ഒരു വലിയ കാലാവസ്ഥാ ഭീഷണി മഴയാണ്

കുറഞ്ഞപക്ഷം അത് മറ്റൊരു കത്രീന അല്ലല്ലോ.

ലൂസിയാനയില്‍ landfall(വെള്ളത്തില്‍ നിന്ന് കരയിലേക്ക് കയറുന്ന കൊടുംകാറ്റ്) ആയി മാറിയ Hurricane Barry (അത് വേഗം തന്നെ Tropical Storm Barry ആയി താഴ്ന്നിരുന്നു) യെക്കുറിച്ച് പറയുമ്പോള്‍ ആളുകള്‍ താരതമ്യം ചെയ്യുന്ന വാചകമാണത്. കൊടുംകാറ്റിന് മിതമായ വേഗതയായിരുന്നു. കത്രീനക്ക് മണിക്കൂറില്‍ 278.4 കിലോമീറ്റര്‍ വേഗതയുണ്ടായിരുന്നു. ഇതിന് മണിക്കൂറില്‍ 118.4 കിലോമീറ്ററേ വേഗതയുണ്ടായിരുന്നുള്ളു. പക്ഷെ എന്നിട്ടും ഉഗ്രശക്തിയുളള മഴയുണ്ടായി. പല ജില്ലകളിലും പ്രളയ നിരോധന ബണ്ടുകള്‍ കവിഞ്ഞൊഴുകി. മണിക്കൂറില്‍ 14.4 കിലോമീറ്റര്‍ വേഗത്തില്‍ Mississippi, Arkansas, Missouri, Tennessee എന്നിവിടങ്ങളിലേക്ക് നീങ്ങി.

പ്രവചനങ്ങളെ അപേക്ഷിച്ച് ഈ വലിയ ചീത്ത കൊടുംകാറ്റിന് ശക്തി കുറവായിരുന്നെങ്കിലും, ശരാശരി സൈക്കിള്‍ യാത്രക്കാരനേക്കാള്‍ കുറഞ്ഞ വേഗത ആയിരുന്നു, ജനങ്ങള്‍ ജാഗ്രതയോടിരിക്കാന്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ നിരന്തരം ആവശ്യപ്പെടുന്നുണ്ട്. തീവൃകാലാവസ്ഥയെക്കുറിച്ച് നാം സംസാരിക്കുമ്പോള്‍ — വളരേധികം വിദഗ്ദ്ധര്‍ പറയുന്നത് അതിനെ നാം ഭാവിയില്‍ കൂടുതല്‍ പ്രതീക്ഷിക്കണം എന്നാണ് — മിക്ക ആളുകളും പ്രതീക്ഷിക്കുന്നത് എന്തെങ്കിലും പുതിയ ഒരു രീതിയിലുള്ള അപകടമാണ് പ്രതീക്ഷിക്കുന്നത്: റിക്കോഡ് തകര്‍ക്കുന്ന കൊടുംകാറ്റുകള്‍, ചാര്‍ട്ടുകള്‍ക്ക് പുറത്ത് പോകുന്ന താപ തരംഗങ്ങള്‍, പ്രാദേശികമായി മാറുന്ന അവസ്ഥകള്‍. Barry തെളിയിച്ചത് പോലെ കാലാവസ്ഥാ മാറ്റത്തിന്റെ ഗൂഢമായ ഒരു ഫലം എന്നത് മിക്ക സ്ഥലങ്ങളിലും ഇതിനകം തന്നെ പരിചിതമായ ഒന്നാണ്: മഴ.

