പ്രസിഡന്റ് Emmanuel Macron കൊണ്ടുവന്ന പെന്‍ഷന്‍ കുറക്കലിനെതിരെ 8 ലക്ഷത്തിലധികം തൊഴിലാളികളും ചെറുപ്പക്കാരും ഫ്രാന്‍സിലുടനീളം പ്രകടനങ്ങളും പ്രതിഷേധങ്ങളും നടത്തി. തീവണ്ടി, പൊതുഗതാഗത തൊഴിലാളികള്‍ ഡിസംബര്‍ 5 മുതല്‍ നടത്തിവരുന്ന സമരം തുടര്‍കൊണ്ടിരിക്കുന്നു. പാരീസിലെ തീവണ്ടി ഗതാഗതവും പൊതുഗതാഗതവും അടച്ചുപൂട്ടപ്പെട്ട നിലയിലാണ്. 10% ല്‍ അധികം സര്‍ക്കാര്‍ സ്കൂള്‍ ജോലിക്കാരും സമരത്തിലാണ്. കഴിഞ്ഞ ദിവസം വലിയ കൂട്ടം ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികളും കോളേജ് വിദ്യാര്‍ത്ഥികളും ഫ്രാന്‍സിലുടനീളം പ്രകടനം നടത്തി.
— സ്രോതസ്സ് wsws.org | 11 Dec 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!
To read post in English:
in the URL, before neritam. append en. and then press enter key.