന്ത്ര്യം അതുപോലെ നിലനിര്‍ത്താന്‍ നാം എല്ലായിപ്പോഴും സജീവമായും ജാഗ്രതയോടും കൂടി ഇരിക്കണം. നമ്മേ അടിമകളാക്കാനായി അവര്‍ കളിക്കുന്ന വേലകളില്‍ കബളിപ്പിക്കപ്പെട്ട് വിഢികളാവരുത്. സ്വതന്ത്ര സോഫ്റ്റ്‌വെയര്‍ എന്നത് തെരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യമല്ല, ശരിക്കുള്ള സ്വാതന്ത്ര്യം ആണ്. സോഫ്റ്റ്‌വെയറിന്റെ നിയന്ത്രണം ഏറ്റെടുക്കാനുള്ള സ്വാതന്ത്ര്യം. അതുകൊണ്ട് സോഫ്റ്റ്‌വെയര്‍ ഉപയോക്താക്കളുടെ സ്വാതന്ത്ര്യം സംരക്ഷിക്കാനായി നമുക്ക് ഒത്തുചേരാം. സോഫ്റ്റ്‌വെയറിന്റെ നാല് സ്വാതന്ത്ര്യങ്ങള്‍ നീണാള്‍ വാഴട്ടേ.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, after neritam. append wordpress. and then press enter key.