മേയര്‍ Lori Lightfoot മായി ഒരു കരാറിലെത്തിയതിന് ശേഷം ഷിക്കാഗോയിലെ സര്‍ക്കാര്‍ സ്കൂള്‍ അദ്ധ്യാപകരും അവരുടെ പിന്‍തുണക്കാരും അവരുടെ വിജയം ആഘോഷിച്ചു. അതിന്റെ അടിസ്ഥാനത്തില്‍ അദ്ധ്യാപകര്‍ വെള്ളിയാഴ്ച ക്ലാസ് മുറികളില്‍ തിരികെയെത്തും. City Hall ല്‍ വെച്ച് Lori Lightfoot ഉം Chicago Teachers Union (CTU) പ്രസിഡന്റ് Jesse Sharkey ഉം തമ്മില്‍ രണ്ട് മണിക്കൂര്‍ നേരത്തെ ചര്‍ച്ചകള്‍ക്ക് ശേഷമാണ് കരാറിലെത്തിയത്. അതിന് ശേഷം CTU ന്റെ നിര്‍വ്വാഹക സമിതിയില്‍ വോട്ടെടുപ്പ് നടത്തി കരാറിനെ പിന്‍തുണച്ചു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.