സ്വന്തം പേരില്‍ $1800 കോടി ഡോളറിലധികമുള്ള Ray Dalio ന് മുതലാളിത്തം നല്ല കാര്യമായിരുന്നു. 1975 ല്‍ അദ്ദേഹം തന്റെ hedge fund സ്ഥാപനമായ Bridgewater Associates ന്യൂയോര്‍ക്ക് നഗരത്തിലെ രണ്ട് കിടപ്പ് മുറിയുള്ള വീട്ടിലാണ് തുടങ്ങിയത്. ഇന്ന് അത് $16,000 കോടി ഡോളറിന്റെ ആസ്തികള്‍ കൈകാര്യം ചെയ്യുന്നു എന്ന് Forbes പറയുന്നു. എന്നാല്‍ “മുതലാളിത്തം അടിസ്ഥാനപരമായി ഭൂരിപക്ഷം പേര്‍ക്കും വേണ്ടി പ്രവര്‍ത്തിക്കുന്നില്ല. അത് ഒരു യാഥാര്‍ത്ഥ്യമാണ്,” എന്ന് ലോസാഞ്ജലസില്‍ നവംബറില്‍ നടന്ന 2018 Summit സമ്മേളനത്തില്‍ Dalio അഭിപ്രായപ്പെട്ടു. സാമ്പത്തിക അസമത്വത്തെക്കുറിച്ച് നടന്ന ചര്‍ച്ചയിലാണ് അദ്ദേഹം ഈ അഭിപ്രായം പറഞ്ഞത്. “ഇന്ന് ജനസംഖ്യയിലെ ഏറ്റവും മുകളിലെ ഒരു ശതമാനത്തിന്റെ പത്തിലൊന്നിന്റെ മൊത്തം ആസ്തി താഴെയുള്ള 90% ന് തുല്യമാണ്. വേറൊരു രീതിയില്‍ പറഞ്ഞാല്‍ വളരെ ഭീമമായ സാമ്പത്തിക വിടവ്. ഇത് ഇതുപോലെ മുമ്പുണ്ടായത് ’30കളിലായിരുന്നു,” Dalio പറയുന്നു.
— സ്രോതസ്സ് cnbc.com, bloomberg.com | 2019/01/16
’30കള്‍ നമുക്ക് എന്ത് തന്നു? ഫാസിസം.
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
To read post in English:
in the URL, before neritam. append en. and then press enter key.