കഴിഞ്ഞ 12 വര്‍ഷങ്ങള്‍ അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും നനവുള്ള മാസങ്ങളായിരുന്നു. സമൂഹങ്ങളെ തകര്‍ത്തുകൊണ്ട് ഫാമുകളെ കരയിലെ കടലുകളായി മാറ്റിക്കൊണ്ട് വസന്തകാലത്തെ വെള്ളപ്പൊക്കം Midwest ലെ വലിയോരു ഭാഗത്തെ ഈ വര്‍ഷം വെള്ളത്തിനടിയിലാക്കി. രാജ്യത്തിന്റെ ഹൃദയഭൂമിയില്‍ ബണ്ടുകളെ കവിഞ്ഞ് വെള്ളപ്പൊക്കം ഉണ്ടായി. നഗരങ്ങളെ കുതിര്‍ത്തു. ശതകോടിക്കണക്കിന് ഡോളറിന്റെ നാശം infrastructure നും വിളകള്‍ക്കും ഉണ്ടാക്കി. മെയില്‍ ഒരു കൊടുംകാറ്റ് മാതൃക രാജ്യത്തെ മാസത്തെ മഴയില്‍ വര്‍ദ്ധനവുണ്ടാക്കി. ഏറ്റവും കൂടിയ റിക്കോഡില്‍ രണ്ടാമത്തേതായിരുന്നു അത് എന്ന് National Oceanic and Atmospheric Administration പറഞ്ഞു. നിര്‍ത്താതുള്ള മഴ കര്‍ഷകര്‍ക്ക് കുഴപ്പം നിറഞ്ഞ ദുര്‍ദ്ദശ ആയിരുന്നു എന്ന് തെളിയിക്കപ്പെട്ടു. കൃഷിക്കാര്‍ക്ക് ചോളം 58% മാത്രമേ കൃഷിചെയ്യാനായുള്ളു. (മുമ്പത്തെ വര്‍ഷം 90% ആയിരുന്നു അത്.) ഈ വര്‍ഷത്തെ സോയ കൃഷി 30% മുന്നോട്ട് നീക്കിവെച്ചിരിക്കുകയാണ്.

വരള്‍ച്ചയും തീവൃ താപവും എങ്ങനെ വിളകള്‍ക്കും നഗരങ്ങള്‍ക്കും നാശമുണ്ടാക്കുന്നുവോ അത്രയും തന്നെ വലിയ മഴയും നാശങ്ങളുണ്ടാക്കുന്നു. അമേരിക്കയില്‍ ഇത് രണ്ടും കൂടുതലുണ്ടാകുന്നു. ഈ ജൂണില്‍ ഉദാഹരണത്തിന് സാവധാനം നീങ്ങിയ ഒരു കൊടുംകാറ്റ് ഒരു മാസം കിട്ടേണ്ട മഴയാണ് Southeast ഭാഗത്ത് കൊടുത്തത്. അതേ സമയം തണുത്ത Bay Area യില്‍ (“ഏറ്റവും തണുത്ത ശീതകാലം ഞാന്‍ അനുഭവിച്ചത് സാന്‍ ഫ്രാന്‍സിസ്കോയിലെ വേനല്‍കാലത്താണ്” എന്ന് മാര്‍ക് ട്വയിന്‍ ഒരിക്കല്‍ പറഞ്ഞു)കേട്ടിട്ടു പോലുമില്ലാത്ത 37.8°C താപനിലയെത്തി.

മിക്ക സ്ഥലങ്ങളിലും വലിയ മഴയുണ്ടായി. നാം ഇനി കൂടുതല്‍ തീവൃമായ മഴയാകും കാണുകയെന്ന് ശാസ്ത്രജ്ഞര്‍ പ്രവചിക്കുന്നു. 2018 ലെ റിപ്പോര്‍ട്ടില്‍ NOAA പ്രസ്ഥാവിക്കുന്നു, “വാര്‍ഷിക വെള്ളപ്പൊക്ക രേഖകള്‍ ഇനിയും അടുത്ത വര്‍ഷം ഭേദിക്കപ്പെടുമെന്ന് കരുതുന്നു. അത് വരുന്ന ദശാബ്ദങ്ങളിലും അങ്ങനെയായിരിക്കും..”

