ജൂലൈ 29 ന് Cumberland, Kentucky യിലെ കല്‍ക്കരി ഖനി തൊഴിലാളികള്‍ $10 ലക്ഷം ഡോളര്‍ വിലവരുന്ന കല്‍ക്കരി കയറ്റിയ തീവണ്ടി തടയാന്‍ തുടങ്ങി. അവര്‍ മുമ്പ് ജോലിചെയ്തിരുന്ന Blackjewel LLC എന്ന കമ്പനിക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായാണിത്. ജൂലൈ 1 ന് Blackjewel LLC പാപ്പരാകല്‍ പ്രഖ്യാപിച്ചു. CNN പറയുന്നതനുസരിച്ച് Harlan Countyയില്‍ മാത്രമായി 350 ഖനി തൊഴിലാളികള്‍ക്ക് കമ്പനി കള്ള ചെക്ക് കൊടുത്തു. അതിനെതിരെ തൊഴിലാളികള്‍ സമരത്തിലാണ്. “No pay, we stay” എന്ന ബോര്‍ഡുകളും പിടിച്ച് അവര്‍ നടത്തുന്ന സമരത്തിന് ജനങ്ങളുടെ പിന്‍തുണയും ഉണ്ട്. പള്ളികളും ഹോട്ടലുകളും ഒക്കെ ഇവര്‍ക്ക് ആഹാരം നല്‍കി. ചെയ്ത് കഴിഞ്ഞ ജോലിക്ക് കമ്പനി അവര്‍ക്ക് കൊടുക്കാനുള്ള ശമ്പളം മുഴുവന്‍ കൊടുക്കുന്നത് വരെ അവര്‍ അവിടെ നില്‍ക്കും എന്ന് അവര്‍ പറഞ്ഞു. 1930കളിലും 1970കളിലും ശക്തമായ കല്‍ക്കരി ഖനി തൊഴിലാളി സമരം നടന്ന സ്ഥലമാണ് ഹാര്‍ലാന്‍ കൌണ്ടി. ഇപ്പോഴത്തെ തൊഴിലാളികള്‍ യൂണിയന്‍ അംഗങ്ങളല്ല.
— സ്രോതസ്സ് inthesetimes.com | Aug 07, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.