ജര്‍മ്മന്‍ സംസ്ഥാനമായ Hesseയില്‍ സ്വകാര്യ കമ്പനികളുടെ ഡ്രൈവര്‍മാര്‍ നവംബര്‍ 19 മുതല്‍ സമരത്തിലാണ്. കുറഞ്ഞ ശമ്പളം ചൂഷണാത്മകമായ തൊഴില്‍ ചുറ്റുപാട് എന്നിവക്കെതിരെ അവര്‍ സമരം ചെയ്യുന്നു. സമരം വേണോ വേണ്ടയോ എന്നതിനെക്കുറിച്ച് അവര്‍ നടത്തിയ വോട്ടെടുപ്പില്‍ 99.5% പേരും സമരത്തിനനുകൂലമായാണ് വോട്ട് ചെയ്തത്. Verdi ട്രേഡ് യൂണിയന്‍ 4,400 ഡ്രൈവര്‍മാര്‍ക്ക് മണിക്കൂറില്‍ €13.50 ല്‍ നിന്ന് €16.60 ലേക്ക് ശമ്പള വര്‍ദ്ധനവ് കൊടുക്കണമെന്ന് ആവശ്യപ്പെടുന്നു. നാല് വര്‍ഷം മുമ്പ് ബസ് ഉടമകള്‍ ശമ്പളം വര്‍ദ്ധിപ്പിച്ച് €15.60 ലേക്കെത്തിക്കാമെന്ന് വാക്ക് കൊടുത്തതായിരുന്നു. Verdi അത് പാലിക്കുന്നതില്‍ പരാജയപ്പെട്ടു. കഴിഞ്ഞ 15 വര്‍ഷങ്ങളായി ശമ്പളത്തിലും തൊഴില്‍ ചുറ്റുപാടിലും നടക്കുന്ന ആക്രമണത്തില്‍ ട്രേഡ് യൂണിയന് കുറ്റപങ്കാളിത്തം ഉണ്ട്. അവര്‍ അവ ഡ്രൈവര്‍മാരില്‍ അടിച്ചേല്‍പ്പിക്കുകയായിരുന്നു.
— സ്രോതസ്സ് wsws.org | 25 Nov 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.