ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ 10,000 രൂപ പിഴ

ന്യൂഡല്‍ഹി: ആധാര്‍ നമ്പര്‍ തെറ്റായി നല്‍കിയാല്‍ നിങ്ങള്‍ നല്‍കേണ്ടിവരിക 10,000 രൂപ പിഴ. പെര്‍മനെന്റ് അക്കൗണ്ട് നമ്പറിനു പകരം തെറ്റായി 12 അക്ക ആധാര്‍ നമ്പര്‍ നല്‍കിയാലാണ് ഇത്രയും തുക പിഴയായി ഈടാക്കുക. പെര്‍മനെന്റ് അക്കൗണ്ട് നമ്പറി(പാന്‍)നുപകരം ആദായ നികുതി വകുപ്പ് ആധാര്‍ നമ്പര്‍ ഉപയോഗിക്കാന്‍ ഈയിടെയാണ് അനുമതി നല്‍കിയത്. ആദായനികുതി നിയമപ്രകാരം പാനിനുപകരം ആധാര്‍ നമ്പര്‍ നല്‍കുമ്പോള്‍മാത്രമാണ് പിഴ ബാധകമാകുക. ആദായനികുതി റിട്ടേണ്‍ ഫയല്‍ ചെയ്യല്‍, ബാങ്ക് അക്കൗണ്ട്, ഡീമാറ്റ് അക്കൗണ്ട് എന്നിവ തുടങ്ങല്‍, മ്യൂച്വല്‍ ഫണ്ട്, ബോണ്ട് എന്നിവയില്‍ നിക്ഷേപിക്കല്‍ തുടങ്ങിയവയ്‌ക്കെല്ലാം ഇത് ബാധകമാണ്.

— സ്രോതസ്സ് mathrubhumi.com | Nov 12, 2019

ആരെങ്കിലും തെറ്റായി വിവരം നല്‍കുമോ? പക്ഷേ ധാരാളം പേര്‍ക്ക് ശരിക്കുള്ള ആധാറും വ്യാജ ആധാറും ഉണ്ടെന്ന് അധികാരികള്‍ക്കറിയാം. അതാണ് കടുത്ത ശിക്ഷയിടുന്നത്.

ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