ശാരീരികമായ ശിക്ഷ ഫലപ്രദമല്ലെന്ന് മാത്രമല്ല അത് മാനസികാരോഗ്യ കുഴപ്പങ്ങളും ഉണ്ടാക്കും

രക്ഷകര്‍ത്താക്കള്‍ ശിക്ഷിക്കുന്ന കുട്ടികള്‍ കൂടുതല്‍ അക്രമാസക്തമായ സ്വഭാവമുള്ളവരും മാനസികാരോഗ്യ അസ്വസ്ഥതകളുള്ളവരും ആയി മാറുന്നു എന്ന് American Academy of Pediatrics ന്റെ പുതിയ മാര്‍ഗ്ഗനിര്‍ദ്ദേശം കണ്ടെത്തി.

കുട്ടികളെ അച്ചടക്കമുള്ളവരാക്കാനുള്ള ഫലപ്രദമായ വഴികളെക്കുറിച്ചുള്ള അതിന്റെ ഉപദേശം പരിഷ്കരിച്ചുകൊണ്ട് നടത്തിയ ഒരു നയ പ്രസ്ഥാവനയില്‍ AAP പറഞ്ഞു, “നാണക്കേടോ അവഹേളനയോ” കാരണമായേക്കാവുന്ന “വാക്കുകൊണ്ടുള്ള പീഡന”വും മാതാപിതാക്കള്‍ ഉപേക്ഷിക്കണം.

“കുട്ടികളോടുള്ള എല്ലാത്തരത്തിലുമുള്ള ശാരീരികമായ ശിക്ഷയും ചീത്തവിളിയും നാണംകെടുത്തലും ഉള്‍പ്പടെയുള്ള വിരോധമുളള അച്ചടക്ക പദ്ധതികള്‍ ഹൃസ്വ കാലത്ത് ചെറിയ ഫലമാത്രമേ തരുകയുള്ളു എന്ന് മാത്രമല്ല ദീര്‍ഘകാലത്ത് അതിന് ഒരു ഫലം ഇല്ല താനും,” AAP പറഞ്ഞു.

“ശാരീരികമായ ശിക്ഷയെ കുട്ടികളുടെ മോശം സ്വഭാവം, cognitive, psychosocial, emotional എന്നിവയുടെ അപകട സാദ്ധ്യതയുമായി ബന്ധിപ്പിക്കാന്‍ ഗവേഷകര്‍ക്ക് കഴിഞ്ഞു.”

AAP ന്റെ 1998 ലെ ഒരു നയ പ്രസ്താവനയില്‍ അടിക്കുന്നതിനെ നിരുല്‍സാഹപ്പെടുത്തിയിരുന്നു. എന്നാല്‍ മര്‍ദ്ദനം ഹാനികരമാണെന്നതിനെക്കുറിച്ച് അതില്‍ കൂടുതല്‍ പരിശോധന പുതിയ റിപ്പോര്‍ട്ട് നടത്തുന്നു.

ശാരീരിക ശിക്ഷയുടെ ഫലം “ക്ഷണികമായ”താണെന്ന 2014 ലെ ഒരു പഠനത്തെ അത് പരാമര്‍ശിക്കുന്നു. ശിക്ഷ കഴിഞ്ഞ് പത്ത് മിനിട്ട് കഴിയുമ്പോള്‍ സര്‍വ്വേ നടത്തപ്പെട്ട കുട്ടികളുടെ 73% വും “ശിക്ഷക്ക് കാരണമായ അതേ സ്വഭാവം അവര്‍ വീണ്ടും ചെയ്യുന്നു” എന്ന് കണാന്‍ കഴിഞ്ഞു.

അമേരിക്കയിലെ 20 നഗരങ്ങളില്‍ നിന്നുള്ള ഒരു വയസും ഒന്‍പതു വയസും പ്രായത്തിനിടക്കുള്ള 5,000 കുട്ടികളെ മറ്റൊരു പഠനത്തില്‍ നിരീക്ഷിച്ചു. “മാസത്തില്‍ രണ്ടില്‍കൂടുതല്‍ അടി വാങ്ങിയ കുട്ടികള്‍ ആണ് പിന്നീടുള്ള സര്‍വ്വേകളില്‍ കൂടുതല്‍ ആക്രമാസക്തരായവര്‍” എന്ന് അതില്‍ കണ്ടെത്തി.