ഭൂമിയുടെ ഉപരിതലത്തിന്റെ 70% വും ജലമാണ്. ലോകം ചൂടാകും തോറും സമുദ്രങ്ങളിലേയും തടാകങ്ങളിലേയും മണ്ണിലേയും ജലം ബാഷ്പീകരിക്കപ്പെടുന്നു. ശരാശരി താപനില ഉയരുമ്പോള്‍ വായു ഒരു സ്പോഞ്ച് പോലെ പ്രവര്‍ത്തിക്കുന്നു. അതിന് കൂടുതല്‍ ഈര്‍പ്പം ഉള്‍ക്കൊള്ളാനാകും. ഓരോ ഒരു ഡിഗ്രി സെല്‍ഷ്യസ് ചൂടാകലിനും വായുവിന് 7% കൂടുതല്‍ ജലം സംഭരിക്കാനാകും. ആ ഈര്‍പ്പം പേമാരിയായി പെയ്യുന്നു. അത് കൂടാതെ കാലാവസ്ഥാ മാറ്റം കൊടുങ്കാറ്റുകളെ ഒരു മന്ദമായ വേഗത്തില്‍ നീക്കുന്നു. ഒരു പ്രദേശത്ത് കൂടുതല്‍ മഴ പെയ്യാന്‍ അത് കാരണമായി. വിനാശകാരിയായ വെള്ളപ്പൊക്കത്തിന്റെ അപകടസാദ്ധ്യത വര്‍ദ്ധിപ്പിക്കുന്നതിലേക്ക് അത് നയിച്ചു. ഈ കാലത്ത് നല്ല കൊടുംകാറ്റിനെ സൃഷ്ടിക്കാനുള്ള ഒരു നല്ല അവസ്ഥയാണ് കാലാവസ്ഥാ മാറ്റം.

ഉദാഹരണത്തിന് കൊടുംകാറ്റ് ഹാര്‍വിയുടെ കാര്യം നോക്കൂ. രണ്ട് വര്‍ഷം മുമ്പ് കൊടുംകാറ്റ് ടെക്സാസിന്റെ തീരത്തെത്തിയപ്പോള്‍ അത് ഏറ്റവും വലുതായിരിക്കും എന്നത് വ്യക്തമായിരുന്നു. അത് 30 ഇഞ്ച് മഴ 69 ലക്ഷം ആളുകളുടെ പുറത്തേക്ക് ചൊരിഞ്ഞു. 45 ഇഞ്ച് മഴ 12.5 ലക്ഷം ആളുകളുടെ പുറത്തേക്ക് ചൊരിഞ്ഞു. 50 ഇഞ്ച് മഴ 11,000 ആളുകളുടെ പുറത്തേക്ക് ചൊരിഞ്ഞു. അതിന്റെ ഫലം എന്നത് നഗരത്തിലേയും സമീപ പ്രദേശങ്ങളിലേയും മഹാദുരന്തപരമായ പ്രളയം ആയിരുന്നു. അത് $128൦൦ കോടി ഡോളറിന്റെ നാശമുണ്ടാക്കുകയും 89 പേരെ കൊല്ലുകയും ചെയ്തു. മനുഷ്യന്‍ കാരണമായ ആഗോളതപനം ഹാര്‍വിയുടെ മഴ ശക്തമാക്കി എന്ന് നാല് attribution പഠനങ്ങള്‍ പറയുന്നു.

“1880കളില്‍ മഴയുടെ അളവെടുക്കാന്‍ തുടങ്ങിയ കാലം മുതല്‍ക്ക് അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും പ്രധാനപ്പെട്ട പേമാരിയായിരുന്നു ഹാര്‍വി,” എന്ന് U.S. Geological Surveyയുടെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

അടുത്ത കാലത്ത് ഫ്ലോറന്‍സ് കൊടുംകാറ്റ് പ്രതീക്ഷിക്കാതെ വന്ന അതിഥിയെ പോലായിരുന്നു. Category 4 രാക്ഷസനായി കഴിഞ്ഞവര്‍ഷം അത് വടക്കേ കരോലിനയില്‍ ആഞ്ഞടിച്ചു. 14,000 ചതുരശ്ര മൈലില്‍ 17.5 ഇഞ്ച് മഴയെന്ന റിക്കോഡ് അത് സ്ഥാപിച്ചു. കൊടുംകാറ്റ് കാരണം നേരിട്ടോ അല്ലാതെയോ ആയ കുറഞ്ഞത് 53 മരണങ്ങളുണ്ടായി. കൊടുംകാറ്റ് അടിച്ചുകൊണ്ടിരിക്കുമ്പോള്‍ നടത്തിയ ആദ്യത്തെ പരീക്ഷണാത്മകമായ “pre-attribution” പഠനം അനുസരിച്ച്, കാലാവസ്ഥാ മാറ്റമാണ് വടക്കെ കരോലിനയിലെ സാധാരണയുള്ളതിനേക്കാള്‍ 50% അധികം ശക്തമായ മഴ Florence ഉണ്ടാക്കാനുള്ള കാരണം.

