മുഹമ്മദ് ഖാന്റെ ആധാര്‍ കാര്‍ഡില്‍ ജനന തീയതി ജനുവരി ഒന്നായാണ് എഴുതിയിരിക്കുന്നത്. അയല്‍ക്കാരനായ Alafdin ന്റേയും ഔദ്യോഗിക ജനന തീയതി ജനുവരി ഒന്നാണ്. അത് മാത്രമല്ല Alafdin ന്റെ മൊത്തം കുടുംബത്തിന്റേയും ആധാര്‍ കാര്‍ഡിലെ ജനന തീയതി ഒന്നാണ്. അയാളുടെ അമ്മാവന്റേയും അമ്മായിടേയും ഉള്‍പ്പടെ ഹരിദ്വാരില്‍ നിന്ന് 20km അകലെയുള്ള Gaindi Khata ഗ്രാമത്തിലെ 800 കുടുംബങ്ങളിലെ മിക്കവരുടേയും ജനന തീയതി ഒന്നാണ്. “ഞങ്ങള്‍ക്ക് unique identification number കിട്ടുമെന്നാണ് ഞങ്ങളോട് പറഞ്ഞത്. എന്നാല്‍ ഇതില്‍ എന്ത് unique ആയുണ്ട്? ഇപ്പോള്‍ ഞങ്ങളുടെയെല്ലാം ജനന തീയതി ഒന്നായിരിക്കുന്നു,” TOIയോട് Alafdin പറഞ്ഞു. ആധാര്‍ കാര്‍ഡ് കൊടുക്കുന്ന സ്വകാര്യ ഏജന്‍സിക്ക് ആ ഗ്രാമീണര്‍ വോട്ടര്‍ ഐഡിയും റേഷന്‍ കാര്‍ഡും ആണ് ആധാരമായി കൊടുത്തത്. രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളില്‍ നിന്നും ഇത്തരം തെറ്റുകള്‍ ഉണ്ടാകുന്നുണ്ട്. ഓഗസ്റ്റില്‍ ആഗ്ര ജില്ലയിലെ മൂന്ന് ഗ്രാമങ്ങളിലെ ആളുകള്‍ക്ക് കിട്ടിയ ആധാര്‍ കാര്‍ഡില്‍ ജനുവരി ഒന്നായിരുന്നു ജനന തീയതിയായി എഴുതിയിരുന്നത്. അലഹബാദിലെ Kanjasa ഗ്രാമത്തിലെ എല്ലാവര്‍ക്കും അതേ പ്രശ്നമുണ്ടായി. “ആധാര്‍ കാര്‍ഡ് കിട്ടിയപ്പോള്‍ ഞങ്ങള്‍ ഞെട്ടിപ്പോയി. എല്ലാവര്‍ക്കും ഒരേ ജനന തീയതി. സത്യത്തില്‍ ജനിച്ച വര്‍ഷവും വോട്ടര്‍ ഐഡിയോടും റേഷന്‍കാര്‍ഡുമായും ഒത്ത് പോകുന്നില്ല.”
— സ്രോതസ്സ് timesofindia.indiatimes.com | Oct 27, 2017
ആധാറിനെക്കുറിച്ച് കൂടുതല്‍ വായിക്കൂ →
Nullius in verba
ആരുടേയും വാക്ക് വിശ്വസിക്കരുത്
ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന ഒരു സ്വതന്ത്ര ജനകീയ മാധ്യമമാണ് നേരിടം. ഈ പ്രവര്‍ത്തനത്തില്‍ താങ്കളുടെ സഹായവും ആവശ്യമുണ്ട്. അതിനാല്‍ ഈ ജനകീയ മാധ്യമത്തിന്റെ നിലനില്‍പ്പ് ആഗ്രഹിക്കുന്ന താങ്കള്‍ കഴിയുന്ന രീതിയില്‍ പങ്കാളികളാവുക.
Your message has been sent
To read post in English:
in the URL, before neritam. append en. and then press enter key.