ഉപയോക്താക്കള്‍ക്ക് കമ്പ്യൂട്ടറിന്റെ ഫാക്റ്ററി സെറ്റിങ്സിലേക്ക് തിരികെ കൊണ്ടുവരാനുള്ള Microsoft ന്റെ 28,000 restore CDs നിര്‍മ്മിച്ച് വിറ്റതിന് ഒരു വര്‍ഷത്തെ ജയില്‍ ശിക്ഷ കിട്ടിയ വ്യവസായിയും റിപ്പയര്‍ ചെയ്യാനുള്ള അവകാശത്തിനായി പ്രവര്‍ത്തിക്കുന്ന ആള്‍ ശിക്ഷ പൂര്‍ത്തിയാക്കി. മൈക്രോസോഫ്റ്റ് ഈ ഡിസ്കുകള്‍ സൌജന്യമായി ഇന്റര്‍നെറ്റില്‍ കൊടുത്തിട്ടുള്ളവയായാരിന്നു. എന്നാല്‍ Eric Lundgren കള്ള സാധനം കള്ളക്കടത്ത് നടത്താനായി ഗൂഢാലോചന നടത്തുകയും പകര്‍പ്പവകാശം ലംഘിക്കുകയും ചെയ്തു എന്ന് കമ്പനി കോടതിയില്‍ സത്യവാങ്മൂലം കൊടുത്തു. തനിക്ക് കമ്പ്യൂട്ടറുകളുടെ ആയുസ് വര്‍ദ്ധിപ്പിച്ച് ആളുകളെ സഹായിക്കണമെന്നേയുണ്ടായിരുന്നുള്ളു എന്ന് Lundrgen പറഞ്ഞു. കമ്പ്യൂട്ടറുകള്‍ ഇ-മാലിന്യം ആയി മാറാതിരിക്കുന്നതിന് വേണ്ടി കമ്പ്യൂട്ടര്‍ refurbishing ചെയ്യുന്ന ഒരു കമ്പനി സ്ഥാപിച്ച ആളാണ് ആണ് Lundgren.
— സ്രോതസ്സ് vice.com | Oct 7 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.