ധ്രുവക്കരടികള്‍ കഴിക്കുന്ന ആഹാരത്തിന്റെ നാലിലൊന്ന് പ്ലാസ്റ്റിക്ക് ആണെന്ന് റഷ്യന്‍ ശാസ്ത്രജ്ഞന്‍ Ivan Mizin മുന്നറീപ്പ് തരുന്നു. കാലാവസ്ഥാ മാറ്റം കാരണം ഈ മൃഗം കൂടുതലായി മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കൊണ്ടിരിക്കുന്നു. ആര്‍ക്ടിക്കിലെ കുറയുന്ന മഞ്ഞ് കാരണം അവയുടെ സാധാരണയായുള്ള ആവസസ്ഥലം ഉപേക്ഷിച്ച് ആഹാരം അന്വേഷിക്കാനായി മനുഷ്യവാസമുള്ള സ്ഥലങ്ങളിലേക്ക് എത്തുകയാണ്. റഷ്യന്‍ ആര്‍ക്ടിക് നഗരങ്ങളിലേക്ക് ഇവ എത്തുന്നതിന്റെ വീഡിയോകള്‍ ധാരാളം പ്രചാരം കിട്ടുന്നുണ്ട്. വിശന്ന ധ്രുവക്കരടികള്‍ നൂറുകണക്കിന് കിലോമീറ്ററുകള്‍ നടന്നാണ് ഈ സ്ഥലങ്ങളില്‍ എത്തുന്നത്.

— source telesurenglish.net | 27 Nov 2019