“നിരന്തരമായി ശാരീരിക ശിക്ഷ ഏല്‍ക്കുന്ന കുട്ടികളിള്‍ അക്രമാസക്തമായ സ്വഭാവം വളരുന്നു. സ്കൂളുകളിലെ അക്രമം വളരുന്നു, മാനസികാരോഗ്യ അസ്വസ്ഥതകളുടെ അപകടസാദ്ധ്യത വര്‍ദ്ധിക്കുന്നു, അന്തര്‍ദര്‍ശന പ്രശ്നങ്ങള്‍ വര്‍ദ്ധിക്കുന്നു,” എന്ന് AAP പ്രസ്ഥാവനയുടെ പ്രധാന എഴുത്തുകാരനായ Dr Robert D Sege പറയുന്നു.

“ശാരീരിക ശിക്ഷയ്‌ക്കൊപ്പം ഊഷ്മളമായ രക്ഷാകർതൃ സമ്പ്രദായങ്ങൾ നടന്ന സന്ദർഭങ്ങളിൽ, കഠിനമായ അച്ചടക്കവും കൗമാര പെരുമാറ്റ വൈകല്യവും വിഷാദവും തമ്മിലുള്ള ബന്ധം നിലനിൽക്കുന്നു.”

അതിന് പകരം മുതിര്‍ന്നവരെ ശരിയായ പെരുമാറ്റവും പരിധികളും, കുട്ടികളുടെ ഗതിമാറ്റുന്നതും, പ്രതീക്ഷകള്‍ സ്ഥാപിക്കുന്നതും പഠിപ്പിക്കണം.

അടിക്കുന്നതിന് പകരം “അംഗീകരിക്കാവുന്ന സ്വഭാവങ്ങള്‍ പഠിപ്പിക്കാനായി positive reinforcement നെ പ്രധാന രീതിയായി” രക്ഷകര്‍ത്താക്കള്‍ ഉപയോഗിക്കണം എന്ന് AAP നിര്‍ദ്ദേശിക്കുന്നു.

“ഉദാഹരണത്തിന്, ചെറിയ കുട്ടികള്‍ ശ്രദ്ധകിട്ടാനായി കൊതിക്കുന്നു എന്ന് രക്ഷകര്‍ത്താക്കള്‍ക്ക് പഠിക്കാനാകും. നാം ആഗ്രഹിക്കുന്ന സ്വഭാവം ശക്തിപ്പെടുത്താനായി ‘നീ അങ്ങനെ ചെയ്തത് എനിക്കിഷ്ടമായി …’ എന്ന് ഒരു കുട്ടിയോട് പറയുന്നത് ഒരു എളുപ്പ വഴിയാണ്,” എന്ന് അസോസിയേഷന്‍ ഉപദേശിക്കുന്നു.

കുട്ടി ഒരു പ്രത്യേക നിയമം ലംഘിക്കുമ്പോള്‍ ഒരു “time-out” ഉപയോഗിക്കണമെന്ന് അത് നിര്‍ദ്ദേശിക്കുന്നു. “ഒരു വര്‍ഷം പ്രായത്തിന് ഒരു മിനിട്ട് എന്നത് ഒരു നല്ല നിയമമാണ്,” AAO പറയുന്നു.

— സ്രോതസ്സ് theguardian.com | Adam Gabbatt | 5 Nov 2018

Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്


ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. വായനക്കാരില്‍ നിന്ന് ചെറിയ തുകള്‍ ശേഖരിച്ച് പ്രവര്‍ത്തിക്കുന്ന ഞങ്ങള്‍ക്ക് താങ്കളുടെ സഹായം ആവശ്യമാണ്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.

നേരിടം മെയില്‍ ഗ്രൂപ്പില്‍ അംഗമാകാന്‍ താങ്കളെ ക്ഷണിക്കുന്നു:

To read post in English:
in the URL, after neritam. append wordpress. and then press enter key.

ഒരു മറുപടി കൊടുക്കുക

Fill in your details below or click an icon to log in:

WordPress.com Logo

You are commenting using your WordPress.com account. Log Out /  മാറ്റുക )

Google photo

You are commenting using your Google account. Log Out /  മാറ്റുക )

Twitter picture

You are commenting using your Twitter account. Log Out /  മാറ്റുക )

Facebook photo

You are commenting using your Facebook account. Log Out /  മാറ്റുക )