സാമൂഹ്യ നിയന്ത്രണ മാധ്യമത്തിന്റെ ലക്ഷ്യംവെക്കാനുള്ള ഉപകരണങ്ങളുപയോഗിച്ച് പ്രായമുള്ള ആളുകള്‍ തൊഴില്‍ പരസ്യം കാണാതിരിക്കത്തക്ക വിധം കമ്പനികള്‍ ഫേസ്‌ബുക്കില്‍ വിവേചനപരമായ തൊഴില്‍ പരസ്യങ്ങള്‍ കൊടുക്കുന്നുവെന്ന് രണ്ട് വര്‍ഷം മുമ്പ് ProPublica ഉം The New York Times ഉം പുറത്തുകൊണ്ടുവന്നതാണ്. പിന്നീട് സ്ത്രീകളെ ഒഴുവാക്കുന്ന തരത്തിലെ തൊഴില്‍ പരസ്യങ്ങളും ഉണ്ടെന്ന് കണ്ടെത്തി. ഇത് നിയമവിരുദ്ധമാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കേന്ദ്ര സര്‍ക്കാരും ഇപ്പോള്‍ അത് സമ്മതിക്കുന്നു.
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.