2008 Bureau of Justice Statistics ന്റെ National Former Prisoner Survey യിലെ ഡാറ്റ – ലഭ്യമായതിലെ ഏറ്റവും പുതിയ ഡാറ്റ – പഠിച്ചതില്‍ നിന്നും മുമ്പ് ശിക്ഷിക്കപ്പെട്ട 50 ലക്ഷം ആളുകളിലെ തൊഴിലില്ലായ്മ തോത് 27% ല്‍ അധികമാണെന്ന് “Out of Prison & Out of Work” എന്ന പഠനം കണ്ടെത്തി. പൊതു സമൂഹത്തിലെ തൊഴിലില്ലായ്മ 5.8%. ജയിലില്‍ നിന്ന് പുറത്തിറങ്ങിയതിന് ശേഷം തൊഴില്‍ കണ്ടെത്തുന്നതില്‍ കറുത്തവരും, ഹിസ്പാനിക്ക്, സ്ത്രീകളും ആണ് ഏറ്റവും അധികം ദോഷം അനുഭവിക്കുന്നത്. 2008 ലെ ഡാറ്റ പ്രകാരം 44% കറുത്ത സ്ത്രീകള്‍, 39% ഹിസ്പാനിക് സ്ത്രീകള്‍, 35% കറുത്ത പുരുഷന്‍മാര്‍, 27% ഹിസ്പാനിക് പുരുഷന്‍മാര്‍, 23% വെള്ളക്കാരായ സ്ത്രീകള്‍, 18% വെള്ളക്കാരായ പുരുഷന്‍മാര്‍ എന്നിവര്‍ ജയില്‍ ശിക്ഷ കഴിഞ്ഞ് തൊഴിലില്ലാത്തവരാണ്.
— സ്രോതസ്സ് projectcensored.org | Oct 8, 2019
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.