വെള്ളപ്പൊക്ക സഹായം ലഭിക്കുന്നതിന് ആധാര്‍ തടസം നില്‍ക്കുന്നു

ഓഗസ്റ്റിലെ വെള്ളപ്പൊക്കത്തില്‍ വിള നാശം സംഭവിച്ച ഒരു ലക്ഷത്തിലധികം കര്‍ഷകര്‍ അധികാരികളില്‍ നിന്ന് നഷ്ടപരിഹാരം കിട്ടാനായി കാത്തിരിക്കുന്നു. അധികാരികള്‍ അവരുടെ ആധാര്‍ ബാങ്കുമായി ബന്ധിപ്പിച്ചത് പരിശോധിക്കാന്‍ വൈകുന്നതാണ് കാരണം. ഈ പരിശോധന വൈകുന്നത് സാധാരണ കാര്യമാണെന്ന് അധികാരികള്‍ പറഞ്ഞു. സംസ്ഥാനത്തെ 4.5 ലക്ഷം കര്‍ഷകരെ വിള നാശം ബാധിച്ചിട്ടുണ്ട്. സംസ്ഥാനത്തെ 30 ജില്ലകളില്‍ 22 എണ്ണവും വെള്ളപ്പൊക്കത്തിന്റെ പിടിയിലായതിനാലാണ് വിളനാശം ഉണ്ടായത്. കര്‍ഷകരുടെ നിര്‍ബന്ധത്തെ തുടര്‍ന്ന് അധികാരികള്‍ Aadhaar-enabled Payment System (AePS) രീതി തുടങ്ങി. ധാരാളം കര്‍ഷകര്‍ക്ക് നഷ്ടപരിഹാര തുക ഇതുവരെ ലഭിച്ചിട്ടില്ല എന്ന് Karnataka Rajya Raitha Sangha യുടെ പ്രസിഡന്റ് Kodihalli Chandrashekar പറയുന്നു.

ഗുണഭോക്താക്കളെ കണ്ടെത്തിയതില്‍ 1,00,220 കര്‍ഷകര്‍ക്ക് അവരുടെ ബാങ്ക് അകൌണ്ടുകള്‍ ആധാറുമായി ബന്ധിപ്പിക്കാത്തതിനാല്‍ ഇതുവരെ സഹായം നല്‍കിയില്ല. ഇവരില്‍ പകുതിയിലധികം പേരും (59,200) Belagavi ജില്ലയിലുള്ളവരാണ്. നഷ്ടപരിഹാരം വൈകുന്നതിന്റെ പരാതികളും AePS പരിശോധനയും ശ്വാശ്വതമായ ഒരു കാര്യമാണെന്ന് റവന്യൂ ഉദ്യോഗ്സ്ഥര്‍ പറഞ്ഞു.

— സ്രോതസ്സ് deccanherald.com | Nov 12 2019

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

← Back

Your message has been sent

സ്പാം മെയില്‍ ഫോള്‍ഡര്‍ കൂടി നോക്കണ!

To read post in English:
in the URL, before neritam. append en. and then press enter key.

neridam

ഒരു അഭിപ്രായം ഇടൂ