ആളുകളില്‍ താപ സമ്പര്‍ക്കത്തിന്റെ ഫലമായി ആഗോളതപനം പോഷകദാരിദ്ര്യം വര്‍ദ്ധിക്കും എന്ന് PLOS Medicine ജേണലില്‍ വന്ന പ്രബന്ധം പറയുന്നു. ആഗോള തപനം നേരിട്ടല്ലാതെ ആളുകളില്‍ കൂടുതല്‍ പോഷകദാരിദ്ര്യം ഉണ്ടാക്കുമെന്ന് ധാരാളം രേഖകളുണ്ട്. ബ്രസീലില്‍ നടത്തിയ പുതിയ പഠന പ്രകാരം വേനല്‍ക്കാലത്തെ ദൈനംദിനമുള്ള ശരാശരി താപനിലയിലെ ഓരോ 1°C വര്‍ദ്ധനവ് പോഷകദാരിദ്ര്യം കാരണം ആശുപത്രി ആശ്രയിക്കുന്നവരുടെ എണ്ണത്തില്‍ 2.5% വര്‍ദ്ധനവുണ്ടാക്കും എന്ന് കണ്ടെത്തി. പോഷകദാരിദ്ര്യമുള്ള 19 വയസിന് താഴെയുള്ളവര്‍ക്കും 80 വയസിന് മേലെയുള്ളവര്‍ക്കും ആണ് താപ സമ്പര്‍ക്കാത്താലുണ്ടാകുന്ന ദൌര്‍ബല്യം ഏറ്റവും അധികം ബാധിക്കുന്നത്. പോഷകദാരിദ്ര്യമുള്ളവര്‍ ആഹാരം കുറച്ച് കഴിക്കുന്നതും, ദഹനവ്യവസ്ഥയേയും സ്വീകരണ പ്രവര്‍ത്തനത്തേയും ബലഹീനമാക്കുന്നതും, ദ്രവങ്ങളുടേയും electrolyte ന്റേയും അസ്വസ്ഥതകളും ഉള്‍പ്പടെയുള്ള കാരണങ്ങളാണ് ഈ നേരിട്ടുള്ള ആഘാതത്തിന്റെ വഴികള്‍.
https://journals.plos.org/plosmedicine/article?id=10.1371%2Fjournal.pmed.1002950
— സ്രോതസ്സ് sciencedaily.com | Oct 29, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.