ഇവോ മൊറാലസ് രാജിവെച്ചതല്ല; അദ്ദേഹത്തെ അട്ടിമറിയിലൂടെ പുറത്താക്കിയതാണ്

ഇന്ന് ബൊളീവിയയിലെ ആദിവാസി പ്രസിഡന്റ് ഇവോ മൊറാലസിനെ നിര്‍ബന്ധിതമായി പ്രസിഡന്റ് സ്ഥാനത്ത് നിന്ന് രാജി വെപ്പിച്ചു. അദ്ദേഹത്തിന്റെ വൈസ് പ്രസിഡന്റ് (Alvaro Garcia Linera) ഉം രാജിവെച്ചു. സെനറ്റ് പ്രസിഡന്റ് Adrianna Salvatierra ഉം രാജിവെച്ചു. മൊറാലസിന്റെ അസാന്നിദ്ധ്യത്തില്‍ പ്രസിഡന്റാകേണ്ട ആളായിരുന്നു അദ്ദേഹം. ഇതെഴുതുന്ന സമയത്ത് പ്രതിഷേധമായി Wiphala ആദിവസാ കൊടി രാജ്യം മൊത്തം താഴ്ത്തിക്കെട്ടി. തദ്ദേശീയ സോഷ്യലിസ്റ്റുകളുടെ തലമുറയില്‍ പെട്ട മൊറാലസ് രാജ്യത്തെ ആദ്യത്തെ ആദിവാസി പ്രസിഡന്റാണ്. അദ്ദേഹത്തെ നീക്കം ചെയ്യുന്നത് വഴി പഴയ പ്രഭുവാഴ്ചയാണ് തിരിച്ച് വരുന്നത്. ചരിത്രത്തിന്റെ മുന്‍നിരയിലേക്ക് ബൊളീവിയയിലെ ആദിവാസികള്‍ എത്തുന്നതിനെതിരായ ഒരു അട്ടിമറിയാണിത്.

ആഴ്ചകളോളം വലതുപക്ഷ പ്രതിഷേധക്കാര്‍ മൊറാലസിന്റെ പാര്‍ട്ടിയായ Movement Toward Socialism (സ്പാനിഷില്‍ MAS)നെ ലക്ഷ്യം വെച്ചിരുന്നു. പാര്‍ട്ടി അംഗങ്ങളുടെ വീടുകളും ഓഫീസുകളും കത്തിച്ചു. അവരുടെ പിന്‍തുണക്കാരെ ആക്രമിച്ചു. Vinto യുടെ മേയറായ Patricia Arce യെ തട്ടിക്കൊണ്ടുപോയി. അവരുടെ മുടി അവര്‍ മുറിച്ചുകളഞ്ഞു. അവരുടെ ശരീരത്തില്‍ പെയിന്റടിച്ചു. നഗ്നപാദയായി അവരെ നടത്തിപ്പിച്ചു. പൊതുജന മദ്ധ്യത്തില്‍ അപമാനിച്ചു. [തമ്പ്രാനെന്ന് വിളിപ്പിക്കും. പാളേല്‍ കഞ്ഞികുടുപ്പിക്കും]. Bolivia TVയുടേയും Patria Nueva റേഡിയോ സ്റ്റേഷന്റേയും ആസ്ഥാനത്ത് ആള്‍ക്കൂട്ടം ഉപരോധം സൃഷ്ടിച്ചു. ഇതെഴുതുന്ന സമയത്ത് വലതുപക്ഷ ശക്തികള്‍ പ്രസിഡന്റ് മൊറാലസിന്റെ വീട് കൊള്ളയടിക്കുകയും കത്തിക്കുകയും ചെയ്യുകയാണ്. അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ വേണ്ടി.

ഇതൊരു രാജി അല്ല. തലയില്‍ തോക്ക് ചൂണ്ടപ്പെട്ടുകൊണ്ട് ആരും രാജിവെക്കുകയില്ല.

ലാറ്റിനമേരിക്കയിലെ തീവൃവലതുപക്ഷത്തിന്റെ പുനരുത്ഥാനത്തിന്റെ ഭാഗമായി ബൊളീവിയയുടെ രാഷ്ട്രീയ സാമ്പത്തിക ഉന്നതര്‍ ഈ അക്രമണത്തെ പിന്‍തുണക്കുന്നു. ഈ ശക്തികള്‍ പ്രാദേശികമായ സാമൂഹ്യപ്രവര്‍ത്തകരെ തകര്‍ക്കുകയാണ്. ഇതിലൊപ്പുവെച്ചിരിക്കുന്ന ഞങ്ങള്‍ ഈ അക്രമത്തെ തള്ളിപ്പറയുന്നു. തെരുവുകളില്‍ ഇനി അത് വര്‍ദ്ധിച്ച് വരും. അട്ടിമറിയും അതിനെ പിന്‍തുണക്കുന്നവരും ജനാധിപത്യവിരുദ്ധമാണെന്ന പ്രസ്ഥാവന ഇറക്കണണെന്ന് ഞങ്ങള്‍ ഐക്യരാഷ്ട്ര സഭയോട് ആവശ്യപ്പെടുന്നു.

— സ്രോതസ്സ് versobooks.com | 11 Nov 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )