ആണവായുധ വിരുദ്ധ പ്രവര്‍ത്തനം നടത്തിയ പ്ലൌഷെയേഴ്സ് 7 കുറ്റക്കാരെന്ന് വിധിച്ചു

ജോര്‍ജിയയിലെ ജൂറികള്‍ കുറ്റക്കാരെന്ന് വിധിച്ചതോടെ, 7 ആണവായുധ വിരുദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍ക്ക് 20 വര്‍ഷം വരെയുള്ള ജയില്‍ ശിക്ഷ നേരിടുന്നു. സര്‍ക്കാര്‍ വസ്തുവകകള്‍ നശിപ്പിച്ചതിന് നാല് കൌണ്ട് കുറ്റവും കടന്ന് കയറിയതിന് $1,000 ഡോളര്‍ പിഴയും 20 വര്‍ഷത്തോളം വരുന്ന ജയില്‍ ശിക്ഷയുമാണ് അവര്‍ അനുഭവിക്കേണ്ടി വരിക.

ജോര്‍ജിയയിലെ U.S. Naval Submarine Base Kings Bay നെ Trident ആണവ പദ്ധതിയുടെ ഭാഗമായി അതിനെ മാറ്റുന്നതിനെതിരെ ഏപ്രില്‍ 4, 2018 ന് രാത്രി Trotta ഉം Steve Kelly, Mark Colville, Clare Grady, Patrick O’Neill, Elizabeth McAlister, Martha Hennessy ഉം അവിടെ കടന്ന് കയറി പ്രതീകാത്മകമായി അടച്ചുപൂട്ടുന്ന പരിപാടി നടത്തി. ഇവര്‍ “മൂന്ന് സംഘമായി പിരിഞ്ഞ് പ്രാര്‍ത്ഥന നടത്തുകയും, രക്തം ഒഴിക്കുകയും ആണവായുധങ്ങള്‍ക്കെതിരായ സന്ദേശം എഴുതുകയും ആണവ മിസൈലിന്റെ ഭാഗങ്ങള്‍ ചുറ്റിക കൊണ്ട് തകര്‍ക്കുകയും ബാനറുകള്‍ വലിച്ച് കെട്ടുകയും അറസ്റ്റ് വരിക്കാനായി കാത്ത് നില്‍ക്കുകയും ചെയ്തു.”

— സ്രോതസ്സ് commondreams.org | Oct 25, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

തിരിച്ച് പോകൂ

Your message has been sent

മുന്നറിയിപ്പു

മുന്നറിയിപ്പ്!

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