ഉദ്‌വമനം കുറക്കാനായി നിയമങ്ങള്‍ പാസാക്കുന്നതിന് പുറമേ, ഭാവിയിലെ കാലാവസ്ഥാ സംബന്ധമായ ദുരന്തങ്ങളെ തടുക്കാനുള്ള infrastructure ന് വേണ്ടി നിക്ഷേപങ്ങളും നഗരങ്ങള്‍ക്ക് നടത്താം. കത്രീന കൊടുംകാറ്റിന് ശേഷം ന്യൂ ഓര്‍ലീന്‍സ് അവരുടെ മണ്‍തിട്ടകളും വെള്ളപ്പൊക്കമതിലുകളും ശക്തമാക്കി. മാന്‍ഹാറ്റന്റെ തെക്കന്‍ ഭാഗത്ത് ഒരു വലിയ വെള്ളപ്പൊക്ക മതിലിന് ന്യൂയോര്‍ക് സിറ്റി നിക്ഷേപം തുടങ്ങി. മറ്റ് വെള്ളപ്പൊക്ക സാദ്ധ്യതയുള്ള മെട്രോകള്‍ അമിതമായി വരുന്ന വെള്ളത്തിന് സ്ഥലമുണ്ടാക്കുകയാണ്: ഷിക്കാഗോയില്‍ 100 ല്‍ അധികം “Green Alleys” ഉണ്ട് – കിനിഞ്ഞിറങ്ങല്‍ സ്വഭാവമുള്ള permeable pavement കൊടുംകാറ്റ് ജലം കടന്ന് പോകാന്‍ അനുവദിക്കുകന്ന ഭൂമിയിലേക്ക് ഊര്‍ന്ന് പോകുന്ന തരത്തിലുള്ളതാണ്. Hurricane Sandy ക്ക് ശേഷം, New Jersey യിലെ Hoboken ഭാവിയിലെ കൊടുംകാറ്റുകളെ കണക്കാക്കി പുനര്‍നിര്‍മ്മിച്ചു. കോണ്‍ക്രീറ്റിനെ ഒഴുവാക്കി spongy പ്രതലമുള്ളവ ഉപയോഗിച്ചു. 7.6 ലക്ഷം ലിറ്റര്‍ കൊടുംകാറ്റ് ജല സംഭരണി നഗരത്തിലെ ഒരു വലിയ പാര്‍ക്കിന്റെ അടിയില്‍ നിര്‍മ്മിച്ചു.

ആളുകള്‍ക്ക് വ്യക്തിപരമായ മുന്‍കരുതലുകളെടുക്കാം. “പേമാരിയുടെ മുന്നറീപ്പുകളെ ഗൌരവകരമായി എടുക്കാം,” 2018 ല്‍ NOAA യുടെ Weather Prediction Center ന്റെ Dr. David Novak ഒരു അഭിമുഖത്തില്‍ പറഞ്ഞു. താഴ്ന്ന പ്രദേശത്ത് താമസിക്കുന്നത് പോലെ വെള്ളപ്പൊക്ക അപകടസാദ്ധ്യതകളെക്കുറിച്ച് ബോധവാന്‍മാരായിരിക്കണം എന്ന് അദ്ദേഹം ശുപാര്‍ശ ചെയ്യുന്നു. രക്ഷപെടാനുള്ള വഴി അറിയുക, ഉദ്യോഗസ്ഥരുടെ മുന്നറീപ്പ് ശ്രദ്ധിക്കുക എല്ലാം സുരക്ഷിതമായിരിക്കാനുള്ള പ്രധാനപ്പെട്ട കാര്യമാണ്. “വെള്ളപ്പൊക്കവുമായി ബന്ധപ്പെട്ട മിക്ക മരണങ്ങളും സംഭവിച്ചത് വാഹനങ്ങള്‍ക്കകത്തായിരുന്നു. ഒരടി വെള്ളം മതി നിങ്ങളുടെ വാഹനത്തെ ഒഴുക്കിക്കൊണ്ടുപോകാന്‍,” അദ്ദേഹം പറഞ്ഞു.

— സ്രോതസ്സ് grist.org | Paola Rosa-Aquino | Jul 18, 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )