എങ്ങനെയാണ് ഒരു സ്ത്രീയുടെ പേര് അവരുടെ മകളുടെ വിദ്യാഭ്യാസത്തിന്റെ കാര്യത്തില്‍ പ്രശ്നമായി വന്നത്

കുമാരി രേഖ ഡല്‍ഹിയിലെ ഒരു വീട്ടുജോലിക്കാരിയാണ്. വിശ്രമമില്ലാതെ വീട് വീടുകള്‍ കയറിയിറങ്ങി പണിചെയ്താണ് അവര്‍ അവരുടെ രണ്ട് കുട്ടികളെ വളര്‍ത്തുന്നത്.

ദൈനംദിന ജീവിതത്തിലെ നിഷ്ഠുരത യാഥാര്‍ത്ഥ്യങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രണ്ട് കുട്ടികളും ഒരു നല്ല ഭാവിയുണ്ടാകുമെന്ന് സ്വപ്നം കാണുന്നു. എന്നാല്‍ ആ സ്വപ്നങ്ങള്‍ ഒരു ആധാര്‍ കാര്‍ഡിനാല്‍ തകരുകയാണ്.

രേഖയുടെ സ്കൂളില്‍ പോകുന്ന പെണ്‍കുട്ടികള്‍ക്ക് അവരുടെ സര്‍ക്കാര്‍ സ്കൂളിലെ ക്ലാസില്‍ പോകാനാകുന്നില്ല. അധികാരികള്‍ അവരുടെ പ്രവേശനം തടഞ്ഞു. സ്കൂള്‍ രേഖകളില്‍ കൊടുത്തിരിക്കുന്ന അമ്മയുടെ പേരും ആധാര്‍ കാര്‍ഡിലെ അമ്മയുടെ പേരും തമ്മില്‍ വ്യത്യാസം കണ്ടതുകൊണ്ടാണ് അവര്‍ ഇത് ചെയ്തത്.

All India Parents Association ന്റെ പ്രസിഡന്റും വക്കീലുമായ Ashok Agarwal ഇത് അറിഞ്ഞതോടെ പ്രശ്നത്തെ ഡല്‍ഹിയുടെ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ ശ്രദ്ധയിലേക്ക് കൊണ്ടുവരാന്‍ തീരുമാനിച്ചു.

ആധാര്‍ കാര്‍ഡിലെ പേര് സ്കൂള്‍ രേഖകളിലെ പേരുമായി വ്യത്യാസമാണെന്ന് പറഞ്ഞ് ഒരു സര്‍ക്കാര്‍ സ്കൂള്‍ വിദ്യാര്‍ത്ഥികളെ സ്കൂളില്‍ പ്രവേശിക്കുന്നത് തടഞ്ഞിരിക്കുകയാണ്” എന്ന് മുഖ്യമന്ത്രിക്ക് അയച്ച ഒരു കത്തില്‍ Agarwal പറയുന്നു. 2012 ല്‍ അവരുടെ അച്ഛനും ഇപ്പോള്‍ അമ്മ രേഖയും വീടുകളില്‍ ജോലിക്ക് പോകുന്നവരാണ്.

ബ്യൂട്ടിയുടെ പിങ്കിയും Bamnoli, sector 28, Dwarka ലെ സര്‍ക്കാര്‍ സ്കൂളിലെ എട്ടും ഒമ്പതും ക്ലാസ് വിദ്യാര്‍ത്ഥിനികളാണ്. എന്നാല്‍ കുടുംബം ജൂണ്‍ 2019 ന് സ്ഥലം മാറിയപ്പോള്‍ പെണ്‍കുട്ടികളെ പുതിയ സ്ഥലത്തെ മറ്റൊരു സ്കൂളില്‍ ചേര്‍ക്കേണ്ടതായി വന്നു.

“അവര്‍ മുമ്പ് പറഞ്ഞ സ്കൂളില്‍ പോയി പ്രവേശനത്തിനായി അപേക്ഷ കൊടുത്തു. Dwarka യിലെ മുമ്പത്തെ സ്കൂളില് നിന്ന് സ്ഥലം മാറ്റ അപേക്ഷ New Ashok Nagar ലെ Rajkiya Sarvodaya Kanya Vidyalaya ലേക്ക് അയച്ചു. അവിടുത്തെ അധികാരികള്‍ അത് സ്വീകരിച്ചു,” Agarwal തന്റെ കത്തില്‍ എഴുതിയിരിക്കുന്നു. എന്നാല്‍ Dwarka യിലെ സ്കൂള്‍ അധികൃതര്‍ കുട്ടികളുടെ പ്രവേശനം നിഷേധിച്ചിരിക്കുകയാണ്. അമ്മയുടെ പേരിലെ വ്യത്യാസം കാരണമായി പറയുന്നു. [ബേട്ടി പഠാവോ ബേട്ടി വചാവോ]

ഈ നീക്കത്തെ ചോദ്യം ചെയ്തുകൊണ്ട് ഒരു സാമൂഹ്യ പ്രവര്‍ത്തകന്‍ പരാതി കൊടുത്തു. എങ്ങനെയാണ് വിദ്യാര്‍ത്ഥിയുടെ ആധാര്‍ കാര്‍ഡിലെ അമ്മയുടെ പേരിലെ വ്യത്യാസം ഡല്‍ഹിയിലെ സര്‍ക്കാര്‍ സ്കൂളുകളില്‍ ഈ കുട്ടികളുടെ വിദ്യാഭ്യാസം തുടരുന്നതുമായി എങ്ങനെ ബന്ധപ്പെട്ടിരിക്കുന്നു എന്നത് മനസിലാകുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് അഗര്‍വാള്‍ കത്ത് കൊടുത്തതിന് ശേഷം സ്കൂള്‍ അധികൃതര്‍ രേഖയുടെ കുട്ടികള്‍ക്ക് പ്രവേശനം കൊടുക്കാമെന്ന് സമ്മതിച്ചു.

New Ashok Nagarലെ Rajkiya Sarvodaya Knaya Vidyalaya ല്‍ ഈ വിദ്യാര്‍ത്ഥിനികളെ ക്ലാസില്‍ പ്രവേശിക്കുന്നത് തടയുന്നതിന് ഒരു ന്യായീകരണവും ഇല്ല. വിദ്യാര്‍ത്ഥികളുടെ, പ്രത്യേകിച്ച് പെണ്‍കുട്ടികളുടെ, വിദ്യാഭ്യാസ ആവശ്യത്തെക്കുറിച്ച് ബോധമില്ലാത്തവരാണ് ഈ സ്കൂള്‍ പ്രവര്‍ത്തിപ്പിക്കുന്നത് എന്ന് അഗര്‍വാള്‍ പറയുന്നു.

— സ്രോതസ്സ് news18.com | Aug 30, 2019

ആധാര്‍ ഭരണത്തിന്റെ ഫലമാണിത്. കഴിവതും ഒഴുവാക്കുക എന്നതാണ് അതിന്റെ ലക്ഷ്യം. ആധാര്‍ പ്രശ്നങ്ങള്‍ ഒറ്റക്കൊറ്റക്കെ പ്രത്യക്ഷപ്പെടൂ. അതും അവരുടെ ഒരു തന്ത്രമാണ്.

On October 19, 2019 Alexandria Ocasio-Cortez at 0:44 min mention that kids are denied education because of mismatch in Zip codes. Exact same thing Aadhaar does. “When I was growing up and education was being gutted for kids. In the “wrong Zip code”, Bernie Sanders fought for us.”

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )