ജൂലിയന്‍ അസാഞ്ജ് താമസിച്ചിരുന്ന ലണ്ടനിലെ ഇക്വഡോര്‍ എംബസി സംരക്ഷിക്കാന്‍ ചുമതലയുള്ള സ്പെയിനിലെ സുരക്ഷാ കമ്പനിയുടെ ഉടമയായ David Morales നെ അറസ്റ്റ് ചെയ്ത് ജാമ്യത്തില്‍ വിട്ടയച്ചു. സ്പെയിനിലെ ഹൈക്കോടതി UC Global S. L. യുടെ ഡയറക്റ്റര്‍ക്കെതിരെ ഒരു അന്വേഷണം നടത്തിക്കൊണ്ടിരിക്കുകയാണ്. വിക്കിലീക്സ് സ്ഥാപകന്റെ സ്വകാര്യ സംഭാഷണങ്ങള്‍ ചാരപ്പണി നടത്തണമെന്ന് ഉത്തരവിട്ട, ശേഖരിച്ച ആ വിവരങ്ങള്‍ അമേരിക്കയുടെ രഹസ്യാന്വേഷണ സംഘത്തിന് കൈമാറി എന്ന് ആരോപണമുണ്ടായതിനെ തുടര്‍ന്നാണ് ഇയാള്‍ക്കെതിരെ അന്വേഷണം നടത്തുന്നത്.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.